1 GBP = 93.00 INR                       

BREAKING NEWS

കൊവിഡ് 19 തടയുന്നതിന്റെ മുന്നോടിയായി നാലു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗം: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്; ഏര്‍പ്പെടുത്തിയിരിക്കുന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം; കുവൈറ്റില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും നിര്‍ത്തിവെക്കും; രാജ്യത്തെ വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചയച്ചതായി റിപ്പോര്‍ട്ടുകള്‍; ലോകത്തു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ ഒരു ലക്ഷം കടന്നു

Britishmalayali
kz´wteJI³

കുവൈത്ത് സിറ്റി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ഒരാഴ്ച്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീന്‍സ്, ലെബനാന്‍ എന്നീ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് വിലക്ക്. കുവൈത്തില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസും നിര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്ന് സൂചന. കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ മടക്കി അയച്ചു.

ഈ രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ തടയുന്നതിന്റെ മുന്നോടിയായാണു നാലു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണു വിമാനസര്‍വ്വീസുകള്‍ റദ്ദാക്കാന്‍ തീരുമാനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തേക്ക് വരുന്ന വിദേശികള്‍ വഴി കൊറോണ വൈറസ് ബാധ പകരുന്നത് തടയാന്‍ ആവശ്യമായ ഉപകരണങ്ങളും മറ്റും സജ്ജീകരിക്കുന്നതിനു വേണ്ടിയാണു വിമാന സര്‍വ്വീസ് നിര്‍ത്തി വെക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ അടക്കമുള്ള 10 രാജ്യങ്ങളില്‍ നിന്നള്ള യാത്രക്കാര്‍ക്ക് മാര്‍ച്ച് 8 മുതല്‍ കൊറോണ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനം റദ്ദാക്കുകയും ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് നിബന്ധന റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ നിരവധി പാര്‍ലമന്റ് അംഗങ്ങള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

അതേസമയം, ലോകത്തുകൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കണക്കുകള്‍പ്രകാരം ഇതുവരെ 101,622 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,484 ആയും ഉയര്‍ന്നിട്ടുണ്ട്. ചൈനയിലെ മരണസംഖ്യ 3000 കടന്നു. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇതുവരെ 80, 651 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3070 ആളുകളാണ് മരണത്തിന് കീഴടങ്ങിയത്.

ചൈനയ്ക്ക് പുറത്ത് കൂടുതല്‍ മരണസംഖ്യ ഇറ്റലിയിലാണ്.197 പേരാണ് ഇവിടെ മരിച്ചത്, രോഗബാധിതരുടെ എണ്ണം 4,636 ആണ്. ഇറാനിലെ മരണസംഖ്യ 124 ആണ്. ഇവിടുത്തെ രോഗബാധിതരുടെ എണ്ണം 4,747 ഉം. ദക്ഷിണ കൊറിയയില്‍ താരതമ്യേന മരണ നിരക്ക് വളരെ കുറവാണ്. 6,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 42 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിലെ മരണ സംഖ്യ വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 462 പേര്‍ ഇവിടെ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അതേസമയം ഇന്ത്യയിലെ കൊവിഡ് 19 രോഗികളുടെ എണ്ണം 31 ആയി ഉയര്‍ന്നു.

മറ്റൊരു ഡല്‍ഹി സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം ഉയര്‍ന്നത്. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശിയായ ഇയാള്‍ അടുത്തിടെ തായ് ലന്‍ഡിനും മലേഷ്യയ്ക്കും യാത്ര നടത്തിയിരുന്നു. അതേസമയം ഇന്നലെ ഭൂട്ടാനുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍കൂടി ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ഭീതിയുടെ സാഹചര്യത്തില്‍ വാഷിങ്ടണില്‍ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് കമ്പനികള്‍ ജീവനക്കാരോട് വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category