1 GBP = 92.50 INR                       

BREAKING NEWS

റിമി ടോമിയും ഇടവേള ബാബുവും കൂറു മാറിയതോടെ ദിലീപ് ക്യാമ്പില്‍ വീണ്ടും വലിയ പ്രതീക്ഷ; മഞ്ജു വാര്യരെ വിചാരണ കോടതി എടുത്തിട്ടു കുടഞ്ഞെന്നും മകളെ കൊണ്ട് സമ്മര്‍ദ്ദം ചെലുത്തി എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ മകളെ കൂടി പ്രതി ചേര്‍ക്കട്ടേ എന്ന് ജഡ്ജി ചോദിച്ചെന്നും സിനിമാക്കാര്‍ക്കിടയില്‍ ചര്‍ച്ചകള്‍; നടിയെ ആക്രമിച്ച കേസില്‍ വിചാരണ മുറുകുമ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായാണ് കാര്യങ്ങളെന്ന സൂചന പുറത്തു വിട്ട് ദിലീപും സംഘവും; കലൂരിലെ കോടതി മുറിയിലേക്ക് മലയാള സിനിമയുടെ ശ്രദ്ധമാറുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവെച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ മറ്റന്നാള്‍ വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. നടി ഭാമയുടെ സാക്ഷി വിസ്താരം ഇന്നലെ മാറ്റിവെച്ചിരുന്നു. മൊഴി നല്‍കാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. മാര്‍ച്ച് പതിമൂന്നാം തീയതിയിലേക്കാണ് വിസ്താരം മാറ്റിയത്. ഇങ്ങനെ അപ്രതീക്ഷിതമായ പലതുമാണ് വിചാരണയ്ക്കിടെ നടക്കുന്നത്. അതിവേഗ വിചാരണയെന്ന ലക്ഷ്യം തെറ്റുന്നുവെന്ന സംശയമാണ് ഇതെല്ലാം ഉയര്‍ത്തുന്നത്. നേരത്തെ കേസില്‍ ഇടവേള ബാബു മൊഴി മാറ്റിയിരുന്നു. റിമി ടോമിയും ദിലീപിനെതിരെ മൊഴി മാറ്റാന്‍ പ്രോസിക്യൂഷന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന നിലപാടാണ് കോടതിയില്‍ പറഞ്ഞത്. ഇതെല്ലാം കേസിനെ സ്വാധീനിക്കുമെന്ന ആശങ്ക സജീവമാണ്.

ഇതിനിടെയാണ് സിനിമാക്കാര്‍ക്കിയില്‍ മഞ്ജു വാര്യരുടെ വിസ്താവരവും ചര്‍ച്ചയാകുന്നത്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപിന് പങ്കുണ്ടെന്ന് മഞ്ജു മൊഴി നല്‍കിയിട്ടില്ല. മറിച്ച് അവരുടെ കുടുംബ പ്രശ്നങ്ങളാണ് പറഞ്ഞത്. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം താനറിഞ്ഞത് ആക്രമിക്കപ്പെട്ട നടിയിലൂടെയാണെന്നാണ് മഞ്ജു പറഞ്ഞത്. ഇതിനിടെ തന്നെ കേസില്‍ മൊഴി മാറ്റി പറയാന്‍ സമര്‍ദ്ദം ചെലുത്തിയെന്ന സൂചനകളും മഞ്ജു പങ്കുവച്ചെന്ന് സിനിമാക്കര്‍ക്കിടയില്‍ ചര്‍ച്ചയാണ്. ദിലീപിനൊപ്പമുള്ള തന്റെ മകളെ കൊണ്ട് ഫോണില്‍ വിളിപ്പിച്ചുവെന്ന് മഞ്ജു പറഞ്ഞതായാണ് സിനിമാക്കാര്‍ പറയുന്നത്. ഇത് കേട്ടപ്പോള്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് മകളെ പ്രതിയാക്കി കേസെടുക്കണമോ എന്ന ചോദ്യം കോടതിയില്‍ ഉയര്‍ന്നു. ഇതോടെ മഞ്ജു വിയര്‍ത്തുവെന്നാണ് സിനിമാക്കാര്‍ പറയുന്നത്. മകളെ കേസിലേക്ക ഈ അമ്മ എന്തിന് വലിച്ചിഴച്ചുവെന്ന ചര്‍ച്ചയാണ് ഇവര്‍ ഉയര്‍ത്തുന്നത്.

റിമി ടോമിയും ഇടവേള ബാബുവും കൂറു മാറിയതോടെ ദിലീപ് ക്യാമ്പില്‍ വീണ്ടും വലിയ പ്രതീക്ഷയാണുള്ളത്. മഞ്ജു വാര്യരെ വിചാരണ കോടതി എടുത്തിട്ടു കുടഞ്ഞെന്നും മകളെ കൊണ്ട് സമ്മര്‍ദ്ദം ചെലുത്തി എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ മകളെ കൂടി പ്രതി ചേര്‍ക്കട്ടേ എന്ന് ജഡ്ജി ചോദിച്ചെന്നുമുള്ള ചര്‍ച്ചകളും ഈ ആത്മവിശ്വാസത്തിന് പുതിയ തലം നല്‍കുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ മുറുകുമ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായാണ് കാര്യങ്ങളെന്ന സൂചന പുറത്തു വിട്ട് ദിലീപും സംഘവും ചര്‍ച്ചകള്‍ സജീവമാക്കുകയാണ്. ഇതിനിടെയാണ് സാക്ഷി വിസ്താരം വൈകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നത്. അഡ്വക്കേറ്റ് രാമന്‍പിള്ളയുടെ ഇടപെടലുകള്‍ ദിലീപിന് തുണയാകുമെന്നും താരം കുറ്റ വിമുക്തി നേടുമെന്നും ദിലീപ് അനുകൂലികള്‍ പറയുന്നു. എന്നാല്‍ ഇടവേള ബാബുവിന്റെ മൊഴി മാറ്റമൊന്നും കേസിനെ സ്വാധീനിക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ പക്ഷം. ഗൂഢാലോചനയും കുറ്റകൃത്യവും കോടതിയില്‍ തെളിയുമെന്നും പ്രതികളെല്ലാം ശിക്ഷിക്കപ്പെടുമെന്നും അവരും പറയുന്നു. അങ്ങനെ ഇനിയുള്ള ദിവസം കലൂരിലെ കോടതി മുറിയില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാകും. ദിലീപിന്റെ കരിയറില്‍ ഏറെ പ്രാധാന്യമുള്ളതായി അത് മാറുകയും ചെയ്യും.

ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് പ്രൊസിക്യൂഷന്‍ മൊഴിയെടുക്കുന്നത്. ദിലീപ് തന്റെ അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭാമയേയും സാക്ഷിയാക്കിയത്. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് ബാബു പിന്മാറി. ദിലീപിന് അനുകൂലമായിട്ടാണ് ഇടവേള ബാബുവിന്റെ കൂറുമാറ്റം. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്. റിമി ടോമി പഴയ കാര്യങ്ങളെല്ലാം കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ ഗൂഢാലോചനയില്‍ ദിലീപിന് നേരിട്ട് പങ്കുണ്ടെന്ന് പറയിക്കാന്‍ പ്രോസിക്യൂഷന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് കോടതിയെ റിമി അറിയിച്ചുവെന്നാണ് സിനിമാക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നത്. ഇടവേള ബാബു അമ്മയുടെ ജനറല്‍ സെക്രട്ടറിയാണ്. ഇടവേള ബാബു മൊഴി മാറ്റിയതോടെ മുഖ്യധാര സിനിമാക്കര്‍ ദിലീപിനൊപ്പമാണെന്ന ധാരണ പകരുകയും ചെയ്തു.

ദീലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്റെ മുന്‍ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടന്ന റിഹേഴ്സല്‍ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു പഴയ നിലപാട് തള്ളിപ്പറഞ്ഞു. ഒന്നും ഓര്‍മ്മയില്ലെന്നായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. അങ്ങനൊരു പരാതിയെപ്പറ്റി ഓര്‍ക്കുന്നില്ലെന്നാണ് ഇടവേള ബാബു വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും നേരത്തേ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെടുത്തു. ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിനെ ഏറെ പ്രാധാന്യത്തോടെയാണ് സിനിമാക്കാര്‍ എടുത്തിട്ടുള്ളത്. ദിലീപിനെ ശിക്ഷിച്ചാലും വെറുതെ വിട്ടാലും അത് സിനിമയിലെ സമവാക്യങ്ങളെ ബാധിക്കുമെന്ന് ഏവരും കരുതുന്നു. ഇതിനിടെയാണ് മഞ്ജു വാര്യരും മറ്റും എത്തി തുടക്കത്തില്‍ ദിലീപിന് എതിരെ മൊഴി നല്‍കിയത്. ഗൂഢാലോചന തെളിയുമെന്ന സ്ഥിതിയും വന്നു. ഇതിനിടെയാണ് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കാനെത്താതെ മാറി നിന്നത്. ആദ്യ ദിവസം കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ അടുത്ത ദിവസം അവധി അപേക്ഷ നല്‍കി കുഞ്ചാക്കോ മാറി നിന്നു. ഇതിന് പിന്നാലെയാണ് റിമി ടോമി മൊഴി കൊടുക്കാനെത്തിയത്. പിന്നാലെ ഇടവേള ബാബുവും. റിമി ടോമിയുടേതും മൊഴി മാറ്റമായിരുന്നോ എന്ന ചോദ്യത്തോട് പ്രോസിക്യൂഷന്‍ പ്രതികരിച്ചിട്ടില്ല. രഹസ്യ വിചാരണയാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ പ്രതികളും വാദി ഭാഗവും മൗനത്തിലാണ്. ഇതിനിടെയാണ് സിനിമാക്കാര്‍ എല്ലാം ദിലീപിന് അനുകൂലമാണെന്ന ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

ഇടവേള ബാബുവിന്റേതാണ് ആദ്യ കൂറുമാറ്റമെന്നാണ് ഉയരുന്ന വിലയിരുത്തല്‍. ഇതിനിടെയാണ് റിമി ടോമിയാണ് ആദ്യം ദിലീപിന് അനുകൂലമായി മൊഴി കൊടുത്തതെന്ന് സിനിമാക്കര്‍ പറയുന്നത്. ദിലീപിനെതിരെ മൊഴി കൊടുക്കാന്‍ തന്റെ മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടെന്ന് പോലും ജഡ്ജി ഹണി എം വര്‍ഗ്ഗീസിന് മുന്നില്‍ റിമി പറഞ്ഞതായാണ് സിനിമാക്കര്‍ പറയുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച രാത്രിയില്‍ റിമി ടോമി കേസില്‍ അറസ്റ്റിലായ ദിലീപുമായി ഫോണില്‍ സംസാരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നുു. ദിലീപിനേയും കാവ്യയേയും രണ്ടു വട്ടമാണ് റിമി ഫോണില്‍ വിളിച്ചതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് രാത്രി ഒമ്പതിനും 11 നും ഇടയില്‍ റിമി, ദിലീപിനേയും കാവ്യയേയും രണ്ടു തവണ ഫോണില്‍ വിളിച്ചിരുന്നു. അന്നു തന്നെ വൈകിട്ട് 5നും രാത്രി 12.30നും ദിലീപിനേയും വിളിച്ചിരുന്നതായി പൊലീസിന് തെളിവുകള്‍ ലഭിച്ചു. ഫെബ്രുവരി 17നായിരുന്നു ആക്രമണം. ഇക്കാര്യം വാര്‍ത്തയായത് അടുത്ത ദിവസം രാവിലേയും. ഇതെല്ലാം സംശയങ്ങള്‍ക്ക് ഇട നല്‍കി. എന്നാല്‍ കേസിന് ബലം നല്‍കാന്‍ റിമിയെ സാക്ഷിയാക്കുകയായിരുന്നു പൊലീസ് ചെയ്തത്. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു കേസില്‍ ശ്രീകുമാര്‍ മേനോന്‍. ശ്രീകുമാര്‍ മേനോനെ പിന്നീട് പ്രോസിക്യൂഷന്‍ ഒഴിവാക്കി. മഞ്ജു വാര്യരുമായി ശ്രീകുമാര്‍ മേനോന്‍ തെറ്റിയെന്ന തിരിച്ചറിവിലാണ് ഇത്.

എന്നാല്‍ ശ്രീകുമാര്‍ മേനോനെ സാക്ഷിയായി എത്തിക്കാന്‍ ദിലീപ് ശ്രമിക്കുന്നുണ്ട്. കേസില്‍ പൊലീസിന് മൊഴി നല്‍കിയ ശ്രീകുമാര്‍ മേനോനെ പ്രതിഭാഗം സാക്ഷിയായി എത്തിച്ച് കോടതിയില്‍ വിസ്തരിക്കും. ഇതിനൊപ്പം മഞ്ജു വാര്യരും ദിലീപും തമ്മിലെ പിണക്കമാണ് കേസിലെ ഗൂഢാലോചനയ്ക്ക് പിന്നിലെ ആരോപണം ഉയരാന്‍ കാരണമെന്ന വാദവും അഡ്വക്കേറ്റ് രാമന്‍പിള്ള ചര്‍ച്ചയാക്കി കഴിഞ്ഞു. ഇനി കോടതിയില്‍ മൊഴി നല്‍കാനെത്തുന്ന സിനിമാക്കാരുടെ മൊഴി ദിലീപിന് അനുകൂലമായാല്‍ കേസ് ആകെ താളം തെറ്റും. ഈ ആശങ്ക പ്രോസിക്യൂഷനും ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category