1 GBP = 92.50 INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍: പരമ്പര ഒന്ന്

Britishmalayali
പോള്‍ മണ്ഡലം

ഗ്രന്ഥകാരന്‍ പോള്‍ മണ്ഡലം: എരുമേലി സ്വദേശി. ഇംഗ്ലീഷ് മലയാളം സാഹിത്യങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം സ്‌കൂള്‍ അദ്ധ്യാപകനായും കോളേജ് അദ്ധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ധാരാളം ലേഖനങ്ങളും ചെറുകഥകളും എഴുതിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ വിദ്യാഭ്യാസ ചിന്തകന്‍ എന്ന നിലയിലും ഇദ്ദേഹം അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ''നിശാഗന്ധികള്‍'' എന്ന കവിതാസമാഹാരത്തിനും ''സത്യമോ മിഥ്യയോ നിങ്ങള്‍ പറയൂ'' എന്ന ലേഖന സമാഹാരത്തിനും സംസ്ഥാന പുരസ്‌കാരവും മറ്റു സംഘടനകളുടെ പുരസ്‌കാരങ്ങളും ലഭിച്ചു. ''ഡ്രൈവിംഗ് ഗൈഡ്'' എന്ന ഗ്രന്ഥത്തിന് നെഹ്റു യുവകേന്ദ്ര -മനുഷ്യാവകാശ സമിതിയുടെ പുരസ്‌കാരം ലഭിക്കുകയുണ്ടായി. മണങ്ങല്ലൂര്‍ റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി ''സാഹിത്യ പ്രതിഭാ'' പുരസ്‌കാരം നല്‍കി ആദരിച്ചു. കേരളാ ശാസ്ത്ര പരിസ്ഥിതി കോണ്‍ഗ്രസിന്റെ ''ഹരിതമിത്ര' പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റ 'നായ്' പരിപാലനവും പരിശീലനവും എന്ന പുസ്തകം ശ്വാനപ്രേമികള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശി ആണ്. പോലീസ് നായ് പരിശീലനം വരെ ഇതില്‍ പ്രതിപാദിക്കുന്നു. ഇപ്പോള്‍ കുടുംബസമേതം ഇഗ്ലണ്ടില്‍ മാഞ്ചസ്റ്ററില്‍ താമസിക്കുന്നു. ഇദ്ദേഹത്തിന്റെ ദൈവത്തിന്റെ കയ്യൊപ്പുകള്‍ എന്ന പുസ്തകം വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നു.

ഭാര്യ - ലിന്റാ, മക്കള്‍ - ഡാലിയൈ, സീനിയാ, ഒലീവിയ

ആമുഖം

കൂടുവിടുന്ന കുഞ്ഞാടുകള്‍

കത്തോലിക്കാ സഭയില്‍ നിന്ന് ഇതര ക്രൈസ്തവ സഭകളിലേയ്ക്ക് വിശ്വാസികള്‍ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. സഭാ മേലദ്ധ്യക്ഷന്മാരുടെ വിലാപമാണിത്. വര്‍ഷങ്ങളായി ഈ കൊഴിഞ്ഞുപോക്ക് അഭംഗുരം തുടരുന്നു. എന്താണിതിനു കാരണം? അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇതാണ്. അവര്‍ ബൈബിള്‍ വായിച്ചു ചിന്തിച്ചു അപ്പോള്‍ മനസ്സിലായി സഭയ്ക്കുള്ളില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, ബൈബിള്‍ വിരുദ്ധതയും എന്താണെന്ന്. ഇങ്ങനെ പോയവര്‍ എല്ലാവരും തന്നെ പറയുന്ന ഒരു വാചകമുണ്ട്. എന്തൊരന്ധവിശ്വാസങ്ങളാ ഇത്രയും നാള്‍ വച്ചു പുലര്‍ത്തിയത്. ഇപ്പോഴാണ് സത്യം വെളിപ്പെട്ടു കിട്ടിയത് എന്ന്. എന്തായാലും പാരമ്പര്യത്തില്‍ മുറുകെ പിടിക്കാതെ ബൈബിള്‍ വായിച്ചു ശരിക്കു ചിന്തിച്ചാല്‍ ഒരു സത്യം മനസ്സിലാകും. സഭയുടെ ആചാരാനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും വിശ്വാസങ്ങളും എല്ലാം ബൈബിള്‍ വചനങ്ങളില്‍ നിന്ന് വളരെ വളരെ വ്യത്യസ്തമാണെന്നുള്ള സത്യം. ഇതു തിരുത്തിയില്ലെങ്കില്‍ ബൈബിള്‍ പഠിച്ച് സ്വതന്ത്രരായി ചിന്തിക്കുന്ന കുഞ്ഞാടുകള്‍ കൂടുവിട്ടുപോകും, ഈ കൊഴിഞ്ഞുപോക്കിനുള്ള കാരണങ്ങളാണ് ബൈബിള്‍ പഠിച്ചപ്പോള്‍ ഈ ലേഖകനു ലഭിച്ചതും തുടര്‍ന്നു രേഖപ്പെടുത്തിയിരിക്കുന്നതും.

കുഞ്ഞാടുകളുടെ ഈ കൊഴിഞ്ഞുപോക്കിനു കാരണം ഇതാണ്. അവര്‍ ബൈബിള്‍ കുറച്ചെങ്കിലും വായിച്ചു ചിന്തിച്ചു. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഇപ്പറഞ്ഞതിന്റെ അര്‍ത്ഥവും മനസ്സിലായിക്കാണില്ല. എന്നാല്‍ ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കണമെങ്കില്‍ ഈ പുസ്തകം വായിക്കുക.

പ്രിയപ്പെട്ട പുരോഹിതരേ, വചന പ്രഘോഷകരെ നിങ്ങളുടെ പ്രഭാഷണങ്ങളും പ്രഘോഷണങ്ങളും നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ എത്രയോ കത്തോലിക്കാ വിശ്വാസികളെ ഇതര ക്രൈസ്തവ സമൂഹങ്ങളിലേയ്ക്കു തള്ളിവിടുന്നു എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ? അറിയണമെങ്കില്‍ ഈ പുസ്തകം വായിക്കക. വായിച്ചാല്‍ മാത്രം പോര ഇതിലെഴുതിയിരിക്കുന്നത് ബൈബിള്‍ അനുസരിച്ച് ശരിയോ തെറ്റോ എന്ന് ചിന്തിക്കുക കൂടി ചെയ്യണം. അപ്പോള്‍ നിങ്ങള്‍ക്കു ബോദ്ധ്യമാകും നിങ്ങള്‍ എത്രമാത്രം ബൈബിള്‍ വിരുദ്ധതയും തെറ്റുകളുമാണ് പ്രഘോഷിക്കുന്നത് എന്നും അതുവഴി എത്രയോ വിശ്വാസികളെയാണ് വഴിതെറ്റിക്കുന്നത് എന്നും. അങ്ങനെ എത്ര വലിയ ഘോരപാപമാണ് നിങ്ങള്‍ ചെയ്യുന്നതെന്നും. പുരോഹിതനും പ്രഘോഷകനും പ്രഭാഷണം നടത്തുമ്പോള്‍ തട്ടിവിടുന്ന ബൈബിള്‍ വിരുദ്ധതയും വചനാഭാസങ്ങളും കേട്ട് മറുത്തൊരക്ഷരം ഉരിയാടാതെ നിശബ്ദം കേട്ടിരിക്കുന്ന കുഞ്ഞാടുകള്‍. മറ്റേതു സമ്മേളനങ്ങളിലാണെങ്കിലും ആളുകള്‍ തെറ്റുകള്‍ പറഞ്ഞാല്‍ ചോദ്യം ചെയ്യും. ഉദാഹരണം ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തുളള പള്ളിയില്‍ മലയാളി വൈദികനായ ധ്യാനഗുരു പ്രസംഗിച്ചത് ഇപ്പോഴും മനസ്സില്‍ തറഞ്ഞു നില്‍ക്കുന്നു. അദ്ദേഹം പറഞ്ഞു ബാംഗ്ലൂരില്‍ ഒരു കാഴ്ച കണ്ടു. ഒരു ക്ലിനിക്കിനു മുന്നില്‍ പെണ്‍കുട്ടികളുടെ ഒരു നീണ്ട ക്യൂ മുഴുവന്‍ നഴ്സിംങിനു പഠിക്കുന്ന മലയാളി പെണ്‍കുട്ടികള്‍. ആ ക്ലിനിക്കാകട്ടെ അബോര്‍ഷന്‍ നടത്തുന്ന ഒരു സ്ഥാപനവും!

ഈ നുണ പരസ്യമായി തട്ടിവിട്ട വൈദികന് വിശ്വാസികള്‍ പമ്പര വിഡ്ഢികളാണെന്നറിയാം. പക്ഷേ ഈ ലേഖകന്‍ അവിടിരുന്നു ചിന്തിച്ചു. അബോര്‍ഷന്‍ നടത്തുവാന്‍ പെണ്‍കുട്ടികള്‍ ക്യൂ നില്‍ക്കുമോ? പരസ്യമായി അബോര്‍ഷന്‍ നടത്തുവാന്‍ ഇന്‍ഡ്യയില്‍ നിയമമുണ്ടോ? നാട്ടുകാര്‍ തല്ലി തകര്‍ക്കുകയില്ലേ? സ്ഥാപന ഉടമയെ അറസ്റ്റു ചെയ്യുകയില്ലേ? ഇത്രയധികം പെണ്‍കുട്ടികള്‍ ഒരുമിച്ച് അബോര്‍ഷന്‍ നടത്തുമോ എന്നൊക്കെ? ഈ പ്രഘോഷണം വഴി നഴ്സുമാര്‍ എന്ന സമൂഹത്തെ മുഴുവന്‍ ശുദ്ധ വ്യഭിചാരിണികളാക്കി ചിത്രീകരിച്ചു ഈ വൈദികന്‍. ഇതു കത്തോലിക്കാ സമുദായത്തെ മുഴുവന്‍ താറടിച്ചു കാരണം അവിടെ പഠിക്കുന്ന കുട്ടികളില്‍ 99% വും കത്തോലിക്കാ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഈ നുണ അദ്ദേഹം എവിടെയെല്ലാം വിളമ്പിക്കാണും? ബാംഗ്ലൂരില്‍ പഠിച്ച ഭാര്യയുള്ള ഭര്‍ത്താവിന്റെ വികാരം എന്തായിരിക്കും? ഇതു കേട്ടുകൊണ്ടിരുന്ന പലരുടേയും മക്കളും സഹോദരിമാരും, അനുജത്തിമാരും അവിടെ പഠിക്കുന്നുണ്ടാകും. അവരുടെയൊക്കെ വികാരം എന്തായിരിക്കും.?  ഇങ്ങനെയൊക്കെയുള്ള സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുന്ന സ്വഭാവമുള്ള ഈ ഗ്രന്ഥകര്‍ത്താവും അന്ധനോപ്പോലെയും മൂകനേപ്പോലെയും കേട്ടിരുന്നു.

1 ഇത്തരത്തിലുള്ള നുണക്കഥകള്‍ ഒരുവശത്ത്, മറുവശത്താകട്ടെ ബൈബിളിനു നേര്‍് കടകവിരുദ്ധമായ വിശ്വാസങ്ങള്‍ വിശ്വാസികളില്‍ പ്രചരിപ്പിക്കുന്നു. മാത്രമല്ല ബൈബിളിന്റെ ഏഴയലത്തുപോലും പരാമര്‍ശിച്ചിച്ചില്ലാത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പെരും നുണകളും സഭ പ്രചരിപ്പിക്കുന്നു. അതുവഴി ദൈവത്തേയും ദൈവപുത്രനെയും പുറംതള്ളുന്നു. ഇതെല്ലാം ബൈബിള്‍ വിരുദ്ധതയാണെന്നും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണെന്നും മനസ്സിലാക്കി കഴിയുമ്പോള്‍ വിശ്വാസികള്‍ സഭ വിട്ടുപോകുന്നു. അതിനു പഴിച്ചിട്ടോ വിലപിച്ചിട്ടോ കാര്യമില്ല. സഭ തെറ്റു തിരുത്തുകയാണ് ചെയ്യേണ്ടിയത്.

ഇതു പറയുമ്പോള്‍ ഒറ്റവാക്കില്‍ ഒരു മറുപടിയാണു നിങ്ങള്‍ പറയുന്നത് അവന്‍ ''വെന്തിക്കോസ്'' ആണെന്ന്  രക്ഷനേടുവാന്‍ പുരോഹിതന്മാര്‍ പ്രയോഗിക്കുന്ന ഒരു അടവാണ്. ചിലര്‍ പറയും ബൈബിള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതുകൊണ്ടാണെന്നും. ബൈബിള്‍ തെറ്റായി വ്യാഖ്യാനിച്ചിട്ട് അതു ചൂണ്ടിക്കാട്ടുന്നവരെ വിഡ്ഢികളാക്കുന്നു! പക്ഷേ അതിന്റെ പരിണിതഫലമോ സഭയില്‍ നിന്ന് വിശ്വാസികള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നു. ഇറ്റലിയില്‍ പോപ്പിന്റെ മൂക്കിനുതാഴെ യഹോവാ വിശ്വാസികളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു.!

അതേ ഇതര ക്രൈസ്തവ സഭകള്‍ കുഞ്ഞൂടുകളെ മോഷ്ടിക്കുന്നു എന്നുള്ളതല്ല സത്യം. കുഞ്ഞാടുകള്‍ കൂടുവിട്ടിറങ്ങിപ്പോകുന്നു എന്നുള്ളതാണു സത്യം.

അദ്ധ്യായം - 1

വി. ഗ്രന്ഥം ദൈവം തന്നിരിക്കുന്ന നിയമാവലിയാണ്. പിതാവായ ദൈവം തന്റെ പുത്രനെ ബലിയര്‍പ്പിച്ചതും പുത്രന്‍ കുരിശുമരണം വരിച്ചതും ഈ നിയമങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ്. ഈ വചനങ്ങളാണ് യേശുവിന്റെ മാംസവും രക്തവും ''വചനം മാസംസമായി നമ്മുടെ ഇടയില്‍ വസിച്ചു. അതു മനുഷ്യവര്‍ഗ്ഗത്തിനായി ചൊരിയപ്പെട്ടു. ആ വചനങ്ങള്‍ തെറ്റാന്‍ പാടില്ല. വള്ളി പുള്ളി വ്യത്യാസം വരാന്‍ പാടില്ല. എന്നാല്‍ സഭ അതിനെ എത്രമാത്രം വ്യതിചലിപ്പിച്ചിരിക്കുന്നു എന്നും വികലവും വികൃതവുമാക്കിയിരിക്കുന്നു എന്നും അതുവഴി വിശ്വാസികളെ എത്രമാത്രം വഴിതെറ്റിച്ചിരിക്കുന്നു എന്നും താഴെ പറയുന്ന താരതമ്യ പഠനത്തില്‍ നിന്നു മനസ്സിലാക്കാം.

ദൈവവചനവും മനുഷ്യവചനവും ദൈവപുത്രന്‍ പഠിപ്പിച്ചത് (ബൈബിള്‍ പറയുന്നത്)

1. ഒരു ദൈവം (ഏകസത്യമായ പിതാവ്.)
2. യേശു ദൈവപുത്രന്‍
3. ദൈവത്തിനും മനുഷ്യനുമിടയില്‍ ഏക മദ്ധ്യസ്ഥന്‍ യേശുമാത്രം മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
4. മനുഷ്യ കുലത്തിനു വേണ്ടി എല്ലാം ചെയ്തും ചെയ്യുന്നതും പിതാവായ ദൈവം
5. ആരാധനയും സ്തുതിയും മഹത്വവും ദൈവത്തിനുമാത്രം. മാത്രം മറ്റൊര്‍ക്കും അതു നല്‍കുവാന്‍ പാടില്ല
6. പ്രാര്‍ത്ഥന യേശുവില്‍ക്കൂടി ദൈവത്തോട്
7 പ്രാര്‍ത്ഥനയിലുടെയും മറ്റും ദൈവത്തെ മാത്രം. സ്തുതിക്കുക മറ്റൊന്നിനേയും സ്തുതിക്കുവാന്‍ പാടില്ല. യാതൊന്നിനും  ദൈവിക പരിവേഷം നല്‍കുവാന്‍ പാടില്ല.
8. യേശു പഠിപ്പിച്ചത് സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന
9. പ്രാര്‍തഥിക്കേണ്ടത് ആത്മാവിലും അരൂപിയിലും യേശുവില്‍ക്കൂടി ദൈവത്തോട്
10. മറിയം ദൈവപുത്രന്റെ അമ്മ
11. ബിംബ നിര്‍മ്മാണവും ബിംബാരാധനയും കര്‍ശനമായി വിലക്കിയിരിക്കുന്നു.
12. വിഗ്രഹമെഴുന്നിള്ളിപ്പൂ ചിന്തക്കുവാന്‍ പോലം പാടില്ല.
13. പിതാവായ ദൈവം  മനുഷ്യ മക്കള്‍ക്കു വേണ്ടി പുത്രനെ ബലി നല്‍കി
14. ജീവന്റെ അപ്പം നല്‍കിയത് പിതാവായ ദൈവം
15. യേശുവിന് ജനിക്കാന്‍ വേണ്ടി അത്യുത്തമയായ ഒരു സ്ത്രീയെ തെരഞ്ഞെടുത്തു. എന്നതില്‍ കവിഞ്ഞ് മറിയത്തിനു പ്രത്യേക പ്രാധാന്യമൊന്നും ബൈബളില്‍ ഇല്ല.
16. ബൈബിളില്‍ സങ്കല്‍പ്പിച്ചിട്ടു പോലുമില്ലാത്ത ശുദ്ധ നുണ
17. പരിശുദ്ധാത്മാവ് ദൈവത്തിന്റെ ആത്മാവ് അല്ലെങ്കില്‍ ഡിവൈന്‍ പവര്‍. പ്രപഞ്ചം മുഴുവന്‍ പരിശുദ്ധാത്മാവു നിറഞ്ഞിരിക്കുന്നു. (ബൈബിള്‍)
18. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണം ഭക്ഷിക്കുന്നതും മഹാപാപം, വിഗ്രഹങ്ങള്‍ക്കു നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നതും മഹാപാപം
19. യേശു 1അറിയിച്ചതും പഠിപ്പിച്ചതുമെല്ലാം പിതാവായ ദൈവത്തിന്റെ മഹത്വം

സഭ പഠിപ്പിക്കുന്നത്.

(മനുഷ്യര്‍ പഠിപ്പിക്കുന്നത്)

1. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ തുല്യശക്തിയുള്ള മൂന്ന് ദൈവങ്ങളുടെ കൂട്ടായ്മ.
2. യേശു 3 ദൈവങ്ങളില്‍ ഒരാള്‍
3. പരി. കന്യാമറിയവും വിശുദ്ധന്മാരും, വാഴ്ത്തപ്പെട്ടവരും ഉള്‍പ്പെടെ ആയിരക്കണക്കിന് മദ്ധ്യസ്ഥന്മാര്‍.!
4 എല്ലാം ചെയ്തതും ചെയ്യുന്നതും യേശുവും മറിയവും വിശുദ്ധന്മാരും
5. മറിയത്തിനും ആയിരക്കണക്കിനു വിശുദ്ധന്മാര്‍ക്കും ബിംബങ്ങള്‍ക്കും രൂപങ്ങള്‍ക്കും തിരുശേഷിപ്പുകള്‍ക്കും. അവശേഷിപ്പികള്‍ക്കും എല്ലാം. എല്ലാം.
6. മറിയത്തില്‍ക്കൂടി യേശുവിനോട്.
7. പ്രാര്‍ത്ഥനയിലൂടെ മറിയത്തേയും വിശുദ്ധന്മാരേയും മാലാഖമാരേയും എന്നല്ല ദൈവം സൃഷ്ടിച്ച എല്ലാറ്റിനേയും സ്തുതിക്കുന്നു.
8. അമൂല്യവും അലൗകികവുമായ ആ പ്രാര്‍ത്ഥന ഉപേക്ഷിച്ച് നന്മ-നിറഞ്ഞവളെ നിനക്ക് സ്വസ്തി.... എന്നു ചൊല്ലിക്കൊണ്ട് ദൈവത്തിന് പകരം മറിയത്തെ സ്തുതിക്കുന്നു. നീണ്ടമറിയം സ്തുതിപ്പുകളിലൂടെ പിതാവായ ദൈവത്തെ വിസ്മരിച്ചു.
9. കരിങ്കല്‍ പ്രതിമകളോടും കളി മണ്‍ വിഗ്രഹങ്ങളോടും രൂപങ്ങളോടും തിരുശേഷിപ്പുകളോടും മറ്റും പ്രാര്‍ത്ഥിക്കുന്നു.
10. മറിയത്തെ ദൈവത്തിന്റെ അമ്മേ എന്നു വിളിച്ച് പ്രാര്‍ത്ഥിക്കുന്നു.
11 ലക്ഷക്കണക്കിന് വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നു. ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നു. വണങ്ങുന്നു. അവയോട് പ്രാര്‍ത്ഥിക്കുന്നു.
12. വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ച് കൊണ്ടു നടക്കുന്നു. പൂവിട്ടും തിരിതെളിച്ചും പൂജിക്കുന്നു. തിരുനാളുകളിലെ രൂപം മുത്തല്‍ എന്നിങ്ങനെ ഘോരപാപങ്ങള്‍. അതിനെ പ്രണമിക്കുന്നു. നിര്‍ജ്ജിവമായതും ദൈവം കര്‍ശനമായി വിലക്കിയിരിക്കുന്നതുമായ വിഗ്രഹത്തിനു മുമ്പില്‍ ഭയഭക്തി ബഹുമാനത്തോടെ നിന്നു പ്രാര്‍ത്ഥിക്കുന്നു.
13. യേശു മനുഷ്യനുവേണ്ടി സ്വയം ബലി നല്‍കി എന്ന പ്രതീതി ജനിപ്പിക്കുന്ന പ്രാര്‍ത്ഥനകള്‍.
14. എല്ലാം മറിയവും മറ്റെല്ലാ വിശുദ്ധന്മാരും.
15. മറിയത്തിന് ദൈവത്തിന്റെ സ്ഥാനം. ദൈവത്തിന് കൊടുക്കേണ്ട എല്ലാ സ്തുതികളും മറിയത്തിന്.
16.മറിയത്തിന്റെ അമലോത്ഭവം സ്വര്‍ഗ്ഗത്തില്‍ ത്രിലോക രാജ്ഞിയായുള്ള അഭിഷേകവും ഈ നുണകഥകളെ അടിസ്ഥാനമാക്കിയുള്ള പ്രാര്‍ത്ഥനകളും.
17. ദൈവങ്ങളില്‍ ഒരാള്‍
18. നേര്‍ച്ചയപ്പവും മാതാവിന്റെ വിഗ്രഹത്തിന് ഉണ്ണിയപ്പ നിവേദ്യം തുടങ്ങിയവ അര്‍പ്പിക്കുന്നു. തിരുനാളിലും മറ്റും കളിമണ്‍ വിഗ്രഹങ്ങള്‍ക്ക് അരി വറുത്തതും അവലും മലരും മറ്റും അര്‍പ്പിക്കുന്നു. നേര്‍ച്ചകള്‍ മുഴുവനും വിഗ്രഹങ്ങള്‍ക്കു മുന്‍പില്‍. അതിനുശേഷം അതു ഭക്ഷിക്കുന്നു.
19. പ്രാര്‍ത്ഥനയിലും സ്തുതികളിലുമെല്ലാം മനുഷ്യമക്കള്‍ക്കു വേണ്ടി പുത്രനെ വരെ ബലിയാക്കിയ പിതാവായ ദൈവത്തെ പാടേ വിസ്മരിച്ചിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category