1 GBP = 93.00 INR                       

BREAKING NEWS

തീര്‍ത്ഥാടകര്‍ക്കായി വീണ്ടും മക്ക തുറന്നു; കഅബ സ്ഥിതി ചെയ്യുന്ന ചതുരസ്തംഭത്തെ സ്പര്‍ശിക്കുന്നത് കര്‍ശനമായി വിലക്കി സൗദി; കൊറോണ ഭീതിക്കിടയിലും മക്കയുടെ വിശുദ്ധ പാരമ്പര്യം തുടരാന്‍ കടുത്ത നിയന്ത്രണങ്ങളോടെ വിശ്വാസികളെ അനുവദിച്ച് സൗദി ഭരണകൂടം

Britishmalayali
kz´wteJI³

ജിദ്ദ: കൊറോണ ഭീഷണി മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മക്ക വീണ്ടും തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുത്തുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോട് കൂടിയായിരിക്കും വിശ്വാസികളെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. അതിന്റെ ഭാഗമായി കഅബ സ്ഥിതി ചെയ്യുന്ന ചതുരസ്തംഭത്തെ സ്പര്‍ശിക്കുന്നതില്‍ നിന്നും വിശ്വാസികള്‍ക്ക് കടുത്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ ഭീതിക്കിടയിലും മക്കയുടെ വിശുദ്ധ പാരമ്പര്യം തുടരാന്‍ കടുത്ത നിയന്ത്രണങ്ങളോടെ വിശ്വാസികളെ അനുവദിച്ച് സൗദി ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്.

കുറച്ച് ദിവസം അടച്ചിട്ട ശേഷം ഇന്നലെയാണ് മക്കയിലെ ഗ്രാന്റ് മോസ്‌ക് വീണ്ടും തുറന്നിരിക്കുന്നത്. ഇക്കാര്യം ദി ഒഫീഷ്യല്‍ സൗദി പ്രസ് ഏജന്‍സിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിലക്ക് നീങ്ങിയതോടെ തീര്‍ത്ഥാടകരായി എത്തിയ നൂറ് കണക്കിന് വിശ്വാസികള്‍ കഅബയെ പ്രദക്ഷിണം ചെയ്യുന്ന വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. വിശ്വാസികള്‍ കഅബ തൊടുന്നതില്‍ നിന്നും തടസമേര്‍പ്പെടുത്തുന്നതിനായി ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരിക്കുന്നതായി കാണാം. പച്ച യൂണിഫോമണിഞ്ഞ ആളുകള്‍ വെളുത്ത ടൈലിട്ട നിലം ശുചിയാക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കൊറോണ ഭീതിയെ തുടര്‍ന്ന് സ്റ്റെറിലൈസേഷന് വിധേയമാക്കുന്നതിനായി അധികൃതര്‍ വ്യാഴാഴ്ചയായിരുന്നു ഗ്രാന്റ് മോസ്‌കില്‍ നിന്നും ഏവരെയും ഒഴിപ്പിച്ചിരുന്നത്. നാളിതുവരെ ഉണ്ടാവാത്ത വിധത്തില്‍ ഈ വിധത്തില്‍ ഉംറാ റദ്ദാക്കിയത് വര്‍ഷം തോറും നടക്കുന്ന ഹജ് തീര്‍ത്ഥാടനത്തെ ചൊല്ലിയും ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഈ വരുന്ന ജൂലൈ അവസാനമാണ് ഹജ് ആരംഭിക്കുന്നത്. മദീനയിലെ പ്രവാചകന്റെ പള്ളിയിലും മെക്കയിലെ പള്ളിയിലും പ്രാര്‍ത്ഥനകള്‍ അനുവദിച്ചിട്ടുണ്ടെന്നും എന്നാല്‍ രാത്രിയിലെ ക്ലീനിംഗിനും സ്റ്റെറിലൈസേഷനും ഇടയില്‍ ഉംറക്ക് അനുവാദമില്ലെന്നുമാണ് മെക്ക അധികൃതര്‍ പറയുന്നത്.

ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് മുസ്ലിം തീര്‍ത്ഥാടകരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.2018ല്‍ ഉംറക്കെത്തിയ 18.3 മില്യണ്‍ പേരില്‍ മൂന്നില്‍ രണ്ടു പേരും സൗദിയിലെ പൗരന്മാരോ ഇവിടെ വസിക്കുന്നവരോ ആയിരുന്നു. യുഎഇ, കുവൈത്ത്, ബഹറിന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് വരുന്നത് റിയാദ്, ജിദ്ദാ, ദമാം എന്നിവിടങ്ങളിലെ മൂന്ന് എയര്‍പോര്‍ട്ടുകളിലൂടെ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ടെന്നും അവിടങ്ങളില്‍ കൊറോണയുമായി ബന്ധപ്പെട്ട് കടുത്ത പരിശോധനകള്‍ നടത്തുന്നുണ്ടെന്നും എസ്പിഎ പറയുന്നു. കരമാര്‍ഗം സൗദിയിലേക്ക് കമേഴ്‌സ്യല്‍ ട്രക്കുകളിലൂടെ വരാന്‍ മാത്രമേ അനുവാദം നല്‍കിയിട്ടുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category