1 GBP = 97.70 INR                       

BREAKING NEWS

സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പൊലീസിനെയും അറിയിച്ചത് ഗുരുതരമായ തെറ്റോ? ഫേസ്ബുക്കില്‍ എഴുതിയതിനും ടിവിയില്‍ അഭിപ്രായം പറഞ്ഞതിനും ഡോ. ഷിനു ശ്യാമളനെ പിരിച്ചുവിട്ടു ക്ലിനിക്ക് അധികൃതര്‍; കൊറോണ സംശയത്തില്‍ കടുത്ത പനിയുമായി എത്തിയ രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല; പക്ഷെ എനിക്ക് ജോലിപോയി.. എന്ത് നാടാണിത്? ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്, ഇനിയും ചെയ്യുമെന്ന് ഡോക്ടര്‍ ഷിനു

Britishmalayali
kz´wteJI³

തൃശ്ശൂര്‍: കൊറോണ സംശയമുള്ള രോഗിയെ കണ്ടെത്താന്‍ ശ്രമിച്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ പിരിച്ചുവിട്ടു ആശുപത്രി അധികൃതര്‍. സോഷ്യല്‍ മീഡിയയിലും ടിവി ചര്‍ച്ചകളിലും സജീവമായ ഡോ. ഷിനു ശ്യാമളനെയാണ് പിരിച്ചു വിട്ടത്. സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പൊലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനുമാണ് എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് ഷിനു ഫേസ്ബുക്കിലൂടെ അറിയിച്ചത്.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളതെന്നും ഡോ. ഷിനു ചോദിക്കുന്നു. അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്‍ഥമായ ചോദ്യങ്ങള്‍ ഉന്നയിച്ചെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?- ഷിനു ചോദിക്കുന്നു.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പൊലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്‍ഥമായ ചോദ്യങ്ങള്‍. നിങ്ങള്‍ളൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. എനിക്കതല്ല. ക്ഷമിക്കണം. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കും. ഇനിയും.


ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?

ഞാന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. ഇനിയും ശബ്ദിക്കും

കടുത്ത പനിക്ക് ചികിത്സ തേടിയ ആള്‍ ഖത്തറിലേക്ക് മടങ്ങിപ്പോയെന്ന് വിവരം പങ്കുവെച്ചു കൊണ്ട് ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ എഴുതിയരുന്നു. നല്ല പനിയുള്ള ആളെ ഖത്തറിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ അനുവദിക്കുമോ എന്നാണ് ഡോക്ടര്‍ ചോദിച്ചത്. രണ്ട് ദിവസം മുമ്പ് തന്നെ കാണാനെത്തിയ രോഗിയെ കുറിച്ചുള്ള വിവരങ്ങളാണ് ഡോ. ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

ഡോ. ഷിനു ശ്യാമളന്റെ ജോലി തന്നെ തെറിക്കാന്‍ ഇടയായ വിവാദ പേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:

ഖത്തറില്‍ നിന്ന് നാട്ടില്‍ വന്ന ഒരാള്‍ ഇന്ന് വൈകിട്ട് ആറു മണിക്ക് ക്ലിനിക്കില്‍ വന്നു. കടുത്ത പനിയുണ്ട്. 101 ഡിഗ്രി.

രണ്ടു ദിവസം മുന്‍പ് അയാള്‍ ഏതോ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിരുന്നു എന്നു പറഞ്ഞു.

എന്നാണ് നാട്ടില്‍ വന്നതെന്ന് ഞാന്‍ ചോദിച്ചു.
അയാളുടെ ഭാര്യ പറഞ്ഞു 'ഫെബ്രുവരി 30'

അയാള്‍ പറഞ്ഞു 'അല്ല ജനുവരി 30'.

ഫെബ്രുവരി 30 തീയതി പറഞ്ഞപ്പോള്‍ സംശയം തോന്നി.

ഇഞ്ചക്ഷന്‍ എടുത്തു പനി വേഗം കുറയുമെന്ന് കരുതിയാണത്രേ അയാള്‍ കാണിക്കുവാന്‍ വന്നത്. ഇഞ്ചക്ഷന്‍ എടുത്തു പനി മാറില്ലെന്ന് ഞാന്‍ പറഞ്ഞു.

നിങ്ങള്‍ ആരോഗ്യവകുപ്പില്‍ ഖത്തറില്‍ നിന്ന് വന്ന വിവരം അറിയിച്ചോ?

ഇല്ല എന്ന് മറുപടി.

അവര്‍ കുറച്ചു ദിവസം മുന്‍പ് ഫ്‌ളൈറ്റില്‍ ഡല്‍ഹിയിലും ആഗ്രയിലും ടൂറും പോയിരുന്നതായി പറഞ്ഞു.

ഒ. പി. യില്‍ പാതി കിളി പോയെങ്കിലും. അഡ്രസ് ചോദിച്ചപ്പോള്‍ ആകെ സ്ഥലവും വീട്ടു പേരും പറഞ്ഞു. കൂടുതല്‍ ഒന്നും അയാള്‍ പറഞ്ഞില്ല.

ഞാന്‍ പറഞ്ഞെങ്കിലും അയാള്‍ക്ക് ആരോഗ്യ വകുപ്പില്‍ അറിയിക്കുവാന്‍ ഇപ്പോഴും താല്‍പര്യമില്ല
നാളെ ഫ്‌ളൈറ്റ് ഉണ്ടെന്നും പറഞ്ഞു. ഫോണ്‍ നമ്പര്‍ തന്നില്ല. അയാള്‍ ഒ.പി ചീട്ടും എടുത്തു എന്തോ പന്തികേട് തോന്നിയ പോലെ ഇറങ്ങി പോയി .

കിട്ടിയത് അയാള്‍ വന്ന വണ്ടി നമ്പര്‍ ആണ്.

ഞാനിത് എഴുതുന്നത് അയാള്‍ പറഞ്ഞ തീയതി 'ജനുവരി 30' സത്യമാണോ എന്ന് സംശയം ഉള്ളതുകൊണ്ടാണ്. 30 ശെരിയാണെങ്കില്‍ 28 ദിവസം കഴിഞ്ഞു. പേടിക്കേണ്ടത് ഉണ്ടാകില്ല. അത് കള്ളമാണെങ്കില്‍ ഒരുപാട് പേരുടെ ലൈഫ് അറ്റ് റിസ്‌ക്കാണ്.

അയാള്‍ പോയ സര്‍ക്കാര്‍ ആശുപത്രിയില്‍ അയാള്‍ ഇതൊന്നും പറഞ്ഞിട്ടില്ല. അവടെ ഉണ്ടായിരുന്നവര്‍ മുതല്‍ അയാള്‍ സഞ്ചരിച്ച വഴികളില്‍ ഒക്കെ എത്ര പേര്‍. ഞാന്‍ അതില്‍ ഒരാള്‍ മാത്രം. നാലു മണിക്കൂറായി ടെന്‍ഷനുണ്ട്.

എന്തായാലും എല്ലാം കൂടി ആരോഗ്യവകുപ്പില്‍ കൊടുത്തിട്ടുണ്ട്. അയാള്‍ നാളെ ഖത്തറില്‍ പോകും മുന്‍പ് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് പേരുടെ ജീവന് അപകടമുണ്ടോ എന്ന് സംശയം എനിക്കുള്ളതുകൊണ്ട് ഇതിവിടെ എഴുതുന്നു.

ഇത്ര മാത്രമേ ഉറപ്പ് വരുത്തേണ്ടത് ഉള്ളു. അയാള്‍ നാട്ടില്‍ വന്നത് ജനുവരി 30 ആണോ?

അതുകൊണ്ട് എനിക്കിത്രയെ പറയുവാനുള്ളു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും ജാഗ്രത പാലിക്കുക. മാസ്‌ക്ക് മറ്റും പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.എത്ര പേര്‍ ഇതുപോലെ (പത്തനംതിട്ടയില്‍ മൂന്ന് പേര്‍ ചെയ്തത് പോലെ) ആരോഗ്യവകുപ്പിനെ അറിയിക്കാതെ കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വന്ന് കൈയും വീശി നടക്കുന്നുണ്ടാകും? അറിയില്ല. ഭയമുണ്ട്. അതുകൊണ്ട് നാം ജാഗ്രത പാലിക്കുക.

ഡോ. ഷിനു
8/3/2020

ഈ പോസ്റ്റിനോട് വലിയ പ്രതികരണമാണ് ആളുകളില്‍ നിന്നും ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഈയാളെ കുറിച്ചുള്ള വിവരങ്ങള്‍ ഷിനു ശ്യാമളന്ന് തുടര്‍ പോസ്റ്റായി എഴുതിയത്.

ഷിനു എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു:

അയാള്‍ ഇന്ന് ഫ്ളൈറ്റിന് പോയത്രെ. അയാളുടെ അളിയന്‍ പറയുന്നു. നല്ല പനിയുള്ള ആളെ ഇങ്ങനെ ഖത്തറിലേക്ക് പോകുവാന്‍ ഒക്കെ എയര്‍പോര്‍ട്ടില്‍ അനുവദിക്കുമോ? ജനുവരി അവസാനം നാട്ടില്‍ വന്നു. ഈ കഴിഞ്ഞ ആഴ്ചകളില്‍ ഡല്‍ഹി- ആഗ്ര (ഒരുപാട് വിദേശികള്‍ വരുന്ന സ്ഥലങ്ങളല്ലേ) സന്ദര്‍ശിച്ചു കടുത്ത പനിയുള്ള ആള്‍ ഇന്ന് നാട് വിട്ടു പോയത്രെ. എയര്‍പോര്‍ട്ടില്‍ എന്താണ് പിന്നെ ചെക്ക് ചെയ്യുന്നത്? പനിയുണ്ടോ എന്ന് നോക്കില്ലേ?

ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ പനിക്ക് ചികിത്സ തേടി സമീപിച്ചപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍ ഷിനു ശ്യാമളന്‍ ഇന്നലെ പങ്കുവച്ചിരുന്നു. രോഗി ഖത്തറില്‍ നിന്ന് തിരിച്ചെത്തിയ തീയതി പറഞ്ഞതില്‍ വ്യക്തത കുറവുണ്ടെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.

അഡ്രസ് ചോദിച്ചപ്പോള്‍ സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞതെന്നും കൂടുതല്‍ ഒന്നും പറയാന്‍ അയാള്‍ തയ്യാറായില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഖത്തറില്‍ നിന്ന് വന്ന വിവരം ആരോഗ്യവകുപ്പില്‍ അറിയിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category