1 GBP = 93.50 INR                       

BREAKING NEWS

സോഷ്യല്‍ മീഡിയ അടക്കി വാഴുന്ന ഈ കാലത്ത് വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് ഏഷ്യാനെറ്റും മീഡിയവണ്ണും മറന്നുപോയത് പരിതാപകരമാണ്; അവരെ ശാസിക്കുന്നതും വിശദീകരണം ചോദിക്കുന്നതും ശരിയാണെങ്കിലും വിചാരണ പോലും ഇല്ലാതെ വധശിക്ഷയ്ക്ക് വിധിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും? ഹിന്ദുത്വ ഭീകരതയുടെ പേരില്‍ ഭരണകൂടം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ അമിത്ഷാ എന്തിനാണ് മാധ്യമങ്ങളെ ഭയക്കുന്നത്?

Britishmalayali
kz´wteJI³

മാധ്യമ സ്വാതന്ത്ര്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിവസമാണ് ഇന്ന്. കാരണം കേരള മാധ്യമ ചരിത്രത്തില്‍ ഇതിന് മുമ്പ് കേട്ടുകേള്‍വി ഇല്ലാത്ത വിധം രണ്ട് ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം ഒരറിപ്പുമില്ലാതെ പെട്ടെന്ന് നിലച്ച് പോയി പന്ത്രണ്ട് മണിക്കൂര്‍ തികയുന്നതിന് മുമ്പ് തിരിച്ച് വന്നു എന്നത് സന്തോഷിക്കേണ്ടത് തന്നെയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണമാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഇന്നലെ വൈകുന്നേരം ഏഴര മണിമുതല്‍ റദ്ദ് ചെയ്തത്. ഇന്ന നേരം വെളുത്തപ്പോഴേക്കും ഏഷ്യാനെറ്റ് എയറില്‍ മടങ്ങിയെത്തി. പിന്നാലെ ഒമ്പതര ആയപ്പോഴേക്കും മീഡിയ വണ്ണും മടങ്ങിയെത്തി. രണ്ട് മാധ്യമസ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നു. അഭിവാദ്യം അര്‍പ്പിക്കുന്നു.

ഏഷ്യാനെറ്റും മീഡിയ വണ്ണും രാജ്യത്തെ കേബിള്‍ ടെലിവിഷന്‍ സംപ്രേഷണത്തിന്റെ നിയമം ലംഘിച്ചു എന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തലിനോട് എനിക്ക വിയോജിപ്പില്ല. ഇന്ത്യ പോലൊരു രാജ്യത്ത് വര്‍ഗീയ ലഹള നടക്കുമ്പോള്‍ പക്ഷം ചേര്‍ന്നുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് യാഥാര്‍ത്ഥ്യമാണെങ്കില്‍ കൂടി നിയമവിരുദ്ധമാണ്. അവിടെ വെട്ടിക്കൊല്ലപ്പെട്ടവര്‍ എല്ലാം മുസ്ലീമുകള്‍ ആണ് എന്ന കരുതുക. എങ്കില്‍ പോലും മുസ്ലിം സമൂഹത്തെ ഉന്മൂലനം ചെയ്യുന്ന തരത്തില്‍ ഹിന്ദു സമൂഹം തെരുവില്‍ ഇറങ്ങിയിരിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗുകള്‍ അപകടകരമാണ്, നിയമവിരുദ്ധമാണ്. അത് കലാപം ആളിക്കത്തിക്കാനേ ഉപകരിക്കൂ. എന്നാല്‍, ഡല്‍ഹിയില്‍ നടന്ന കലാപം ഭൂരിപക്ഷം പേരും ഇരകളായത് ഒരു വിഭാഗം ആണെങ്കില്‍ മറുവിഭാഗത്തില്‍ പെട്ടവരും ഇരകളായി എന്ന് വ്യക്തമാണ്.

എന്നാല്‍ ഈ രണ്ട് ചാനലുകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഒരു പ്രത്യേക വിഭാഗം സമൂഹത്തില്‍ പെട്ടവരെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള സംഘടിതവും മുന്‍കൂട്ടി നിശ്ചയിച്ചതുമായ കലാപമായി അതിനെ വ്യാഖ്യാനിച്ചു. അതുകൊണ്ട് തന്നെ രാജ്യത്തെ നിലവിലുള്ള നിയമം ലംഘിച്ചു എന്ന കാര്യത്തിലും വര്‍ഗീയ ലഹളകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കാണിക്കേണ്ട മര്യാദകള്‍ ലംഘിച്ചു എന്ന കാര്യത്തിലും എനിക്ക ഒരു തര്‍ക്കവുമില്ല. എന്നാല്‍, നമ്മുടെ രാജ്യത്തെ ഫ്രീഡം ഓഫ് പ്രസ് അല്ലെങ്കില്‍ മാധ്യമ സ്വാതന്ത്ര്യം എന്ന പറയുന്നത് അങ്ങേയറ്റം വരെ അനുവദിക്കപ്പെടേണ്ട ഒന്നായതിനാല്‍ അത്തരം ഒരു നിയമലംഘനത്തിന്റെ പേരില്‍ എടുത്ത ചാടി രണ്ട് മാധ്യമങ്ങളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനം അപലപനീയം തന്നെയാണ്.

ഏഷ്യാനെറ്റും മീഡിയ വണ്ണും നിയമം ലംഘിക്കുമ്പോള്‍ അവരോട് അതിന്റെ വിശദീകരണം ചോദിക്കുകയും അവരുടെ വിശദീകരണം കിട്ടിയ ശേഷം ഏതെങ്കിലും ഒരു എക്സപെര്‍ട്ട കമ്മിറ്റിയുടെ മുന്നില്‍ വെച്ച് രണ്ട് ഭാഗത്തെയും മൊഴി എടുക്കുകയും സാക്ഷികളെ വിസ്തരിക്കുകയും ഒക്കെ ചെയ്ത് സാവകാശം മാത്രം എടുക്കേണ്ട ഒരു തീരുമാനം ഒരാഴ്ച്ച കൊണ്ട് പേരിന് മാത്രം ഒരു കത്തയക്കുകയും ആ കത്തിന് മറുപടി ലഭിച്ചാലുടനെ രണ്ട് ചാനലുകളുടെ സംപ്രേഷണം റദ്ദ് ചെയ്യുകയും ചെയ്തത് ഭരണകൂട ഭീകരത തന്നെയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category