1 GBP = 94.80 INR                       

BREAKING NEWS

മരണ സംഖ്യ 3,600 കടന്നു; ഒരു ലക്ഷത്തിലധികം പേര്‍ കൊറോണയുടെ പിടിയില്‍; രോഗം ഭേദമായത് 58,625 പേര്‍ക്ക്: ചൈനയില്‍ ഇന്നലെ പുതുതായി രോഗം ബാധിച്ചത് 100 പേര്‍ക്കു മാത്രം

Britishmalayali
kz´wteJI³

ബെയ്ജിങ്: ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,600 കടന്നു. കൊറോണയുടെ ഉറവിടമായ ചൈനയും പിന്നിട്ട് ഇറ്റലിയിലും ഇറാനിലും സൗത്തു കൊറിയയിലുമെല്ലാം കൊറോണ സംഹാര താണ്ഡവം ആടുകയാണ്. ലോകമെമ്പാടുമായി ഒരു ലക്ഷത്തിലധികം പേര്‍ കൊറോണയുടെ പിടിയിലാണ്. അതേസമയം 58,625 പേര്‍ക്ക് രോഗം ഭേദമായി.

അതേസമയം ഇന്ത്യയടക്കം രോഗം സ്ഥിരീകരിച്ച രാജ്യങ്ങള്‍ 96 ആയി. ഇതേസമയം, വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇന്നലെ പുതുതായി രോഗം ബാധിച്ചത് 100 പേര്‍ക്കു മാത്രം. ചൈനയ്ക്കു പുറത്ത് ഏറ്റവുമധികം പേര്‍ രോഗികളായ ദക്ഷിണകൊറിയയില്‍ ഇന്നലെ പുതുതായി 448 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇറ്റലിയില്‍ മരണ നിരക്ക് ഒറ്റയടിക്ക് ഇരട്ടിയായി. മരണ സംഖ്യ 133ല്‍ നിന്ന് 366ലേക്ക് എത്തിയത് വളരെ പെട്ടെന്നായിരുന്നു. ഇതോടെ ഇറ്റലിയില്‍ പൊതുസ്ഥലങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. 1.6 കോടി ജനങ്ങള്‍ നിരീക്ഷണത്തിലാണഅ.

ഇറാനില്‍ മരണം 145 ആയി; യുഎസില്‍ 17; മാള്‍ട്ടയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. മക്കാവു, ശ്രീലങ്ക, നേപ്പാള്‍, ലാത്വിയ എന്നിവിടങ്ങളില്‍ എല്ലാ രോഗികളും രോഗമുക്തരായി. ഇന്നു വത്തിക്കാനില്‍ ആള്‍ക്കൂട്ടം ഒഴിവാക്കും. മാര്‍പാപ്പ വിശ്വാസികളെ നേരിട്ടു കാണില്ല; പ്രാര്‍ത്ഥന ലൈവായി സംപ്രേഷണം ചെയ്യും. അടിയന്തിരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് ഇറ്റലിയിലുള്ളത്. ലോകമാകെ രോഗബാധിതര്‍ 1,05,602; മരണം 3600 കടന്നു. ചികിത്സയിലുള്ളവര്‍: 43,415; രോഗം ഭേദമായവര്‍: 58,625.
  • 4 യുഎസ് സര്‍വകലാശാലകള്‍ ക്ലാസ്സുകള്‍ റദ്ദാക്കി. യുഎസിലെ കലിഫോര്‍ണിയയില്‍ 3500 പേരുള്ള ഉല്ലാസ കപ്പല്‍ അടുത്തെങ്കിലും യാത്രക്കാരില്‍ 21 പേര്‍ രോഗബാധിതരായതിനാല്‍ ആരെയും കരയ്ക്ക് ഇറങ്ങാന്‍ അനുവദിച്ചിട്ടില്ല.
  • ഈജിപ്തിലേക്കു വന്ന 150 യാത്രക്കാരുള്ള കപ്പലില്‍ 12 പേര്‍ക്കു രോഗബാധയുണ്ടെന്നു കണ്ടെത്തി. തുടര്‍ന്നു നൈല്‍ തീരത്തുള്ള ചെറിയ തുറമുഖത്ത് കപ്പല്‍ പിടിച്ചിട്ടു. അമേരിക്ക, ഫ്രാന്‍സ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കപ്പലിലുണ്ട്.
  • 2,000 യാത്രക്കാരുള്ള കോസ്റ്റ ഫൗണ്ട കപ്പലിന് തുറമുഖത്ത് അടുക്കാന്‍ മലേഷ്യ അനുമതി നിഷേധിച്ചു. സിംഗപ്പൂരിനു പോകുന്ന കപ്പലിന് കഴിഞ്ഞ ദിവസം തായ്‌ലന്‍ഡും അനുമതി നിഷേധിച്ചിരുന്നു. ഇറ്റലിയില്‍ നിന്നുള്ള 64 യാത്രക്കാര്‍ ഈ കപ്പലിലുണ്ട്.
  • യുഎസില്‍ നിന്നെത്തിയ സന്ദര്‍ശകരില്‍ 15 പേരെ ബത്‌ലഹേമിലെ ഹോട്ടലില്‍ മുന്‍കരുതലിന്റെ ഭാഗമായി പ്രത്യേകം പാര്‍പ്പിച്ചു. യേശുവിന്റെ ജനനസ്ഥലത്തു സ്ഥിതിചെയ്യുന്നുവെന്നു വിശ്വസിക്കുന്ന ചര്‍ച്ച് ഓഫ് നേറ്റിവിറ്റി അടച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category