1 GBP = 93.00 INR                       

BREAKING NEWS

194 പേര്‍ മരിച്ചെന്ന് ഔദ്യോഗികമായി സമ്മതിച്ച് ഇറാന്‍; ഇന്നലെ മാത്രം മരണമടഞ്ഞത് 49 പേര്‍; രോഗം ബാധിച്ചത് 6566 പേര്‍; മരണത്തിലും രോഗബാധയിലും രണ്ടാം സ്ഥാനം ഇറ്റലി കൊണ്ടു പോയെങ്കിലും ഇറാനിലെ സ്ഥിതിയും ഭയാനകമായി മുമ്പോട്ട്

Britishmalayali
kz´wteJI³

കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെയായി 194 പേര്‍ മരിച്ചുവെന്ന് ഔദ്യോഗികമായി സമ്മതിച്ച് ഇറാന്‍ രംഗത്തെത്തി. ഇറാനില്‍ ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് 49 പേരാണെന്നും സ്ഥിരീകരണമുണ്ട്. രാജ്യമാകമാനം കൊറോണ ബാധിച്ചിരിക്കുന്നത് 6566 പേര്‍ക്കാണ്. കൊറോണ മരണത്തിലും രോഗബാധയിലും രണ്ടാം സ്ഥാനം ഇറ്റലി കൊണ്ടു പോയെങ്കിലും ഇറാനിലെ സ്ഥിതിയും ഭയാനകമായി മുമ്പോട്ട് പോവുകയാണെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

പേര്‍ഷ്യന്‍ ന്യൂ ഇയര്‍ പടിവാതില്‍ക്കലെത്തിയിരിക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കായി ആരും പോകരുതെന്നും എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്നുമാണ് ഹെല്‍ത്ത് മിനിസ്ട്രി മുന്നറിയിപ്പേകുന്നത്. ആളുകള്‍ കൂടുന്നയിടങ്ങളില്‍ നിന്നും കൊറോണ അതിവേഗം പടര്‍ന്ന് ഇനിയും മരണസംഖ്യയേറുമെന്ന ഭയത്താല്‍ അധികൃതര്‍ കര്‍ക്കശമായ നടപടികളാണ് ഇറാനില്‍ സ്വീകരിച്ച് വരുന്നത്. ഇന്നലെ മാത്രം രാജ്യത്ത് 49 പേര്‍ കൊറോണ പിടിച്ച് മരിച്ചുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് ഇറാന്‍ ഭരണകൂടത്തിന്റെ വക്താവായ കിനുഷ് ജഹാന്‍പൂരാണ്.

പുതുതായി 743 പേര്‍ക്ക് കൂടി വൈറസ് ബാധിച്ചുവെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ യൂറോപ്പിലേക്കുള്ള എല്ലാ വിമാനങ്ങളും ഇറാന്‍ നിരോധിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് ഔദ്യോഗിക ഐആര്‍എന്‍എ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ എയര്‍ ക്രാഫ്റ്റിനെ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി യൂറോപ്യന്‍ എയറോസ്പേസില്‍ ഫെബ്രുവരി മൂന്ന് മുതല്‍ നിരോധിച്ചിട്ടുമുണ്ട്. എയര്‍ബസ് എ321-200,  എയര്‍ബസ് എ330-200 വിഭാഗത്തില്‍ പെട്ട രണ്ട് പ്ലെയിനുകള്‍ക്കും ഈ നിരോധനം ബാധകമാണ്.

ഹെല്‍ത്ത് ഒഫീഷ്യലുകളുടെ ഉപദേശം പരിഗണിച്ച് തങ്ങള്‍ ഇറാന്‍ വിമാനങ്ങളെ നിരോധിച്ചുവെന്ന് മാര്‍ച്ച് രണ്ടിന് സ്വീഡനും വ്യക്തമാക്കിയിരുന്നു.ഇറാന് ഇതുവരെ കൊറോണയെ നിയന്ത്രിക്കാന്‍ സാധിക്കാതെ പോയതാണ് ഇതിന് കാരണമെന്നും സ്വീഡന്‍ വിശദമാക്കുന്നു. കൊറോണ ബാധിച്ച് മരിച്ച ഇറാന്‍ എംപി ഫെറ്റ്മെഹ് റഹ്ബാറിനെ ഇന്നലെ സംസ്‌കരിച്ചിരുന്നു. പ്രൊട്ടക്ടീവ് സ്യൂട്ടുകള്‍ ധരിച്ച ആളുകള്‍ അദ്ദേഹത്തിന്റെ മൃതദേഹം ചുമന്ന് കൊണ്ടു പോകുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ചൈനയ്ക്ക് പുറത്ത്  ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ബാധിച്ച് മരിച്ച രാജ്യങ്ങളിലൊന്നായി ഇറാന്‍ മാറിയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലെ കൊറോണയുടെ പ്രഭവകേന്ദ്രമായാണ് ഇറാന്‍ മാറിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category