1 GBP = 93.00 INR                       

BREAKING NEWS

ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചത് 36 പേര്‍; കൊറോണ മരണം 233 ആയതോടെ മരുഭൂമി പോലെ വിജനമായി റോം അടക്കമുള്ള നഗരങ്ങള്‍; വത്തിക്കാനും കൊറോണ ഭീതിയില്‍; ഇറാന്റെ സ്ഥിതിയും ഭയാനകം

Britishmalayali
kz´wteJI³

കൊറോണ ഇറ്റലിയില്‍ മരണം വിതച്ച് കൊണ്ട് സംഹാര താണ്ഡവമാടുന്നത് തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചത് 36 പേരാണ്. മൊത്തത്തില്‍ ഇറ്റലിയില്‍ കൊറോണ മരണം 233 ആയതോടെ മരുഭൂമി പോലെ വിജനമായിരിക്കുകയാണ് റോം അടക്കമുള്ള നഗരങ്ങള്‍.ഇതിനിടെ  വത്തിക്കാനും കൊറോണ ഭീതിയിലായിട്ടുണ്ട്. കൊറോണ ബാധ അനുദിനം പെരുകുന്ന ഇറാന്റെ സ്ഥിതിയും ഭയാനകമാണ്.

സാധാരണ വിനോദസഞ്ചാരികള്‍ തിങ്ങിനിറയാറുള്ള ഇറ്റലിയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലെല്ലാം ഇപ്പോള്‍ ശ്മശാനസമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഒറ്റ ദിവസം 36 പേര്‍ കൊറോണ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് രോഗം പടരുന്നത് തടയുന്നതിനായി ഇറ്റാലിയന്‍ അധികൃതര്‍ കര്‍ക്കശമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഇതുവരെ കൊറോണ ബാധിച്ച് ഇറ്റലിയില്‍ 233 പേര്‍ മരിച്ചതോടെ ചൈനക്കക് പുറത്ത് ഏറ്റവും കൂടുതല്‍ മരണനിരക്കുണ്ടായിരിക്കുന്ന രാജ്യമായി ഇറ്റലി മാറിയിരിക്കുന്നതും ഭയാശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാരെ തിരിച്ച് വിളിക്കുന്നതിന് ഇറ്റാലിയന്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്നുണ്ട്. നിലവില്‍ 233 പേര്‍ മരിക്കുകയും 5833 പേര്‍ക്ക് രോഗബാധ യുണ്ടാവുകയും ചെയ്തതിലൂടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊറോണബാധിതരാജ്യമായി ഇറ്റലി മാറിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് രോഗത്തെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള പുതിയ കടുത്ത മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെ രാത്രി പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് കൊറോണ രൂക്ഷമായ മിലാന് ചുറ്റുമുള്ള ലോംബാര്‍ഡി റീജിയണില്‍ നിന്നും ആരും പുറത്തേക്കും അകത്തേക്കും പോകുന്നത് കര്‍ക്കശമായി നിരോധിച്ചിരിക്കുകയാണ്.

ഇതിന് പുറമെ  വെനീസ്, പാര്‍മ, റിമിനി എന്നീ നോര്‍ത്തേണ്‍ നഗരങ്ങളിലേക്കും പോകുന്നതിനും വരുന്നതിനും വിലക്കുണ്ട്. കൊറോണ ശക്തമായ ഇറ്റാലിയന്‍ പ്രദേശങ്ങളില്‍ നിന്നും പുറത്തേക്ക് പോകുന്നതും അവിടങ്ങളിലേക്ക് പോകുന്നതും ഏപ്രില്‍ മൂന്ന് വരെ കര്‍ക്കശമായി നിരോധിച്ചിരിക്കുന്നുവെ്നാണ് ഇറ്റലിയിലെ കൊറിയെറെ ഡെല്ലാ സെറ ന്യൂസ് പേപ്പര്‍ സര്‍ക്കാര്‍ രേഖകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1.4 മില്യണ്‍ ജനസംഖ്യയുള്ള മിലാന്‍ ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമാണ്. കൊറോണ ബാധ ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ലോംബാര്‍ഡിയില്‍ പത്ത് മില്യണ്‍ പേരാണ് വസിക്കുന്നത്. വെനീസിന്  ചുറ്റുുള്ള വെനെറ്റോ റിജിയണിലേക്ക് പോകുന്നതിനും വരുന്നതിനും കടുത്ത വിലക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയും കൊറോണ ബാധ ശക്തമായതിനെ തുടര്‍ന്നാണിത്. സാധാണ ആളുകള്‍ തിങ്ങി നിറയാറുള്ള വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ കൊറോണ ബാധ ശക്തമായതിനെ തുടര്‍ന്ന് പേരിന് മാത്രമാണ് സന്ദര്‍ശകരുളളത്.

 ഇറാനില്‍ ഇതുവരെ ഏതാണ്ട് 6000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 145 പേരാണ് ഇവിടെ മരിച്ചിരിക്കുന്നത്. കൊറോണ ബാധിച്ച് ഇറാനില്‍ രണ്ടാമത്തെ  എംപി കൂടി മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.കഴിഞ്ഞ ഒറ്റ ദിവസം മാത്രം ഇറാനില്‍ 21 പേരാണ് കൊറോണയാല്‍ മരിച്ചിരിക്കുന്നത്. 16,000 പേരെ നിലവില്‍ രാജ്യത്ത് പരിശോധനകള്‍ക്ക് വിധേയമാക്കിയെന്നാണ് ഇറാന്റെ ഹെല്‍ത്ത് മിനിസ്ട്രി വക്താവ് പറയുന്നത്. 1669 പേര്‍ രോഗത്തില്‍ നിന്നും മുക്തരായെന്നും അദ്ദേഹം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category