1 GBP = 97.50 INR                       

BREAKING NEWS

കുഞ്ഞിന്റെ കാര്യമൊക്കെ പറഞ്ഞ് വിഷമിച്ച ആര്യയ്ക്ക് പ്രശ്നമുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍ ക്യാപ്റ്റന്‍സി സ്ഥാനം കൊടുക്കാമെന്ന് രജിത് കുമാര്‍; ഇത് എന്തു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണെന്ന ചോദ്യവുമായി സൂപ്പര്‍ സ്റ്റാര്‍; കുഞ്ഞിനെ തൊട്ട് ആണയിട്ട് ആര്യ...! ശത്രുവായ ആര്യയെ വരെ കരയിപ്പിച്ച് രജിത്ത് സാര്‍: ബിഗ് ബോസില്‍ അടുത്ത ഇലിമിനേറ്റര്‍ ആര്? ഏഷ്യാനെറ്റിന്റെ റേറ്റിങ് ഉയര്‍ത്തി ബിഗ് ബോസ്

Britishmalayali
kz´wteJI³

കൊച്ചി: പ്രേക്ഷകരില്‍ വളരെ ഏറെ പ്രതീക്ഷകളും ആകാംക്ഷകളും നിലനിര്‍ത്തിയാണ് വെള്ളിയാഴ്ചത്തെ ബിഗ്‌ബോസ് ആരംഭിച്ചത്. എന്തൊക്കെയോ ബിഗ്‌ബോസ് ഹൗസില്‍ നടപ്പാക്കുമെന്ന് കാണിച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ എന്‍ട്രി. പരിപാടിയുടെ അവസാന പ്രെമോയിലും അങ്ങനെ ഒന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. കഴിഞ്ഞ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ആര്യയ്ക്ക് നേരെയുണ്ടായ നീതി നിഷേധത്തില്‍ തീരുമാനം ഉണ്ടാക്കണമെന്നായിരുന്നു ആര്യയുടെ ആവശ്യം. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും, ഇതിനെതിരെ ലാലേട്ടന്‍ ശക്തമായി എന്തെങ്കിലും തീരുമാനം എടുക്കുമെന്നുമായിരുന്നു പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ളതായിരുന്നു മോഹന്‍ലാലിന്റെ ഇടപെടല്‍. ലാലേട്ടന്റെ ആറ്റിറ്റൂടും ആര്യയുടെ സ്റ്റാന്‍ഡുമാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

മത്സരങ്ങള്‍, ഭീഷണികള്‍, ബലപ്രയോഗങ്ങള്‍, ഗ്രൂപ്പിസം എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസ് വീക്കെന്‍ഡ് എപ്പിസോഡ് ആരംഭിച്ചത്. ഷോ തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാ മത്സരാര്‍ത്ഥികളോടും എങ്ങനെയുണ്ട് ടാസ്‌ക്കുകള്‍ എന്നും ബിഗ്‌ബോസ് ഹൗസിലെ മുന്നോട്ടുള്ള പോക്കിനെക്കുറിച്ചും ചോദിച്ചു. പരിഹാസം കലര്‍ന്ന ചിരിയോടെയായിരുന്നു മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് സംസാരിച്ച് തുടങ്ങിയത്. എല്ലാവരോടും അവരവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ മോഹന്‍ലാല്‍ ആര്യയിലേക്ക് എത്തിയപ്പോള്‍ കഴിഞ്ഞ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ രജിത്തിനെ വിജയിയായി ബിഗ് ബോസ് പ്രഖ്യാപിച്ചത് നിയമം ലംഘിച്ചാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം കിട്ടിയില്ലെങ്കില്‍ താന്‍ ഷോ ക്വിറ്റ് ചെയ്യുമെന്നുമുള്ള ആര്യയുടെ ശപഥത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ചെയ്തത്.

വീക്കെന്‍ഡ് എപ്പിസോഡില്‍ ആര്യയ്ക്ക് നീതി നിഷേധിച്ചതില്‍ ഒരു തീരുമാനം പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്താണ് ആര്യയ്ക്ക് പറയാനുള്ളത് എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍. ഒന്നും പറയാനില്ലെന്നായിരുന്നു ആര്യ പറഞ്ഞ മറുപടി. എന്നാല്‍ മോഹന്‍ലാല്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ രജിത് കുമാറാണ് ജയിച്ചതെന്ന് എല്ലാവരും പറയുന്നുണ്ടെന്നും അത് താന്‍ അംഗീകരിക്കുന്നുവെന്നുമായിരുന്നു ആര്യ പറഞ്ഞത്. പക്ഷെ കഴിഞ്ഞ ദിവസം കളിയില്‍ നിന്ന് ക്വിറ്റ് ചെയ്യുമെന്ന് പറഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിച്ചായിരുന്നു ലാലേട്ടന്റെ ചോദ്യം. അത് പെട്ടെന്നു വിഷമത്തില്‍ പറഞ്ഞു പോയതാണെന്നു ആര്യ പറഞ്ഞു. പക്ഷെ മോഹന്‍ലാല്‍ വിടാന്‍ തയ്യാറായിരുന്നില്ല.

ആര്യയ്ക്ക് പറയാനുള്ളത് പറയണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ആര്യ തന്റെ വാദം തുറന്നു പറഞ്ഞു. ആ സംഘത്തെയാണ് മത്സരാര്‍ഥിയായി കണക്കാക്കുന്നതെന്ന് ബിഗ് ബോസ് ആവര്‍ത്തിച്ചു അറിയിച്ചിരുന്നുവെന്നും തന്റെ ടീമിലെ പാഷാണം ഷാജിയുടെ കാല്‍ വരയിലെത്തുന്നത് മുകളിലിരുന്ന താന്‍ കണ്ടിരുന്നുവെന്നും ആര്യ പറഞ്ഞു. പക്ഷെ ഭൂരിപക്ഷ തീരുമാനപ്രകാരം വിജയിയായി തെരഞ്ഞെടുത്തത് രജിത്തിനെയായിരുന്നു. നിയമത്തില്‍ സംശയം വന്നപ്പോള്‍ വീണ്ടും ടാസ്‌ക് ഫയലെടുത്ത് പരിശോധിച്ചെന്നും ആര്യ പറഞ്ഞു. ഇക്കാര്യത്തില്‍ നീതിപൂര്‍വ്വമായല്ല തീരുമാനമെടുത്തതെന്ന് തോന്നിയതു കൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും ആര്യ വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ കാര്യമൊക്കെ പറഞ്ഞ് വിഷമിച്ച ആര്യയ്ക്ക് ഇക്കാര്യത്തില്‍ പ്രശ്നമുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍ തന്റെ ക്യാപ്റ്റന്‍സി സ്ഥാനം കൊടുക്കാന്‍ തയ്യാറാണെന്ന് രജിത് പറഞ്ഞത്. എന്നാല്‍ രജിത്തിന്റെ ഈ തീരുമാനത്തെ മോഹന്‍ലാല്‍ വിമര്‍ശിക്കുകയായിരുന്നു. തനിക്ക് ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്ന് ആര്യ പറഞ്ഞിട്ടുണ്ടെന്നും ആര്യയ്ക്ക് വേണ്ടെങ്കില്‍ രജിത് എന്തിനാണ് ക്യാപ്റ്റന്‍ സ്ഥാനം കൊടുക്കുന്നതെന്നും മോഹന്‍ലാല്‍ ചോദിച്ചു. ഇത് എന്തു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണെന്നും മോഹന്‍ലാല്‍ രജിത്തിനോടു ചോദിക്കികയായിരുന്നു.

കഴിഞ്ഞ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ നിയമം ലംഘിച്ചാണ് രജിത്ത് വിജയിച്ചതെന്ന് ആര്യ ശക്തമായി വാദിച്ചെങ്കിലും ആ കാര്യത്തില്‍ ഒരു മറുപടി പറയാന്‍ ബിഗ്‌ബോസ് തയ്യാറായില്ല. ആര്യ ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൂടി രജിത്തിനെ തന്നെ ക്യാപ്റ്റനാക്കി പ്രഖ്യാപിക്കുന്ന രീതിയായിരുന്നു ബിഗ്‌ബോസ് കാണിച്ചതെന്നത് വ്യക്തമാണ്. വലിയ പ്രേക്ഷക പിന്തുണയാണ് ബിഗ് ബോസിന് കിട്ടുന്നത്. ഏഷ്യാനെറ്റ് ചാനലിന്റെ റേറ്റിംഗിന് അത് കുത്തനെ ഉയര്‍ത്തുകയാണ്. ഇന്ന് ബിഗ് ബോസില്‍ എലിമിനേഷനാണ്. അതാരാകുമെന്നതാണ് ഇനി നിര്‍ണ്ണായകം.

രജിത്ത് സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ തന്നെ ആര്യ കരഞ്ഞുപോയി... പിന്നെ പിടിച്ചിട്ട് കിട്ടിയതുമില്ല...!

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തിരനോട്ടം ടാസ്‌ക്കില്‍ മത്സരാര്‍ത്ഥികളെല്ലാവരും തങ്ങളുടെ മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. വീണയും സുജോയുമെല്ലാം അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ച് മത്സരാര്‍ത്ഥികളെ ചിരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും കരയിപ്പിച്ചത് രജിത്ത് സാറിന്റെ അനുഭവമായിരുന്നു. രജിത്ത് സാറിന്റെ ശത്രുക്കളില്‍പ്പെടുന്ന ആര്യയെപോലും കരയിപ്പിച്ച അനുഭവമാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ചചെയ്യുന്നത്.

തിരനോട്ടം ടാസ്‌ക്കില്‍ മത്സരാര്‍ത്ഥികള്‍ മറ്റുള്ളവര്‍ക്ക് രസകരമാകും വിധം അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം പറഞ്ഞത് രജിത്തായിരുന്നു. തിരികെ പോകാന്‍ ആഗ്രഹിക്കുന്ന ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷം പറയാനാണ് ഡോ. രജിത്ത് കുമാറിന് കിട്ടിയ ചീട്ട്. അങ്ങനെ തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്ന നിമിഷത്തെക്കുറിച്ച് രജിത്ത് പറഞ്ഞപ്പോഴാണ് ബിഗ്‌ബോസ് ഹൗസിലെ മത്സരാര്‍ത്ഥികളുടെയും കണ്ണ് നിറച്ചത്. സ്വന്തം അമ്മയെക്കുറിച്ചാണ് രജിത്ത് സാര്‍ പറഞ്ഞത്. അമ്മ മരിക്കാനിടയായ കാര്യങ്ങള്‍ ഓരോന്നായി പറഞ്ഞപ്പോള്‍ രജിത്ത് സാറിന്റെ കണ്ണുകള്‍ നിറയുകയും വാക്കുകള്‍ ഇടറുകയും ചെയ്തു. താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ അമ്മ മരിക്കില്ലെന്നായിരുന്നു രജിത്തണ്ണന്‍ പറഞ്ഞത്. മാത്രമല്ല താന്‍ പറയുന്നതൊന്നും അമ്മ കേട്ടിരുന്നില്ലെന്നും പറഞ്ഞായിരുന്നു സാറിന്റെ സംസാരം. എന്നാല്‍ പെട്ടെന്നു തന്നെ വിഷമം സഹിക്കാനാകാതെ കരയുകയായിരുന്നു അദ്ദേഹം. രജിത്ത് സാര്‍ കരയരുതെന്നെല്ലാം ഒപ്പമുള്ള മത്സരാര്‍ത്ഥികള്‍ പറയുന്നുണ്ടായിരുന്നു. മാത്രമല്ല രഘുവും പാഷാണം ഷാജിയും തങ്ങളുടെ സീറ്റുകളില്‍ നിന്നും എഴുന്നേറ്റ് ചെന്ന് രജിത്ത് സാറിനെ സമാധാനിപ്പിക്കുകയായിരുന്നു.

എന്റെ ജീവിതം എന്റെ അമ്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് രജിത്ത് നേരത്തെ പറഞ്ഞിരുന്നതാണ്. ആ അമ്മയെക്കുരിച്ച് തന്നെയാണ് രജിത്ത് പറഞ്ഞത്. എന്റെ അമ്മ ഇട്ടിരുന്ന കരിമ്പനടിച്ച അടിപാവാടകളെ ഞാന്‍ കണ്ടിട്ടുള്ളു. കപ്പലില്‍ ഒരു പ്രാവശ്യം കൊണ്ട് പോകണമെന്നുള്ളത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും രജിത്ത് ടാസ്‌ക്കില്‍ പറഞ്ഞു. അനുസരിക്കില്ല എന്നത് മാത്രമായിരുന്നു അമ്മയുടെ പ്രശ്‌നം. എനിക്ക് തിരിച്ച് അമ്മയുടെ അടുത്തേക്ക് പോകണമെന്നും രജിത്ത് പറഞ്ഞപ്പോള്‍ കേട്ടുനിന്നവരെല്ലാം കരയുകയായിരുന്നു. തുടര്‍ന്ന് അമ്മയെ സ്വപ്നം കണ്ടതിനെക്കുറിച്ച് തന്റെ ഗ്രൂപ്പിലുള്ളവരോട് രജിത്ത് പറഞ്ഞു. മാത്രമല്ല അമ്മ ഇന്നലെ എന്റെ സ്വപ്നത്തില്‍ വന്നിരുന്നു. എന്നെ തലോടി, നല്ല സുഖമായി ഉറങ്ങിയെന്നും.

അമ്മ മരിച്ചിട്ട് പത്ത് മാസമാകുന്നു. 2019 ആണോ 2020 ആണോ എന്നും പോലും തിരിച്ചറിയാന്‍ എനിക്ക് ഇപ്പോള്‍ പറ്റുന്നില്ല. അമ്മയുടെ കാര്യത്തിലേക്ക് എത്തിയാല്‍ എന്റെ കണ്‍ട്രോള് വിട്ടുപോകും എന്നെല്ലാം രജിത്ത് പറഞ്ഞു. എന്നാല്‍ ഇതെല്ലാം പറഞ്ഞതിന് ശേഷം ലോകം ഇടിഞ്ഞു വീണാലും ഞാന്‍ തകരില്ലെന്ന് രജിത്ത് പറഞ്ഞു. ഞാന്‍ ഡബിള്‍ സ്ട്രോംഗാണ്. ട്രിപ്പിള്‍ സ്ട്രോംഗാണ്. പക്ഷേ അമ്മയുടെ കാര്യത്തില്‍ ഞാന്‍ തകരും. അമ്മയുടെ കാര്യത്തിലേക്ക് എത്തുമ്പോള്‍ ഞാന്‍ ഫ്ളാറ്റ് ആകും. അതുകൊണ്ടല്ലേ ഓരോ സ്ത്രീകളുടെ കരിച്ചിലിലില്‍ ഓരോ അമ്മമാരുടെ കരച്ചിലില്‍ വീണുപോകുന്നതെന്നും രജിത്ത് പറയുകയുണ്ടായി.

രജിത്ത് സാറുമായി എപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന അല്ലെങ്കില്‍ രജിത്ത് സാറിന്റെ ശത്രുക്കളിലൊരാളാണെന്ന് പ്രേക്ഷകര്‍ പറയുന്ന ആളാണ് ആര്യ. ആ ആര്യയെ വരെ രജിത്ത് സാറിന്റെ വാക്കുകള്‍ കരയിപ്പിച്ചു. ഏറെ വികാരാധീനനായി നില്‍ക്കുന്ന സാറിനെ കണ്ട എല്ലാവര്‍ക്കും ഒരുപോലെ വിഷമമായി. അതവരുടെ മുഖത്ത് വ്യക്തവുമായിരുന്നു. എന്തായാലും കണ്ണ് നിറഞ്ഞ് നില്‍ക്കുന്ന രജിത്ത് സാറും, സാറിന്റെ അനുഭവങ്ങളുമെല്ലാം സാറിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category