1 GBP = 93.00 INR                       

BREAKING NEWS

നഗ്‌നനായി എനിക്കൊപ്പം നീരാടാന്‍ ഇറങ്ങിയാല്‍ സ്വര്‍ഗത്തില്‍ വേഗം പോകാം... ദൈവത്തിന്റെ ഉത്തരവാണെന്ന് പറഞ്ഞ് വിശ്വാസികളായ സ്ത്രീകളെ നീരാട്ടിനിറക്കി ബലാത്സംഗം ചെയ്ത പാസ്റ്റര്‍ക്ക് 34 വര്‍ഷം തടവ്

Britishmalayali
kz´wteJI³

വിശ്വാസികളെ വിശ്വാസത്തിന്റെ പേരില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയ നൈജീരിയന്‍ സ്വദേശിയും  ബെര്‍മിംഗ്ഹാമില്‍ പ്രവര്‍ത്തിക്കുന്നയാളുമായ പാസ്റ്റര്‍ മൈക്കല്‍ ഒലുറോന്‍ബിക്ക് ഇനി 34 വര്‍ഷം അഴിയെണ്ണാം. വിശ്വാസികളായ സ്ത്രീകളെ തനിക്കൊപ്പം നീരാടാന്‍ നിര്‍ബന്ധിക്കുകയും സ്വര്‍ഗം വാഗ്ദാനം ചെയ്യുകയും ചെയ്ത് അവരെ ബലാത്സംഗത്തിന് തുടര്‍ച്ചയായി വിധേയമാക്കിയ കുറ്റത്തിനാണ് ബെര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വച്ച് നടന്ന വിചാരണക്കിടെ ഇന്നലെ ശിക്ഷാ വിധിയുണ്ടായിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്കിടെ ഇയാള്‍ ഇത്തരത്തില്‍ നിരവധി വിശ്വാസികളെയാണ് ചൂഷണത്തിന് വിധേയരാക്കിയിരിക്കുന്നത്.

തന്റേതായ രീതിയിലുള്ള ഒരു ആചാര്യന്‍ ചമയലായിരുന്നു മൈക്കല്‍ നടത്തിയിരുന്നത്. ആറ് സ്ത്രീകള്‍ക്കും ഒരു പുരുഷനുമെതിരെ ഇയാള്‍ കടുത്ത ലൈംഗിക അതിക്രമങ്ങള്‍ ചെയ്തിരുന്നുവെന്ന് ജനുവരിയില്‍ തെളിഞ്ഞിരുന്നു.  ഇതിന് പുറമെ നിരവധി കുട്ടികള്‍ക്കെതിരെയും ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തിയെന്ന് വിചാരണയിലൂടെ തെളിഞ്ഞിരുന്നു. വിശ്വാസികളെ നിരന്തരം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ പാസ്റ്റര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാക്കിയതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇവരെ വൃത്തികെട്ട ആത്മാക്കളുടെ പിടിയില്‍ നിന്നും സ്വതന്ത്രരാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് മൈക്കല്‍ സ്വയം ന്യായീകരിക്കുന്നത്.

പാസ്റ്ററുടെ പീഡനങ്ങള്‍ക്ക് വിധേയരായി നിരവധി യുവതികള്‍ ഗര്‍ഭിണികളായിത്തീര്‍ന്നിരുന്നുവെന്നും എന്നാല്‍ അവരെ നിര്‍ബന്ധിപ്പിച്ച് അബോര്‍ഷന് വിധേയരാക്കിയെന്നും ബെര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വച്ച് നടന്ന വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നത്.  ബലാത്സംഗ കേസുകളുടെ 15 കൗണ്ടുകളും  ഏഴ് ഇന്‍ഡീസന്റ് അസാള്‍ട്ട് കൗണ്ടുകളും സെക്ഷ്വല്‍ അസാള്‍ട്ടിന്റെ രണ്ട് കൗണ്ടുകളുമാണ് മൈക്കലിന് മേല്‍ ചുമത്തിയിരിക്കുന്നത്. 88 വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് ഇയാള്‍ തന്റെ ഇരകളെ ബലാത്സംഗം ചെയ്തിരിക്കുന്നത്.

തന്റെ ലൈംഗിക തൃഷ്ണകളെ ശമിപ്പിക്കുന്നതിനായിട്ടാണ് മൈക്കല്‍ പ്രത്യേക ആത്മീയസ്നാനത്തിന് സ്ത്രീകളെ തനിക്കൊപ്പം വിധേയമാക്കിയതെന്നാണ് ജഡ്ജ് സാറാ ബക്കിംഗ്ഹാം വിധിപ്രസ്താവനയില്‍ എടുത്ത് കാട്ടിയിരിക്കുന്നത്. തന്റെ ഭര്‍ത്താവിന് ഇരകളെ എത്തിക്കുന്നതിന് വഴിയൊരുക്കിയെന്ന കുറ്റത്തിന് മൈക്കലിന്റെ ഭാര്യ ജൂലിയാനയെ 11 വര്‍ഷത്തേക്കാണ് തടവിലിടാന്‍ വിധിച്ചിരിക്കുന്നത്. ഇരുവരും ആജീവനാന്തം സെക്സ് ഒഫന്‍ഡേര്‍സ് രജിസ്ട്രറില്‍ ഒപ്പിടുകയും വേണം. ഹോളി ബാത്തുകള്‍ നടത്താന്‍ തന്നെ ദൈവം നിയോഗിച്ചുവെന്ന അവകാശവാദവുമായിട്ടായിരുന്നു മൈക്കലിന്റെ വിളയാട്ടം. എന്നാല്‍ തന്റെ ലൈംഗിക തൃഷ്ണ ശമിപ്പിക്കുകയെന്ന സ്വാര്‍ത്ഥ ലക്ഷ്യമാണ് മൈക്കലിനെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് ഇന്നലെ കോടതി വിധിപ്രസ്താവനത്തിനിടെ ആവര്‍ത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category