1 GBP = 93.00 INR                       

BREAKING NEWS

രണ്ട് മാസത്തെ അവധിക്ക് ശേഷം കൊറോണ ബാധ മൂലം ഒരു മാസം കൂടി മടങ്ങാന്‍ ആയില്ലെങ്കില്‍ പ്രവാസി പദവി നഷ്ടമാകും; സൗദി അടക്കമുള്ള രാജ്യങ്ങള്‍ ആരെയും സ്വീകരിക്കാതായതോടെ അവധിക്കെത്തിയ പ്രവാസികള്‍ വലയുന്നു; കേന്ദ്രത്തിന്റെ പുതിയ നിയമം മൂലം പ്രവാസി പദവി നഷ്ടമായാല്‍ വിദേശത്ത് പണിയെടുക്കുന്നതിന്റെ നികുതി ഇവിടെ അടക്കേണ്ടി വരുമെന്ന് ഭയന്ന് അനേകര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ മൂലം പ്രവാസികളും നട്ടം തിരിയുന്നു. അവധിക്ക് നാട്ടിലെത്തിയ ശേഷം തിരികെ മടങ്ങാനാവാതെ വന്നതോടെയാണ് പ്രവാസികള്‍ പുലിവാല് പിടിച്ചിരിക്കുന്നത്. സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമവും പ്രവാസികളെ ത്രിശങ്കു സ്വര്‍ഗത്തിലാക്കിയിരിക്കുകയാണ്.


അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കു മൂലം തിരികെ പോകാനാവാത്ത അവസ്ഥയിലാണ്. പലരും വിമാനങ്ങളില്‍ കയറി ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ചെങ്കിലും യാത്രകള്‍ പാതിവവഴിക്ക് മുടങ്ങി നാട്ടിലേക്ക് തിരിച്ചു പോന്നു. സമയത്ത് തിരികെ എത്താന്‍ സാധിച്ചില്ലെങ്കില്‍ പ്രവാസിപദവി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് വിദേശത്ത് ജോലി എടുക്കുന്ന പല മലയാളികളും. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ കൊണ്ടു വന്ന പുതിയ നിയമം ആണ് വിദേശ മലയാളികളെ ആശങ്കയിലാക്കിയിരിക്കുന്നത്.

വര്‍ഷം 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ പ്രവാസിപദവി നഷ്ടപ്പെടുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥയാണു ആശങ്കയ്ക്കു വഴിയൊരുക്കുന്നത്. നേരത്തെ പ്രവാസി പദവി നഷ്ടപ്പെടാതെ 182 ദിവസം വരെ ഇന്ത്യയില്‍ കഴിയാമായിരുന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ഇത് 120 ദിവസമാക്കി ചുരുക്കി. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പക്ഷേ, കാലാവധി മാറ്റിയതു പിന്‍വലിക്കാന്‍ കേന്ദ്രം തയാറായില്ല. ഇതോടെ ഇന്ത്യയില്‍ താമസിക്കാന്‍ കഴിയുന്ന ദിവസങ്ങളുടെ പരിധി പല പ്രവാസി മലയാളികളുടേയും കഴിയാറായി. എന്നാല്‍ കൊറോണയില്‍ കുടുങ്ങി ഇവര്‍ക്കാര്‍ക്കും തിരിച്ച് പോകാനും കഴിയുന്നില്ല.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് ഇത്രയും ദിവസം കൃത്യമായി കണക്കാക്കി നാട്ടില്‍ വന്നവരുടെ തിരിച്ചുപോക്കാണ് അനിശ്ചിതത്വത്തിലായത്. നിയമ കുരുക്ക് മൂലം കൊറോണയില്‍ തട്ടി യാത്ര മുടങ്ങിയാല്‍ കാലാവധി തീരും. ഇന്ത്യയില്‍ താമസിക്കുന്ന ദിവസങ്ങളുടെ എണ്ണം കൂടിയാല്‍ പ്രവാസി പദവിയും നഷ്ടമാകും. കേന്ദ്രത്തിന്റെ പുതിയ നിയമം മൂലം പ്രവാസി പദവി നഷ്ടമായാല്‍ വിദേശത്ത് പണിയെടുക്കുന്നതിന്റെ നികുതി ഇവിടെ അടക്കേണ്ടി വരുമെന്ന ആശങ്കയും തിരികെ പോകാന്‍ കഴിയാത്ത പ്രവാസികളില്‍ ശക്തമായിട്ടുണ്ട്.

യാത്രനിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പേര്‍ നോര്‍ക്കയുമായി ബന്ധപ്പെടുന്നുണ്ട്. അതതു രാജ്യങ്ങളുടെ അറിയിപ്പുകളെ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂ എന്നാണു നോര്‍ക്ക നല്‍കുന്ന വിശദീകരണം. ഇന്നലെയും സൗദിയിലേക്കും കുവൈറ്റിലേക്കും ഖത്തറിലേക്കുമെല്ലാം തിരികെ പോകാന്‍ പല പ്രവാസികളും ശ്രമിച്ചെങ്കിലും നടന്നില്ല. പലരുടേയും യാത്ര പാതിവഴിക്ക് മുടങ്ങി. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും വിമാനം കയറിയ പലര്‍ക്കും പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ പോരേണ്ടിയും വന്നു.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്: ആശങ്ക തുടരുന്നു
സൗദി ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്ന് അവധിക്കു വന്നവര്‍ തിരികെ പോകുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശത്തില്‍ അനിശ്ചിതത്വവും ആശങ്കയും. കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു പ്രായോഗികമല്ലെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

മെഡിക്കല്‍ പരിശോധനയ്ക്ക് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നാണു സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യമില്ല. സര്‍ക്കാര്‍ വൈറോളജി ലാബുകളില്‍ പ്രവാസികളുടെ പരിശോധന നടത്തുന്നതു പ്രായോഗികമല്ലെന്ന് നോര്‍ക്ക അധികൃതര്‍ പറഞ്ഞു. അതേസമയം, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥ എന്നുമുതലെന്ന് വ്യക്തമാക്കിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category