1 GBP = 100.50 INR                       

BREAKING NEWS

സൗദി അറേബ്യയില്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 20 ആയി: മലയാളിയുള്‍പ്പെടെ നിരീക്ഷണത്തിലുള്ളത് അറുനൂറിലധികം പേര്‍; രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം ഇരുപത് ആയതോടെ പതിനഞ്ച് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് സമയ നിയന്ത്രണവും മതപഠന ക്ലാസും നിര്‍ത്തിവെച്ചു; കുവൈത്തിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും കൂടി യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ അനിശ്ചിതത്വത്തില്‍

Britishmalayali
kz´wteJI³

 

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 20 ആയി ഉയര്‍ന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് അഞ്ച് പേര്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അസുഖം സ്ഥിരീകരിച്ചത്. ഇതില്‍ നാലു രോഗികളും സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലാണ്. ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്നു ഇവര്‍. തിങ്കളാഴ്ച അസുഖം സ്ഥിരീകരിച്ചവരില്‍ അഞ്ചാമത്തെയാള്‍ മക്കയില്‍ ചികിത്സയിലാണ്. ഈജിപ്ഷ്യന്‍ പൗരനാണ് മക്കയില്‍ ചികിത്സയിലുള്ളത്. അറുനൂറിലധികം പേരാണ് ഇതിനോടകം നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്.

വിദേശത്ത് വിനോദയാത്രക്ക് പോയ മലയാളിയുടെ പരിശോധനാ ഫലത്തില്‍ കൊറോണയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം ഇരുപതായതോടെ പതിനഞ്ച് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി സൗദി വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങള്‍ വഴി സൗദിയിലേക്ക് കണക്ഷന്‍ ഫ്ളൈറ്റുകളിലെത്തിയ ഇന്ത്യക്കാരും ഇതോടെ കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. സൗദിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 20 ല്‍ പതിനാല് പേരോളംം ഉള്ളത് കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ്. തലസ്ഥാനമായ റിയാദില്‍ ഇന്ന് ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലി സന്ദര്‍ശിച്ച യു.എസ് പൗരനാണ് റിയാദില്‍ ചികിത്സയിലുള്ളത്. ഖത്തീഫില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നില്‍ രണ്ട് പേര്‍ ഇറാഖില്‍ നിന്നെത്തിയ ബഹ്റൈന്‍ വനിതകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് നാലാമത്തെയാള്‍. ഭൂരിഭാഗം രോഗികളുമുള്ള ഖത്തീഫിലേക്ക് പ്രവേശനം നിരോധിച്ചതായി സൂചനയുണ്ട്. ഇവിടേക്ക് പോകുന്നവരെ തിരിച്ചു വിടുന്നുമില്ല. നിലവില്‍ 600 പേരാണ് രാജ്യത്ത് നിരീക്ഷണത്തില്‍. ഇതില്‍ 400 പേരുടെ സാമ്പിള്‍ ഫലങ്ങളും നെഗറ്റീവാണ്. വിദേശത്ത് പോയി വന്ന മലയാളിയും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. ഫലം നെഗറ്റീവാണെങ്കിലും 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. ചൈനയടക്കം 15 രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യം വിലക്കേര്‍പ്പെടുത്തി. യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ലബനാന്‍, സിറിയ, സൗത്തുകൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ്, തുര്‍ക്കി, ജര്‍മനി ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളിലേക്ക് സൗദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്കുണ്ട്. ഇതുവഴി കണക്ഷന്‍ ഫ്ളൈറ്റുകളിലെത്തിയ മലയാളികളേയും തിരിച്ചയച്ചു. ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം വിമാനക്കമ്പനികള്‍ റദ്ദാക്കി. ജി.സി.സിയിലെ പ്രധാന രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കോടെ കൊറോണ ഭീതി വാണിജ്യ വ്യവസായ മേഖലയേയും ബാധിക്കുകയാണ്.

അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്കും സമയ നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്ക് വിളിച്ച് 10 മിനുട്ടിനകം നമസ്‌കാരം ആരംഭിക്കണം. വെള്ളിയാഴ്ചകളിലെ ജുമുഅ, ബാങ്ക് വിളിച്ച് 15 മിനുട്ടിനകം പൂര്‍ത്തിയാക്കണമെന്നും മതകാര്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് കോവിഡ് 19 രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. ഇതിന്റെ ഭാഗമായാണ് പള്ളികളിലെ നമസ്‌കാരങ്ങള്‍ക്കും മറ്റു ആരാധന കര്‍മങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബാങ്കിനും ഇഖാമത്തിനുമിടയില്‍ 10 മിനുട്ടിലധികം ഇടവേള പാടില്ല. വെള്ളിയാഴ്ചകളില്‍ ഖുത്ബ പ്രഭാഷണമുള്‍പ്പെടെ 15 മിനുട്ടില്‍ കൂടാനും പാടില്ല. പുറത്ത് നിന്നുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ പള്ളികളിലേക്ക് കൊണ്ടുവരുന്നതിനും വിലക്കുണ്ട്. പള്ളികളിലുള്ള ഭക്ഷണങ്ങള്‍, ഈത്തപ്പഴം, ഉപയോഗിച്ച കപ്പ് തുടങ്ങിയവ നീക്കം ചെയ്യണമെന്നും പള്ളികളില്‍ ഇഫ്താര്‍ സംഘടിപ്പിക്കാനോ, ഭജനം ഇരിക്കാനോ (ഇഅ്തികാഫ്) അനുവാദമില്ലെന്നും മതകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ആളുകള്‍ കൂട്ടത്തോടെ സംഘടിക്കാന്‍ സാധ്യതയുള്ള എല്ലാ മേഖലകളിലും നിയന്ത്രണം കൊണ്ടുവരുന്നുണ്ട്.

രാജ്യത്തെ മുഴുവന്‍ മേഖലകളിലേയും പള്ളികള്‍ കേന്ദ്രീകരിച്ചു നടന്നുവരുന്ന 'തഹ്ഫീദുല്‍ ഖുര്‍ആന്‍' ക്ലാസുകളും മതപഠന ക്ലസുകളും പ്രഭാഷണങ്ങളും പ്രബോധന പരിപാടികളും നിര്‍ത്തിവെച്ചു. മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥികളുടെയും പള്ളികളിലെത്തുന്നവരുടെയും സുരക്ഷ കണക്കിലെടുത്താണിത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പള്ളികള്‍ കേന്ദ്രീകരിച്ച് വിവിധ ബോധവത്കരണ പരിപാടികളാണ് മതകാര്യ വകുപ്പിന് കീഴില്‍ സംഘടിപ്പിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് 19 പടര്‍ന്നതോടെ 113,589 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മരണം 4000 കടന്നിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category