1 GBP = 93.00 INR                       

BREAKING NEWS

പെണ്ണുങ്ങള്‍ തെരുവില്‍ ഇറങ്ങിയത് ഇഷ്ടപ്പെടാതെ അനേകം പേര്‍; ചിലിയിലും തുര്‍ക്കിയിലും വനിതാദിനത്തില്‍ സ്ത്രീകള്‍ ഏറ്റുമുട്ടിയത് പോലീസിനോട്; തെരുവില്‍ ഇറങ്ങി ജാഥ നടത്തിയ സ്ത്രീകള്‍ക്ക് നേരെ കല്ലെറിഞ്ഞ് പാക്കിസ്ഥാനില്‍ യാഥാസ്ഥിതിക വാദികള്‍; വനിതാദിനം ആഘോഷിച്ച സ്ത്രീകളോട് ഇന്നലെ പുരുഷന്‍മാര്‍ ചെയ്തത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്നലെ തുര്‍ക്കിയിലും ചിലിയിലും പാക്കിസ്ഥാനിലും വനിതാദിനത്തിനോട് അനുബന്ധിച്ച് നടത്തിയ പരിപാടികള്‍ സംഘര്‍ഷത്തില്‍ കലാശിച്ചതായി റിപ്പോര്‍ട്ട്. വനിതാദിനം ആഘോഷിക്കുന്നതിനായി ഈ രാജ്യങ്ങളിലെ പെണ്ണുങ്ങള്‍ തെരുവില്‍ ഇറങ്ങിയത് ഇഷ്ടപ്പെടാതെ അനേകം പേര്‍ രംഗത്തെത്തിയതോടെയാണ് ആഘോഷങ്ങള്‍ സംഘര്‍ഷഭരിതങ്ങളായി തീര്‍ന്നിരിക്കുന്നത്. ചിലിയിലും തുര്‍ക്കിയിലും വനിതാദിനത്തില്‍ സ്ത്രീകള്‍ ഏറ്റുമുട്ടിയത് പോലീസിനോടായിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ തെരുവില്‍ ഇറങ്ങി ജാഥ നടത്തിയ സ്ത്രീകള്‍ക്ക് നേരെ കല്ലെറിഞ്ഞത് ഇവിടുത്തെ യാഥാസ്ഥിതിക വാദികളായിരുന്നു. വനിതാദിനം ആഘോഷിച്ച സ്ത്രീകളോട് ഇന്നലെ പുരുഷന്‍മാര്‍ ചെയ്തത് ഇത്തരത്തിലാണ്.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മൂന്ന് രാജ്യങ്ങളിലും സ്ത്രീകള്‍ വര്‍ധിത വീര്യത്തോടെ തെരുവുകളിലേക്ക് ഇറങ്ങിയിരുന്നത്. ഫിലിപ്പീന്‍സിലെ മനിസ മുതല്‍ ചിലിയന്‍ തലസ്ഥാനമായ സാന്റിയാഗോവിലെ പ്ലാസകളില്‍ വരെ സ്ത്രീകള്‍ പ്രകടനമായി രംഗത്തിറങ്ങിയിരുന്നു. ഇതിന് പുറമെ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളും അസമത്വവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സ്ത്രീകള്‍ രംഗത്തെത്തിയതോടെ അന്താരാഷ്ട്ര വനിതാദിനം ഇന്നലെ കൊഴുത്തിരുന്നു.

തുര്‍ക്കിയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പ്രകടനമായി രംഗത്തിറങ്ങുകയും അതിനെതിരെ ആളുകള്‍ മുന്നോട്ട് വരുകയും ചെയ്തത് സംഘര്‍ഷത്തിന് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകപ്രയോഗങ്ങളടക്കം നടത്തിയപ്പോള്‍ സ്ത്രീകള്‍ പോലീസിനോട് ഏറ്റുമുട്ടുന്ന സാഹചര്യം തുര്‍ക്കിയിലെ തെരുവുകളില്‍ സംജാതമായിരുന്നു. കിര്‍ഗിസ്ഥാനില്‍ റാലി നടത്തിയവരെ സെക്യൂരിറ്റി ഫോഴ്സുകള്‍ അറസ്റ്റ് ചെയ്തിരുന്നു.ലാറ്റിന്‍ അമേരിക്കയിലെ വലിയ നഗരമായ സാന്റിയാഗോവിലെ തെരുവുകളില്‍ ആയിരക്കണക്കിന് സ്ത്രീകളാണ് പ്രകടനത്തില്‍ അണിനിരന്നത്. സ്ത്രീകള്‍ക്കെതിരായ ആക്രമണം, കര്‍ക്കശമാ അബോര്‍ഷന്‍ നിയമങ്ങള്‍ തുടങ്ങിയവക്കെതിരെയാണ് അവര്‍ വനിതാദിനത്തില്‍ ശബ്ദമുയര്‍ത്തിയിരുന്നത്.

സാന്റിയാഗോവില്‍ ഒന്നരലക്ഷത്തോളം പ്രതിഷേധക്കാര്‍ ഇറങ്ങിയിരുന്നുവെന്നാണ് ചിലിയിലെ പോലീസ് പറയുന്നത്. ഇതിന് പുറമെ രാജ്യമാകമാനം വിവിധയിടങ്ങളില്‍ മറ്റു 40,000 സ്ത്രീകളും രംഗത്തിറങ്ങിയിരുന്നു. അബോര്‍ഷന് അനുവദിക്കണമെന്നും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള ബോര്‍ഡുകള്‍ ഇവര്‍ കൈകളിലേന്തിയിരുന്നു. പ്രതിഷേധക്കാര്‍ കണക്കാക്കിയതിലും എത്രയോ ഇരട്ടിയായിരുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്. പാക്കിസ്ഥാനിലെ നഗരങ്ങളിലുടനീളം നിരവധി സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.
ഇത്തരം പ്രകടനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ കോടതി കയറിയത് വകവയ്ക്കാതെ സ്ത്രീകള്‍ പ്രകടനത്തിനെത്തിയതിനെ തുടര്‍ന്ന് എതിരാളികള്‍ ഇവര്‍ക്കെതിരെ കല്ലെറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പുരുഷമേധാവിത്വമുള്ള പാക്ക് രാഷ്ട്രീയപാര്‍ട്ടിയായ ജമാഅത്ത് ഇ ഇസ്ലാമി സ്ത്രീകള്‍ക്കെതിരായ മാര്‍ച്ചുമായി രംഗത്തെത്തിയതും സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കി. ബ്രസീലിലില്‍ സാവോ പോളോ, റിയോ ഡി ജനീറോ തുടങ്ങിയ നഗരങ്ങളില്‍ വനിതകള്‍ രംഗത്തെത്തിയിരുന്നു. തീവ്ര വലതുപക്ഷ പ്രസിഡന്റായ ജയിര്‍ ബോല്‍സോനാരോക്കെതിരെ ഇവര്‍ മുദ്രാവാക്യം വിളിച്ചത് പോലീസിനെ ചൊടിപ്പിച്ചിരുന്നു. ലണ്ടനില്‍ മാര്‍ച്ച്4വുമണ്‍ ഉച്ചക്കായിരുന്നു ആരംഭിച്ചത്. മേയര്‍ സാദിഖ് ഖാന്‍ ആശംസ നേരാനെത്തിയിരുന്നു. ഓസ്ട്രേലിയയിലും അനേകം സ്ത്രീകള്‍ തെരുവില്‍ പ്രകടനമായിറങ്ങിയിരുന്നു.

തുര്‍ക്കിയില്‍ ഇസ്താംബുളിലെ പ്രധാനപ്പെട്ട പെഡസ്ട്രിയന്‍ സ്ട്രീറ്റിലൂടെ സ്ത്രീകള്‍ ഗവണ്‍മെന്റിനെ ധിക്കരിച്ച് പ്രകടനം നടത്തിയതിനെതിരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് നേരിട്ടത്. ഇസ്റ്റിക്ലാല്‍ സ്ട്രീറ്റിലെ പ്രകടനം നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പേകിയിട്ടും നിരവധി പേര്‍ ഇതിനെ ധിക്കരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category