1 GBP = 92.00INR                       

BREAKING NEWS

അവധി കഴിഞ്ഞും പുതിയ വിസ കിട്ടിയും സൗദിക്ക് പോകാന്‍ ബെഹ്റിനില്‍ എത്തിയ നൂറോളം മലയാളികളെ മനാമയില്‍ വെച്ച് തിരിച്ചയച്ചു; കേരളത്തിലെ മൂന്ന് എയര്‍ പോര്‍ട്ടുകളില്‍ നിന്നും പോയവരെ മടക്കിയത് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍; അബുദാബി വഴി പോകാന്‍ എത്തിഹാദില്‍ ടിക്കറ്റ് എടുത്ത 110 പേര്‍ക്കും കണ്ണൂരില്‍ നിന്നും ഖത്തറിലേക്ക് പോകാനിരുന്ന 333 പേര്‍ക്കും യാത്ര മുടങ്ങി: കൊറോണയില്‍ വലഞ്ഞ് നട്ടം തിരിഞ്ഞ് പ്രവാസികള്‍

Britishmalayali
kz´wteJI³

കൊച്ചി: ലോകം മുഴുവനും കൊറോണ ഭീതിയില്‍ വിറങ്ങലിക്കുമ്പോള്‍ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാതെ പ്രവാസികളും നട്ടം തിരിയുന്നു. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ ഇരുന്നവര്‍ക്കും പുതുതായി വിസ കിട്ടി സൗദിയിലേക്കും മറ്റും ഗള്‍ഫ് ജോലി സ്വ്പനം കണ്ട് വിമാനം കയറിയവര്‍ക്കുമാണ് കൊറോണ ഇരുട്ടടിയായിരിക്കുന്നത്. ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ ശ്രമിച്ച പലരും വിവിധ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങി. ഇതോടെ സമയത്തിന് ജോലിയില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ് പലര്‍ക്കും ഉണ്ടായിരിക്കുന്നത്.

കുവൈത്തിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും കൂടി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ അനിശ്ചിതത്വത്തിലായത്. അവധി കഴിഞ്ഞും പുതിയ വിസ കിട്ടിയും സൗദിക്ക് പോകാന്‍ ബെഹ്റിനില്‍ എത്തിയ നൂറോളം മലയാളികളെ മനാമയില്‍ വെച്ച് തിരിച്ചയച്ചു. ഇന്നലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നു ബഹ്റൈനിലെ മനാമയിലിറങ്ങി സൗദിയിലേക്കു പോകാനിരുന്ന നൂറോളം മലയാളികള്‍ക്കാണ് കണക്ഷന്‍ വിമാനം ലഭിക്കാതിരുന്നതിനാല്‍ സൗദിയിലേക്ക് പോകാന്‍ കഴിയാതായത്.

ബഹ്റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു സൗദി വിലക്ക് ഏര്‍പ്പെടുത്തിയതാണു പ്രശ്നം. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇവരെ തിരുവനന്തപുരം, കൊച്ചി വിമാനങ്ങളിലായി നാട്ടിലേക്കു മടക്കിവിട്ടു. യുഎഇ വഴി സൗദിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്സിന്റെ 2 വിമാനങ്ങളിലായി പോകേണ്ടിയിരുന്ന 116 പേരെ കോഴിക്കോട്ടുനിന്നു കൊണ്ടുപോയില്ല. പോകാനാവില്ലെന്ന് ഇവര്‍ക്ക് അവസാന നിമിഷം അറിയിപ്പ് ലഭിക്കുക ആയിരുന്നു. അതേസമയം കോഴിക്കോട്ടു നിന്നു സൗദിയിലേക്കു നേരിട്ടുള്ള സര്‍വീസുകളില്‍ ജോലി ആവശ്യാര്‍ഥം പോകുന്നവര്‍ക്കു തടസ്സമില്ല.

അബുദാബി വഴി പോകാന്‍ എത്തിഹാദില്‍ ടിക്കറ്റ് എടുത്ത 110 പേര്‍ക്കും കണ്ണൂരില്‍ നിന്നും ഖത്തറിലേക്ക് പോകാനിരുന്ന 333 പേര്‍ക്കും ഇന്നലെ യാത്ര മുടങ്ങി. ഖത്തര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് കണ്ണൂരില്‍ നിന്ന് ഇന്നലെ പോകാനിരുന്ന 333 പേരുടെ ദോഹ യാത്ര മുടങ്ങിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്കു മറ്റൊരു ദിവസത്തേക്കു ടിക്കറ്റ് മാറ്റിയെടുക്കാം. ഖത്തറിന്റെ വിലക്കു പ്രഖ്യാപനം വരുംമുന്‍പു കേരളത്തില്‍ നിന്നു പുറപ്പെട്ടവരെ വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നലെ വൈകിട്ടോടെ പ്രവേശനം അനുവദിച്ചു.

ദോഹയില്‍ ഇറങ്ങി മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കു നിയന്ത്രണങ്ങളില്ല. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നു ദോഹയിലേക്കുള്ള വിമാന സര്‍വീസുകളെല്ലാം നിര്‍ത്തി. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തുമെന്നാണു സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category