1 GBP = 93.50 INR                       

BREAKING NEWS

ഒരു വ്യക്തിയുടെ ഫോണ്‍ ചോര്‍ത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുള്ളതുകൊണ്ട് സ്ഥിരമായി ഫോണ്‍ ചോര്‍ത്താന്‍ ഒന്നും എഴുതാതെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതിനെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? മറുനാടന്റേതടക്കമുള്ള ഫോണുകള്‍ ചോര്‍ത്താന്‍ ഇറക്കിയ സര്‍ക്കാര്‍ ഓര്‍ഡര്‍ വ്യക്തമാക്കുന്നത് കേരളം ഒരു വെള്ളരിക്കാപ്പട്ടണം ആണെന്നാണോ?സത്യത്തില്‍ ഈ നാട്ടില്‍ എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത്?

Britishmalayali
kz´wteJI³

ഞാന്‍ ഈ വീഡിയോയോടൊപ്പം ഇപ്പോള്‍ പ്രേക്ഷകരെ കാണിക്കുന്നത് ഒരു ഗവണ്‍മെന്റ് ഓര്‍ഡറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ്. ആഭ്യന്തര വകുപ്പ് സെക്രട്ടറി അജിത് ജോസഫ് ഇന്നലെ പുറത്തിറക്കിയ ഒരു ഓര്‍ഡറിന്റെ കോപ്പി. ഈ ഓര്‍ഡര്‍ ഒന്ന് സൂക്ഷിച്ച് വായിച്ച് നോക്കുക. ഇതില്‍ എന്തെങ്കിലും കാണാന്‍ കഴിയുന്നുണ്ടോ? ഇല്ല. യാതൊന്നും കാണാന്‍ കഴിയുന്നില്ല. ആകെയുള്ളത് സിഎജി റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നു എന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ നിയമിക്കുന്നതിനുള്ള ഓര്‍ഡര്‍ എന്ന സബ്ജക്ട് ലൈന്‍ മാത്രമാണ്. ആരൊക്കെയാണ് സംഘത്തില്‍ ഉള്ളതെന്നോ എങ്ങനെയാണ് അന്വേഷിക്കേണ്ടതെന്നോ അടക്കമുള്ള യാതൊരു വിവരവും ഈ ഗവണ്‍മെന്റ് ഓര്‍ഡറില്‍ ഇല്ല. അതായത്, കേരള ഗവണ്‍മെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ ഉത്തരവ് ബ്ലാങ്ക് പേപ്പറില്‍ ഇറക്കിയിരിക്കുന്നു.

എന്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്? ഒരു തര്‍ക്കവും വേണ്ട, തലസ്ഥാനത്തെ പ്രധാനപ്പെട്ട പൊലീസ് ഓഫീസര്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ടെലഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതിന് വേണ്ടി മാത്രമാണ് ഈ ഉത്തരവ്. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നു എന്നത് ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കി അന്വേഷിക്കേണ്ട വിഷയമേ അല്ല. മന്ത്രിസഭാ യോഗത്തില്‍ സംഭവിച്ചത് എന്ത് എന്ന പോലും മാധ്യമപ്രവര്‍ത്തകര്‍ ചോര്‍ത്താറുണ്ട്. അതാണ് അവരുടെ തൊഴില്‍. രഹസ്യമായി ഇരിക്കുന്നത് ചോര്‍ത്തിയെടുത്ത് പ്രസിദ്ധീകരിക്കുന്നിടത്താണ് മാധ്യമപ്രവര്‍ത്തകന്‍ അവന്റെ ചുമതല പൂര്‍ണമാക്കുന്നത്. അതുകൊണ്ട് തന്നെ സിഎജി റിപ്പോര്‍ട്ട് എന്ന ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പൊതുജനം അറിയേണ്ട ഒരു റിപ്പോര്‍ട്ട് ഒന്നോരണ്ടോ ദിവസം മുമ്പ് ചോര്‍ന്നു എന്നത് അന്വേഷിക്കുന്നതിന് വേണ്ടി ഒരു പ്രത്യേക കമ്മീഷനെ നിയമിക്കുകയോ കേസെടുക്കുകയോ ചെയ്യേണ്ട കാര്യമില്ല.

ഒരുകാര്യം വ്യക്തമാണ്. ഇതുവഴി ആരുടെയെങ്കിലും പേരില്‍ കേസെടുക്കുന്നതിനോ ആരെയെങ്കിലും ഭയപ്പെടുത്തുന്നതിനോ ഈ സര്‍ക്കാരിന് ഉദ്ദേശമില്ല. നേരെമറിച്ച് ഔദ്യോഗികമായി ടെലിഫോണ്‍ ചോര്‍ത്താന്‍ സാങ്കേതികമായി ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുള്ളതുകൊണ്ട് അതിനൊരു കുറുക്ക് വഴി കണ്ടെത്തുന്നു എന്ന് മാത്രം. ലോക്നാഥ് ബെഹ്റ എന്ന കേരള പൊലീസിന്റെ തലവന്‍ സ്വന്തം ഇഷ്ടപ്രകാരം ശതകോടികളുടെ അഴിമതി നടത്തി എന്ന് വ്യക്തമായിരിക്കവെ ഈ അഴിമതി പുറംലോകത്തേക്ക് എങ്ങനെ പോയി എന്ന് കണ്ടെത്താന്‍ നടത്തുന്ന വ്യഗ്രത ഈ സര്‍ക്കാരിന്റെ ബലഹീനതയായി കണക്കാക്കേണ്ടിവരും. രാജ്യത്തെ നിയമം അനുസരിച്ച് ഏതൊരു വ്യക്തിയുടെയും ടെലിഫോണ്‍ ചോര്‍ത്തണമെങ്കില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പിട്ട ഒരു പ്രത്യേക ഉത്തരവ് വേണം.

അതിന് മുന്നോടിയായി രാജ്യസുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള നിര്‍ണായകമായ വിഷയത്തില്‍ വലിയ വീഴ്ച്ച സംഭവിച്ചിരിക്കുന്നു എന്നും അത് ചോര്‍ത്തിയെടുത്തിരിക്കുന്നത് ചില ടെലിഫോണ്‍ സംഭാഷണങ്ങളിലൂടെ ആണെന്നും അത് രാജ്യസുരക്ഷക്കും സര്‍ക്കാരിന്റെ മുമ്പോട്ടുള്ള പോക്കിന് തടസ്സമാകുമെന്നും വ്യക്തമാക്കുന്ന എഫ്ഐആര്‍ അടക്കമുള്ള രേഖകള്‍ വേണം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category