1 GBP = 93.50 INR                       

BREAKING NEWS

ദിലീപിന് അനുകൂലമായി ആദ്യം മൊഴി നല്‍കിയത് റിമി ടോമി? നടനെതിരെ മൊഴി കൊടുക്കാന്‍ വലിയ സമ്മര്‍ദ്ദം തന്റെ മേലുണ്ടെന്ന് വിചാരണ കോടതിയെ റിമി അറിയിച്ചെന്ന വാദം ചര്‍ച്ചയാകുന്നത് 'മോളിവുഡില്‍'; ഇടവേള ബാബുവിന് മുമ്പ് പ്രോസിക്യൂഷനെ ഞെട്ടിച്ചത് സൂപ്പര്‍ പെര്‍ഫോര്‍മറോ? ആക്രമണത്തിന് ഇരയായ നടിയുമായി ഒരു ബന്ധവുമില്ലെന്ന് പരസ്യമായി പറഞ്ഞ നടിയും അവതാരകയും ഗായികയുമായ റിമിയെ സാക്ഷിയാക്കിയത് തിരിച്ചടിയായോ? 'സിനിമാക്കാരെ' വിശ്വസിക്കാന്‍ കൊള്ളില്ലെന്ന തിരിച്ചറിവില്‍ മലയാളികളും

Britishmalayali
kz´wteJI³

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെ കുഴക്കുന്ന മൊഴി ആദ്യം നല്‍കിയത് ഗായിക റിമി ടോമിയോ? കോടതിയില്‍ സ്വന്തം അഭിഭാഷകനൊപ്പം എത്തി മൊഴി നല്‍കിയ റിമി ടോമി ദിലീപിന് അനുകൂലമായാണ് കോടതിയില്‍ നിലപാട് എടുത്തതെന്നാണ് സൂചന. സിനിമാ വൃത്തങ്ങളിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്. പ്രോസിക്യൂഷന് അനുകൂലമായാണ് റിമി ടോമി മൊഴി നല്‍കിയതെന്നാണ് പൊതുവേ ഏവരും വിലയിരുത്തപ്പെട്ടത്. പ്രോസിക്യൂഷനും ഇതു സംബന്ധിച്ച നിലപാടുകളൊന്നും പുറത്തു പറഞ്ഞില്ല. ഇതിനിടെയാണ് ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ സൂചനകള്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് ഇടവേള ബാബുവിന് മുമ്പ് തന്നെ കോടതിയില്‍ റിമി ടോമി ദിലീപിന് അനുകൂലമായ നിലപാട് എടുത്തുവെന്ന് സിനിമാ കേന്ദ്രങ്ങളില്‍ ചര്‍ച്ച സജീവമാകുന്നത്.

നടിയെ ആക്രമിച്ച കേസിനെ ഏറെ പ്രാധാന്യത്തോടെയാണ് സിനിമാക്കാര്‍ എടുത്തിട്ടുള്ളത്. ദിലീപിനെ ശിക്ഷിച്ചാലും വെറുതെ വിട്ടാലും അത് സിനിമയിലെ സമവാക്യങ്ങളെ ബാധിക്കുമെന്ന് ഏവരും കരുതുന്നു. ഇതിനിടെയാണ് മഞ്ജു വാര്യരും മറ്റും എത്തി തുടക്കത്തില്‍ ദിലീപിന് എതിരെ മൊഴി നല്‍കിയത്. ഗൂഢാലോചന തെളിയുമെന്ന സ്ഥിതിയും വന്നു. ഇതിനിടെയാണ് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കാനെത്താതെ മാറി നിന്നത്. ആദ്യ ദിവസം കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ അടുത്ത ദിവസം അവധി അപേക്ഷ നല്‍കി കുഞ്ചാക്കോ മാറി നിന്നു. ഇതിന് പിന്നാലെയാണ് റിമി ടോമി മൊഴി കൊടുക്കാനെത്തിയത്. പിന്നാലെ ഇടവേള ബാബുവും. റിമി ടോമിയുടേതും മൊഴി മാറ്റമായിരുന്നോ എന്ന ചോദ്യത്തോട് പ്രോസിക്യൂഷന്‍ പ്രതികരിച്ചിട്ടില്ല. രഹസ്യ വിചാരണയാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ പ്രതികളും വാദി ഭാഗവും മൗനത്തിലാണ്.

ഇടവേള ബാബുവിന്റേതാണ് ആദ്യ കൂറുമാറ്റമെന്നാണ് ഉയരുന്ന വിലയിരുത്തല്‍. ഇതിനിടെയാണ് റിമി ടോമിയാണ് ആദ്യം ദിലീപിന് അനുകൂലമായി മൊഴി കൊടുത്തതെന്ന് സിനിമാക്കര്‍ പറയുന്നത്. ദിലീപിനെതിരെ മൊഴി കൊടുക്കാന്‍ തന്റെ മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടെന്ന് പോലും ജഡ്ജി ഹണി എം വര്‍ഗ്ഗീസിന് മുന്നില്‍ റിമി പറഞ്ഞതായാണ് സിനിമാക്കര്‍ പറയുന്നത്. ഗൂഢാലോചന വാദത്തില്‍ ദിലീപിനെ തള്ളി പറയാതെയാണ് റിമി കോടതി വിട്ടതെന്നാണ് ലഭിക്കുന്ന സൂചന. അതായത് നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റത്തിന്റെ തുടക്കം അവിടെ നിന്നാണ്. അക്രമത്തിന് ഇരയായ നടിയും റിമി ടോമിയും തമ്മിലെ പ്രശ്നങ്ങളും വളരെ പ്രാധാന്യത്തോടെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തതാണ്. ഇത് മുഖവിലയ്ക്കെടുക്കാതെ റിമിയെ സാക്ഷിയാക്കിയത് പ്രോസിക്യൂഷന് വിനയായി എന്ന തരത്തിലാണ് ചര്‍ച്ചകള്‍ ഇപ്പോള്‍

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച രാത്രിയില്‍ റിമി ടോമി കേസില്‍ അറസ്റ്റിലായ ദിലീപുമായി ഫോണില്‍ സംസാരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നുു. ദിലീപിനേയും കാവ്യയേയും രണ്ടു വട്ടമാണ് റിമി ഫോണില്‍ വിളിച്ചതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് രാത്രി ഒമ്പതിനും 11 നും ഇടയില്‍ റിമി, ദിലീപിനേയും കാവ്യയേയും രണ്ടു തവണ ഫോണില്‍ വിളിച്ചിരുന്നു. അന്നു തന്നെ വൈകിട്ട് 5നും രാത്രി 12.30നും ദിലീപിനേയും വിളിച്ചിരുന്നതായി പൊലീസിന് തെളിവുകള്‍ ലഭിച്ചു. ഫെബ്രുവരി 17നായിരുന്നു ആക്രമണം. ഇക്കാര്യം വാര്‍ത്തയായത് അടുത്ത ദിവസം രാവിലേയും. ഇതെല്ലാം സംശയങ്ങള്‍ക്ക് ഇട നല്‍കി. എന്നാല്‍ കേസിന് ബലം നല്‍കാന്‍ റിമിയെ സാക്ഷിയാക്കുകയായിരുന്നു പൊലീസ് ചെയ്തത്.

എല്ലാവരുമായി പെട്ടന്ന് സൗഹൃദത്തിലാകുന്ന പ്രകൃതക്കാരിയാണ് റിമി ടോമി. ഇങ്ങോട്ട് മിണ്ടാത്തവരെ അങ്ങോട്ട് പോയി മിണ്ടിക്കും. എന്നാല്‍ ഈ സ്വഭാവം കൊണ്ട് തിരിച്ചടി കിട്ടിയതോടെ റിമി സുഹൃത്തുക്കളുടെ എണ്ണം കുറച്ചു. ഒരുപാട് സുഹൃത്തുക്കളുണ്ടാവുന്നത് ഇഷ്ടമുള്ള കാര്യമാണെങ്കിലും ഇപ്പോള്‍ സുഹൃത്തുക്കള്‍ കുറവാണെന്ന് റിമി പറഞ്ഞു. റിമി ടോമിയുടെ ഉറ്റസുഹൃത്തുക്കളില്‍ ചിലരായിരുന്നു ആക്രമിക്കപ്പെട്ട നടി, കാവ്യ മാധവന്‍ തുടങ്ങിയവരൊക്കെ. സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് മൂവരും വിദേശത്ത് അടിച്ചു പൊളിച്ച ചിത്രങ്ങളൊക്കെ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകര്‍ന്നത് എന്നതും സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ്. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും ആക്രമണത്തിന് ഇരയായ നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നു.

ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ അക്രമത്തിന് ഇരയായ നടി വീട്ടില്‍ വരികയും, ആ കുട്ടിയുടെ വാട്ടിലെക്ക് വീട്ടിലേക്ക് താന്‍ പോകുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോള്‍ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കാവ്യ മാധവന്‍ ഇപ്പോഴും റിമി ടോമിയുടെ ഉറ്റസുഹൃത്ത് തന്നെയാണ്. മീശാമാധവന്‍ എന്ന കാവ്യമാധവന്‍ ചിത്രത്തില്‍ പാടിക്കൊണ്ടാണ് റിമിയുടെ തുടക്കം. അന്ന് തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടരുന്നു. കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ അക്രമത്തിന് ഇരയായ നടി മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് ആക്രമണത്തിന് ഇരയായ നടി എത്തിപ്പെട്ടതും ഈ വിദേശ പരിപാടിക്ക് ശേഷമാണ്

ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മഞ്ജുവിനോട് പറഞ്ഞുകൊടുത്തു എന്നാതാണ് ദിലീപിന് നടിയോട് വൈരാഗ്യം തോന്നാന്‍ കാരണം. ഇത് തെളിയിക്കാന്‍ കൂടിയാണ് റിമി ടോമിയെ കേസില്‍ സാക്ഷിയാക്കിയത്. നേരത്തെ റിമി ടോമി കോതമംഗലം മജിസ്ട്രേട്ട് കോടതി മുന്‍പാകെയാണ് രഹസ്യമൊഴി നല്‍കിയത്. നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ താരനിശയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ നടന്‍ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകള്‍ക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്. അക്രമത്തിനിരയായ നടിയും കാവ്യയും റിമിയും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് കാവ്യയും ദിലീപും തമ്മിലെ വഴിവിട്ട ബന്ധം ചര്‍ച്ചയായത്. അബാദ് പ്ലാസിയിലെ മീറ്റിംഗിനിടെ ഇവര്‍ തമ്മിലെ ഇടപെടല്‍ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിയോട് റിമി മറുപടിയും നല്‍കി. പൊലീസിനോട് ചോദ്യം ചെയ്യലില്‍ ഈ സംഭവവും റിമി പറഞ്ഞിരുന്നു. വിചാരണയില്‍ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാന്‍ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. അന്ന് അവിടെയുണ്ടായ പ്രശ്നങ്ങളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകളായി മാറിയിരുന്നു.

അമേരിക്കയിലെ കാവ്യ-ദിലീപ് സംഗമം തുറന്നുപറഞ്ഞ് റിമി: പൊലീസിന് റിമി നേരത്തെ നല്‍കിയ മൊഴി ഇങ്ങനെ
അമേരിക്കന്‍ യാത്രയില്‍ കാവ്യയും ദിലീപും അടുപ്പം പുലര്‍ത്തിയെന്നാണ് റിമി ടോമിയുടെ മൊഴി. 2010ല്‍ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, കാവ്യ, നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.

അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.

കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്‌റൂമില്‍ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി. 2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വര്‍മയും ഗീതു മോഹന്‍ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവര്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവര്‍ത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. - റിമി തന്റെ മൊഴിയില്‍ വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category