1 GBP = 93.00 INR                       

BREAKING NEWS

ഏഷ്യാനെറ്റ് ന്യൂസ് മാപ്പു പറഞ്ഞു; ക്ഷമ ചോദിച്ചതിനാല്‍ സംപ്രേഷണം പുനരാരംഭിക്കാന്‍ അനുവദിച്ചു; രണ്ട് മാധ്യമങ്ങള്‍ക്ക് രണ്ട് നീതി അല്ലാത്തതിനാല്‍ രണ്ടാമത്തെ ചാനലിന്റെ വിലക്ക് പിന്‍വലിച്ചു; മീഡിയാ വണ്‍ ചീഫിന്റെ പ്രതികരണം പല്ലി മലര്‍ന്ന് കിടന്ന് ഉത്തരത്തില്‍ താങ്ങുന്നതു കൊണ്ടാണെന്നും വി മുരളീധരന്‍; സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ കലാപം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും വിലക്ക് മാറ്റിയതില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി; വിവാദം പുതിയ തലത്തിലേക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും വിലക്ക് മാറ്റിയതില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സംഭവത്തില്‍ ഏഷ്യാനെറ്റ് മാപ്പു പറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമ സ്വാതന്ത്രത്തിനായി പ്രവര്‍ത്തിച്ചവരാണ് ഭാരതീയ ജനതാ പാര്‍ട്ടി. നിയമങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. നിയമം ലംഘിച്ചതിനാണ് നടപടി ഉണ്ടായത്. ക്ഷമ ചോദിച്ചതിനാല്‍ സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവിയാണ് മുരളീധരന്റെ പ്രസ്താവന പുറത്തു വിട്ടത്.

രണ്ട് മാധ്യമങ്ങള്‍ക്ക് രണ്ട് നീതി അല്ലാത്തതിനാലാണ് രണ്ടാമത്തെ ചാനലിന്റെ വിലക്ക് പിന്‍വലിച്ചതെന്നും മീഡിയ വണ്‍ ചീഫിന്റെ പ്രതികരണം പല്ലി മലര്‍ന്ന് കിടന്ന് ഉത്തരത്തില്‍ താങ്ങുന്നതുകൊണ്ടാണെന്നും മുരളീധരന്‍ വ്യക്തമാക്കി. ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, സംഘര്‍ഷ സാധ്യത നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ കലാപം പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത്. മുരളീധരന്റെ പ്രസ്താവനയോടെ ഏഷ്യാനെറ്റ് ന്യൂസ് മാപ്പു പറഞ്ഞുവെന്ന വാദമാണ് ചര്‍ച്ചയാകുന്നത്. മാപ്പു പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോഴും കേന്ദ്രത്തിനെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകള്‍ നല്‍കുന്നുണ്ട്. നടപടിക്കെതിരായ പ്രതിഷേധങ്ങളും കാണിച്ചു.

രുടേയും കൈയും കാലും പിടിക്കാതെ ഞങ്ങള്‍ തിരികെ എത്തിയെന്നായിരുന്നു മാപ്പു പറഞ്ഞ് തടിയൂരിയ ഏഷ്യാനെറ്റിനെ ട്രോളി മീഡിയവണ്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതെന്ന ചര്‍ച്ചയും സജീവമാണ്. ഏഷ്യാനെറ്റിനെ ട്രോളി മീഡിയവണ്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ റശീശുദ്ദീന്‍ രംഗത്തെത്തി. ആരുടേയും കൈയും കാലും പിടിക്കാതെ ഞങ്ങള്‍ തിരികെ എത്തി എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റശീശുദ്ദീന്റെ പ്രതികരണം. കലാപത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവണ്‍ ചാനലിനും ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നീക്കി. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണു ഏഷ്യാനെറ്റിന്റെ വിലക്ക് പിന്‍വലിച്ചത്. രാവിലെ ഒമ്പതോടെ മീഡിയവണ്ണിന്റെ വിലക്കും നീക്കി. വിലക്ക് നീങ്ങിയത് എങ്ങനെ എന്ന് ഏഷ്യാനെറ്റ് മാനെജ്‌മെന്റ് വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍, തങ്ങള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ സ്വമേധയ നീക്കുകയായിരുന്നെന്ന് മീഡിയവണ്‍ അവകാശപ്പെട്ടു. ഇതേത്തുടര്‍ന്ന്, ഏഷ്യാനെറ്റിനെ ട്രോളി മീഡിയവണ്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ റശീശുദ്ദീന്‍ രംഗത്തെത്തി. ആരുടേയും കൈയും കാലും പിടിക്കാതെ ഞങ്ങള്‍ തിരികെ എത്തി എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റശീശുദ്ദീന്റെ പ്രതികരണം. കലാപം കത്തിനിന്ന സമയത്ത് കലാപകാരികള്‍ നിന്നു മതം പറഞ്ഞു രക്ഷപ്പെട്ട റിപ്പോര്‍ട്ടര്‍ കൂടിയാണ് റശീശുദ്ദീന്‍.

ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, സംഘര്‍ഷ സാധ്യത നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ കലാപം പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കലാപകാരികള്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് നോക്കി നില്‍ക്കെയാണ് വെടി ഉതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സ്വീകരിച്ചില്ല. സാമൂഹ്യ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയില്‍ ഏകപക്ഷീയമായ വാര്‍ത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തില്‍ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിര്‍ത്തിവെച്ചത്. പിന്നീട് സര്‍ക്കാര്‍ വിലക്ക് മാറ്റുകയും ചെയ്തു. 

അതേസമയം വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയനും വിവിധ രാഷ്ട്രീയ നേതാക്കളും കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നാണ് അറിയിച്ചിരുന്നു.
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചന ഉള്‍ക്കൊള്ളുന്ന നടപടിയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നു. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരായ പരിധി ലംഘിച്ചുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍, സംഘപരിവാറിനെ വിമര്‍ശിച്ചാല്‍ പാഠം പഠിപ്പിക്കും എന്ന ഭീഷണിയാണ് ഉണ്ടായിട്ടുള്ളത്. ഇത് നാളെ സകല ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളെയും ഗ്രസിക്കുന്ന വിധത്തില്‍ പടരും എന്നതു തിരിച്ചറിയണം. ജനാധിപത്യപരമായ ജാഗ്രത പാലിക്കുകയും വേണം. ഭയപ്പെടുത്തി ചൊല്‍പ്പടിക്കു നിര്‍ത്തുക എന്ന തന്ത്രമാണ് ഇതിനു പിന്നില്‍. അത്തരം സമീപനം തുടര്‍ച്ചയായി പാര്‍ലമെന്റിലും ഭരണഘടനാ സ്ഥാപനങ്ങളിലും ജുഡീഷ്യറിയിലും പ്രയോഗിക്കുന്നത് സമീപ നാളുകളില്‍ കണ്ടു. മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category