1 GBP = 97.40 INR                       

BREAKING NEWS

ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിച്ച പുരസ്‌കാര സന്ധ്യ വര്‍ണാഭമായി; മലയാളത്തിലെ കലാ സാഹിത്യ പത്രപ്രവര്‍ത്തന രംഗത്തെ പ്രതിഭകളെ ആദരിച്ചു

Britishmalayali
kz´wteJI³

ണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പുരസ്‌കാരസന്ധ്യ 2020' കോട്ടയം ഹോട്ടല്‍ അര്‍കാഡിയയില്‍ നടന്നു. യുകെയ്ക്ക്  പുറത്ത് നടന്ന ആദ്യ പൊതുചടങ്ങില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ  പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മലയാള കലാ സാഹിത്യ പത്രപ്രവര്‍ത്തന  രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നല്‍കി ആദരിച്ചു.

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നടത്തി. ഡോ. ശ്രീവിദ്യ രാജീവും ജഗദീഷ് കരിമുളക്കലും കവിതകള്‍ ചൊല്ലി. ലണ്ടന്‍ മലയാള സാഹിത്യവേദി കോഓര്‍ഡിനേറ്ററും പത്താം വാര്‍ഷികാഘോഷങ്ങളുടെ പ്രോഗ്രാം കോര്‍ഡിനേറ്ററും ആയ സി. എ. ജോസഫ് സ്വാഗതവും പുരസ്‌കാര സന്ധ്യയുടെ കോഓര്‍ഡിനേറ്റര്‍ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിയും പറഞ്ഞു.

പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ഡോ. പോള്‍ മണലില്‍ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എംപി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ  പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കിളിരൂര്‍ രാധാകൃഷ്ണന്‍, കെ.എ. ഫ്രാന്‍സിസ്, കാരൂര്‍ സോമന്‍, മാത്യു നെല്ലിക്കുന്ന്, ജോസ് പുതുശേരി എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category