1 GBP = 93.00 INR                       

BREAKING NEWS

ഉദ്ഘാടന മത്സരത്തിലേറ്റ തോല്‍വിക്ക് കലാശപോരാട്ടത്തില്‍ തന്നെ പകരം വീട്ടി ഓസ്ട്രേലിയയുടെ മറുപടി: ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത് ബാറ്റിങ് നിര; വനിതാ ദിനത്തില്‍ ഓസ്ട്രേലിക്ക് അഞ്ചാം ലോകകപ്പ് കിരീടം; കലാശപോരാട്ടത്തില്‍ ഓസീസ് ലോക കീരീടം മുത്തമിട്ടത് ഇന്ത്യയെ മൂന്നക്കം പോലും കടത്താന്‍ അനുവദിക്കാതെ

Britishmalayali
kz´wteJI³

മെല്‍ബണ്‍: വനിത ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്മാര്‍. ഇന്ത്യയെ 85 റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയര്‍ കിരീടം നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19.1 ഓവറില്‍ 99 ഓവറില്‍ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ മേഗന്‍ ഷട്ട്, ജെസ് ജോനസെന്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 33 റണ്‍സ് നേടിയ ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഓസ്ട്രേലിയയ്ക്ക് അഞ്ചാം ട്വന്റി20 ലോകകപ്പ് കിരീടമാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായി. തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന ഷെഫാലി വര്‍മ (2), ജമീമ റോഡ്രിഗസ് (0) എന്നിവര്‍ ആദ്യ രണ്ട് ഓവറിനിടെ മടങ്ങിയത് ഏറെ നിരാശപ്പെടുത്തി. സ്മൃതി മന്ഥാന (11), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തി. ഇതിനിടെ താനിയ ഭാട്ടിയ (2) പരിക്കേറ്റ് പിന്‍വാങ്ങുകയും ചെയ്തു. മധ്യനിരയില്‍ ദീപ്തിക്ക് പുറമെ വേദ കൃഷ്ണമൂര്‍ത്തി (19), റിച്ച ഘോഷ് (18) എന്നിവര്‍ പുറത്തെടുത്ത പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ നൂറിനടുത്തെങ്കിലും എത്തിച്ചത്. ശിഖ പാണ്ഡെ (1), രാധ യാദവ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സോഫി മോളിനക്‌സ്, ഡെലിസ കിമ്മിന്‍സ്, നിക്കോള ക്യാരി എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.നേരത്തെ അലിസ ഹീലി (39 പന്തില്‍ 75), ബേത് മൂണി (54 പന്തില്‍ 78) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഹീലി- മൂണി സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ഓസ്ട്രേലിയ കുതിപ്പിന് കടിഞ്ഞാണിട്ടത് 12-ാം ഓവറില്‍ രാധ യാദവായിരുന്നു. 39 പന്തില്‍ 75 റണ്‍സെടുത്ത ഹീലിയെ രാധ വേദ കൃഷ്ണമൂര്‍ത്തിയുടെ കൈകളില്‍ എത്തിച്ചു. ഉദ്ഘാടന മത്സരത്തിലേറ്റ തോല്‍വിക്ക് കലാശപോരാട്ടത്തില്‍ തന്നെ പകരം വീട്ടി ഓസ്ട്രേലിയയുടെ മറുപടി. തോറ്റെങ്കിലും തലയുയര്‍ത്തി തന്നെ ഇന്ത്യന്‍ വനിതകളും.അതേസമയം, ഫൈനലില്‍ തിളങ്ങാനായില്ലെങ്കിലും ഇന്ത്യയുടെ 16-കാരി ഷഫാലി വര്‍മ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചു. ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ഷഫാലി സ്വന്തമാക്കിയത്. 2013-ല്‍ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച വെസ്റ്റിന്‍ഡീസ് വനിതാ ക്രിക്കറ്റ് താരം ഷാക്വാന ക്വിന്റെയ്‌ന്റെ പേരിലായിരുന്നു നിലവില്‍ ഈ റെക്കോഡ്. 2013-ല്‍ ഫൈനല്‍ കളിക്കുമ്പോള്‍ 17 വര്‍ഷവും 45 ദിവസവുമായിരുന്നു ഷാക്വാനയുടെ പ്രായം. ഞായറാഴ്ച ഫൈനല്‍ കളിച്ചപ്പോള്‍ ഷഫാലിയുടെ പ്രായം 16 വര്‍ഷവും 40 ദിവസവുമായിരുന്നു. 17 വര്‍ഷവും 45 ദിവസവും പ്രായമുള്ളപ്പോള്‍ 2009 ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കളിച്ച പാക്കിസ്ഥാന്റെ മുഹമ്മദ് ആമിറാണ് പുരുഷ താരങ്ങളിലെ ഈ റെക്കോഡിന് ഉടമ. 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category