1 GBP = 93.00 INR                       

BREAKING NEWS

മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ എന്നറിയപ്പെടുന്ന വി വേണു എന്ന ഐഎഎസുകാരന്‍ ദീര്‍ഘകാലത്തേക്ക് ലീവെടുക്കാന്‍ ആലോചിക്കുന്നത് ഈ സര്‍ക്കാര്‍ ഐഎഎസുകാരുടെ മനോബലം തല്ലി തകര്‍ക്കുന്നു എന്നാരോപിച്ചാണ്; അഴിമതി അവസാനിപ്പിച്ച് സുതാര്യത ഉറപ്പുവരുത്തി ഭരണം നന്നാക്കാന്‍ ശ്രമിച്ച യുവ ഐഎഎസുകാരനെ ഞൊടിയിടയില്‍ സ്ഥലംമാറ്റി പിണറായി വിജയന്‍ നല്‍കുന്ന സന്ദേശം എന്താണ്?

Britishmalayali
kz´wteJI³

ഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത സുതാര്യമായ ഒരു ഭരണം വാഗ്ദാനം ചെയ്താണ് ഉമ്മന്‍ ചാണ്ടിയെ പുറത്താക്കി പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്നത്. എന്നാല്‍, സ്വജനപക്ഷപാതത്തില്‍ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നെഗറ്റീവ് റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍. അതിനെക്കാള്‍ വേദനാജനകമായത് നട്ടെല്ലുള്ള സകല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരെയും അടിച്ചൊതുക്കി വീട്ടിലിരുത്തുന്ന കാര്യത്തില്‍ പിണറായി വിജയന്‍ വല്ലാത്തൊരു അനുഭൂതി അനുഭവിക്കുന്നു എന്നതിലാണ്. അനേകം തവണ ജേക്കബ് തോമസ് എന്ന സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ കുറിച്ച് പറഞ്ഞിട്ടുള്ളതുകൊണ്ട് വീണ്ടും അത് ആവര്‍ത്തിക്കുന്നില്ല.

കേരള പൊലീസിന്റെ ജില്ലാ പൊലീസ് സൂപ്രണ്ടുമാരുടെ കണക്കെടുത്താല്‍ അവിടെയൊക്കെ ഇരിക്കുന്ന ഭൂരിപക്ഷം പേരും എസ്ഐ ആയി സര്‍വീസില്‍ കയറി പ്രമോഷന്‍ കിട്ടി കാലുനക്കികളായതുകൊണ്ട് മാത്രം എസ്പിമാരായ കണ്‍ഫേമ്ഡ് ഐപിഎസുകാരാണ്. അത്പോലെ തന്നെയാണ് സുപ്രധാനമായ സര്‍ക്കാരിന്റെ പല തസ്തികകളും ഭരിക്കുന്നത് കണ്‍ഫേമ്ഡ് ഐഎഎസുകാരായി മാറുന്നത്. കഷ്ടപ്പെട്ട് പരീക്ഷ എഴുതി നേരിട്ട് ഐഎഎസോ ഐപിഎസോ കിട്ടിയ ഉദ്യോഗസ്ഥന്മാര്‍ പ്രത്യേകിച്ച് ജൂനിയര്‍ ഉദ്യോഗസ്ഥന്മാരില്‍ പലരും പണത്തോടോ സ്ഥാനമാനങ്ങളോടോ പ്രത്യേകിച്ച് മമത ഇല്ലാത്തതുകൊണ്ട് രാഷ്ട്രീയ മേലാളന്മാര്‍ പറയുന്നതെല്ലാം ചട്ടങ്ങള്‍ ലംഘിച്ച് ചെയ്തുകൊടുക്കാത്തതുകൊണ്ട് ഡയറക്ടര്‍ തസ്തികയിലേക്കും സെക്രട്ടറി തസ്തികയിലേക്കും പോലും ഇപ്പോള്‍ ഈ സര്‍ക്കാര്‍ നിയമിക്കാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത് കണ്‍ഫേമ്ഡ്കാരെയാണ്.

അതായത് കഷ്ടപ്പെട്ട് പരീക്ഷ എഴുതുന്ന ഐഎഎസുകാര്‍ക്കും ഐപിഎസുകാര്‍ക്കും കൊള്ളാവുന്ന തസ്തിക കൊടുക്കുന്ന കാര്യത്തില്‍ പിണറായി വിജയന് മടിയാണെന്നര്‍ത്ഥം. ആര്‍ക്കെങ്കിലും കൊള്ളാവുന്ന തസ്തിക ഉണ്ടെങ്കില്‍ പിണറായിയും സിപിഎമ്മും പറയുന്നത് അതേപടി അനുസരിക്കുന്ന ഏറാന്മൂളികളായിരിക്കും. എല്ലാവരും അങ്ങനെയാണ് എന്ന് ഞാന്‍ പറയുന്നില്ല. ഏറ്റവും ഒടുവില്‍ ഈ തോ്ന്നിവാസം കാണിച്ചിരിക്കുന്നത് വി ആര്‍ പ്രേംകുമാര്‍ എന്ന യുവ ഐഎഎസുകാരന് നേരെയാണ്. ഈ മനുഷ്യന്‍ ദേവികുളത്തെ സബ്കളക്ടര്‍ ആയിരുന്നപ്പോള്‍ അവിടുത്തെ ഭൂമാഫിയക്കെതിരെ അതിശക്തമായ ഇടപൈടല്‍ നടത്തിയതുകൊണ്ട് പിന്നീട് പല സ്ഥലങ്ങളിലൂടെയും വട്ടംകറക്കി നടത്തുകയാണ്.


ഒടുവില്‍ അധികം ഉത്തരവാദിത്തം ഇല്ലാത്ത, ബഹളങ്ങളൊന്നും വെക്കാന്‍ കഴിയാത്ത സര്‍വെ ഡയറക്ടര്‍ തസ്തികയിലേക്ക് നിയമിക്കുന്നു. ഈ സര്‍വേ ഡയറക്ടര്‍ തസ്തികയില്‍ ഇരുന്നുകൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയുകയില്ല എന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. പക്ഷേ, സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ട് മടിയന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന സര്‍വേ ഡയറക്ടറേറ്റിനെ കാര്യക്ഷമതയുള്ളതാക്കി മാറ്റാന്‍ അദ്ദേഹം ഒരു ശ്രമം നടത്തി. ഏറ്റവും പ്രധാനപ്പെട്ടത് ട്രാന്‍സ്ഫര്‍ സുതാര്യമാക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെ സ്പാര്‍ക്ക് എന്ന പ്രോഗ്രാമിലേക്ക് ലയിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category