1 GBP = 92.80 INR                       

BREAKING NEWS

ഒരു ഭര്‍ത്താവിന്റെ കൂട്ടില്ലാതെ ഒരു പെണ്‍കുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്; വേറെ ആരുമല്ല എന്റെ അമ്മ; ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി; ദിവസങ്ങള്‍ ആകും മുന്നേ അവരുടെ കണ്ണുനീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം! ഓരോ ദിവസവും പുതിയ ഇരകള്‍ക്ക് വേണ്ടി ഓട്ടം നിര്‍ത്തൂ സുഹൃത്തുക്കളെ; ജീവിക്കട്ടെ ആ അമ്മയും മകളും; താരാ കല്യാണിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ; ആദിത്യന്റെ കുറിപ്പും വൈറല്‍

Britishmalayali
kz´wteJI³

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യക്തിഹത്യക്കെതിരെ നടി താര കല്യാണ്‍ രംഗത്തുവന്നിരുന്നു. താരയുടെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ഒരു വീഡിയോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ച ആള്‍ക്കെതിരേയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ താര രംഗത്തുവന്നത്. ഇതിന് പിന്നാലെ താര കല്യാണിന് പിന്തുണ ഏറുകയാണ്. നടിക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ആദിത്യന്‍ ജയന്‍.

ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താര കല്യാണെന്നും അന്തസ്സായി മകളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടേ ഈ സമൂഹത്തില്‍ പിന്തുണയ്ക്കാനെന്നും ആദ്യത്യന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു. ഇത് തന്നെയാണ് സോഷ്യല്‍ മീഡിയയുടെ പൊതു വികാരവും. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍ രംഗത്ത് വന്നിരുന്നു. താരയുടെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ഒരു വീഡിയോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് താര രംഗത്തെത്തിയത്. ''എന്നാണ് സ്ത്രീകളോട് ഇവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പോകുന്നത്. എന്നാണ് ശരിക്കുമുള്ള സ്വാതന്ത്ര്യം കിട്ടാന്‍ പോകുന്നത്. എനിക്ക് സങ്കടമല്ല, ദേഷ്യമാണ് വരുന്നത്. ഇത് ആര്‍ക്കുവേണേല്‍ സംഭവിച്ചൂടെ... എന്നെപ്പോലെ ഒരാള്‍ പ്രതികരിച്ചാല്‍ മാത്രമേ ഇത് അവസാനിക്കൂ... സോഷ്യല്‍ മീഡിയ എനിക്കും നിങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അല്ലെങ്കില്‍ അത് 'പെര്‍വെര്‍ട്ട്' മീഡിയ ആയിപ്പോകുമെന്ന് താരാ കല്യാണ്‍ പ്രതികരിച്ചിരുന്നു.

പൊലീസിലോ സൈബര്‍ സെല്ലിലോ പരാതി നല്‍കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും താര കല്യാണ്‍ പറഞ്ഞു. നേരത്തേ സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ താരാ കല്യാണ്‍ രൂക്ഷമായ കടന്നാക്രമണം നടന്നിരുന്നു. ''ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ എന്റെ ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. അതിന്റെ താഴെ കമന്റിട്ട് ആസ്വദിക്കുന്നവരുമുണ്ട്. എന്നാല്‍ ആ ചിത്രത്തിന്റെ പശ്ചാത്തലം നിങ്ങള്‍ക്കറിയാമോ , എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ കല്യാണത്തിന്റെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമെടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ? നിനക്കുമില്ലേ വീട്ടില്‍ ഒരു അമ്മയൊക്കെ. നിന്നെയൊക്കെ ഇങ്ങനെയാണോ പ്രസവിച്ച് വളര്‍ത്തിയിരിക്കുന്നത്. ഞാനെന്ന വ്യക്തി ഈ ജന്മം നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ...'' ഇങ്ങനെയായിരുന്നു താരാ കല്യാണ്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രതികരണം.

ഫെബ്രുവരി 20-ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. അന്തരിച്ച നടന്‍ രാജാറാമിന്റെ ഭാര്യയാണ് നര്‍ത്തകി കൂടിയായ താരാകല്യാണ്‍. അമ്മ സുബ്ബലക്ഷ്മിയും നടിയാണ്.

ആദിത്യന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു ഭര്‍ത്താവിന്റെ കൂട്ടില്ലാതെ ഒരു പെണ്‍കുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് എന്റെ അമ്മയ്‌ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി. ദിവസങ്ങള്‍ ആകുംമുന്നേ അവരുടെ കണ്ണുനീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം.

അത്രയും പാവം സ്ത്രീയാണ് താരച്ചേച്ചി. സമൂഹമാധ്യമം നല്ലതാണ്, നല്ല കാര്യത്തിന്. അവര്‍ ജീവിക്കട്ടെ. അവരെ ഒക്കെ വിടൂ.. ഞങ്ങള്‍ ഒക്കെ ഇല്ലേ നിങ്ങള്‍ക്ക്. അവരെ വിടൂ..! ഒരു പാവം സ്ത്രീ, ഒരു പാവം അമ്മ. അന്തസ്സായി മകളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടേ ഈ സമൂഹത്തില്‍ പിന്തുണയ്ക്കാന്‍.

ഓരോ ദിവസവും പുതിയ ഇരകള്‍ക്ക് വേണ്ടി ഓട്ടം നിര്‍ത്തൂ സുഹൃത്തുക്കളെ. ജീവിക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണുനീരിന് വിലനല്‍കേണ്ടി വരും. ഉറപ്പാണ്. ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category