1 GBP = 93.50 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടമെന്ന് പറയപ്പെടുന്ന എയര്‍പോര്‍ട്ടില്‍ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ച് ആ മൂന്ന് പേര്‍ എങ്ങനെ പുറത്തിറങ്ങി? രോഗം വിളമ്പാന്‍ എത്തുന്നവരെ പരിശോധിക്കാന്‍ പോലും സംവിധാനമില്ലാത്ത വിധം ദരിദ്രമാണോ നമ്മുടെ നാട്? ലോകം മുഴുവന്‍ തെരുവുകളില്‍ പോലും ജാഗ്രത പുലര്‍ത്തുമ്പോള്‍ എന്തുകൊണ്ടാണ് നമ്മള്‍ പഴം തീനികളായി മാറിയത്.?

Britishmalayali
kz´wteJI³

ലോകത്ത് ഏറ്റവും വേഗത്തില്‍ കൊറോണ പടരുന്നത് ഇപ്പോള്‍ ഇറ്റലിയിലാണ്. പലരും ധരിച്ച് വെച്ചിരിക്കുന്നത് ചൈനയില്‍ ആണ് എന്നാണ്. വാസ്തവത്തില്‍ കൃത്യമായ ഇടപെടലും ആസൂത്രണവും മൂലം കൊറോണ വൈറസിനെ നിലക്ക് നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ സകല നിയന്ത്രണങ്ങളും വിട്ട് ഇറ്റലിയില്‍ രോഗം പടരുകയാണ്. ഇന്നലെ ഒരു ദിവസം മാത്രം 56 പേരാണ് ഇറ്റലിയില്‍ കൊറോണ ബാധയേറ്റ് മരിച്ചത്. 1300 പുതിയ രോഗികളെ അവിടെ ഇന്നലെ കണ്ടെത്തിയിരിക്കുന്നു. അയ്യായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. ഒരു റീജിയണില്‍ മാത്രം ഒരുകോടി അറുപത് ലക്ഷം പേരെ ക്വോറന്റെയിന്‍ ചെയ്തിരിക്കുകയാണ്.

ഇറ്റലിയിലെ സകല നഗരങ്ങളും ഒറ്റപ്പെട്ടിരിക്കുന്നു. തെരുവുകള്‍ നിശ്ചലമായിരിക്കുന്നു. റോം എന്ന അതിപുരാതന നഗരത്തില്‍ ഒരു ജനത്തെയും വെളിയില്‍ കാണാനില്ല. അങ്ങനെ ഒരു നാട്ടില്‍ നിന്നും ഒരു മലയാളി കുടുംബം ഇന്ത്യയിലേക്കെത്തുന്നു. അല്ല, കേരളത്തിലേക്കെത്തുന്നു. അവര്‍ വെനീസെന്ന നഗരത്തില്‍ നിന്നും ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനത്തില്‍ കയറി ദോഹയിലിറങ്ങി അവിടെ മൂന്നോ നാലോ മണിക്കൂര്‍ ചിലവഴിച്ച് ്വിടെ നിന്നും നെടുമ്പാശ്ശേരിയിലെത്തി അവിടെ നിന്നും ഒരു കാറ് പിടിച്ച് റാന്നി എന്ന് പറയുന്ന പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ നഗരത്തിലെത്തി ഒരാഴ്ച്ച അടിച്ച് പൊളിച്ച് ഉലകംചുറ്റി ജീവിച്ചു. പക്ഷേ ഇവരെ ആരും പരേേിശാധിച്ചില്ല. ഇവര്‍ക്ക രോഗബാധയുണ്ടോ എന്ന ആരും നോക്കിയില്ല.

ഒടുവില്‍ ഇവര്‍ സന്ദര്‍ശിച്ച ഒരു വീട്ടിലെ ഒരു വീട്ടമ്മക്ക് പനിയുമായി ആശുപത്രിയിലെത്തി രോഗമാണ് എന്ന് പറഞ്ഞപ്പോള്‍ ഇവരെ തേടിപ്പോയ ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയത് ഈ മൂന്നുപേരടക്കം അഞ്ച് പേര്‍ രോഗബാധിതരാണ് എന്നാണ്. എത്രപേര്‍ക്ക ഇവര്‍ രോഗം കൈമാറിയിട്ടുണ്ട് എന്ന് ആര്‍ക്കും അറിയില്ല. കാരണം ഇവര്‍ ഏതാണ്ട് പത്ത് ദിവസം കേരളത്തില്‍ ഉണ്ടായിരുന്നു. അവര്‍ വെനീസില്‍ നിന്നും ദോഹയിലേക്കെത്തിയ വിമാനത്തില്‍ യാത്ര ചെയ്തവര്‍ ദോഹയില്‍ അവര്‍ കറങ്ങി നടന്നപ്പോള്‍ അവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട യാത്രക്കാരും കടക്കാരും, അവര്‍ അവിടെ നിന്നും കൊച്ചിയില്‍ എത്തിയപ്പോള്‍ ഒപ്പം യാത്ര ചെയ്ത വിമാന യാത്രക്കാര്‍, ഒപ്പം അവരോടൊപ്പം വിമാനം കാത്ത് ദോഹയിലിരുന്ന കേരളത്തിന്റെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് പോയ യാത്രക്കാര്‍, ഇന്ത്യയുടെ വിവിധ എയര്‍പോര്‍ട്ടിലേക്ക് പോയ യാത്രക്കാര്‍, അവര്‍ നെടുമ്പാശ്ശേരിയില്‍ നിന്നും റാന്നിയിലേക്ക് പോയ വഴിയില്‍ ഇറങ്ങി ചായകുടിക്കുകയോ കാപ്പി കുടിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരുമായി ബന്ധപ്പെട്ടവര്‍, അവര്‍ റാന്നിയിലും പരിസര പ്രദേശങ്ങളിലും ഷോപ്പിംഗിന് പോയിട്ടുണ്ടെങ്കില്‍, ബന്ധുവീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍, ആരാധനാലയങ്ങളില്‍ പോയിട്ടുണ്ടെങ്കില്‍ ഇവിടെയൊക്കെ ഈ രോഗം ബാധിക്കാന്‍ ഇടയുണ്ട്.

കാരണം ഈ രോഗത്തിന് ഒരു സവിശേഷതയുണ്ട്. ഒരാള്‍ക്ക് രോഗലക്ഷണം അറിയുന്നതിന് മുമ്പ് രോഗം പടര്‍ന്നിരിക്കും എന്ന്. എന്തുകൊണ്ട് അവര്‍ പരിശോധനക്ക് വിധേയരാകാതെ നാട്ടിലേക്ക് പോയി എന്ന് കണ്ടെത്തേണ്ടതാണ്. എന്നാല്‍, എന്നെ ആകുലപ്പെടുത്തുന്നതും വ്യാകുലപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതും അതൊന്നുമല്ല. എങ്ങനെയാണ് ഇത്രയും ഗുരുതരമായ രോഗം ബാധിച്ച ഒരു നഗരത്തില്‍ നിന്നും അവര്‍ ഇന്ത്യയിലെത്തിയപ്പോള്‍ ആ വിമാനത്താവളത്തില്‍ പരിശോധനകള്‍ ഇല്ലാതെ പോയത് എന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category