1 GBP = 97.40 INR                       

BREAKING NEWS

ഈ വര്‍ഷം അങ്കം വെട്ടുന്നത് പത്തു ടീമുകള്‍; ടിസിഎല്‍ ടണ്‍ബ്രി ഡ്ജ് വെല്‍സ് കാര്‍ഡ്‌സ് ലീഗ് 2020നു ഗംഭീര തുടക്കം; ഇനി ആവേശപ്പോരാട്ടത്തിന്റെ ദിവസങ്ങള്‍

Britishmalayali
kz´wteJI³

കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ 2019നു ആരംഭിച്ച ടിസിഎല്‍ ടണ്‍ബ്രിഡ്ജ് കാര്‍ഡ്‌സ് ലീഗ് രണ്ടാം വര്‍ഷത്തിലേക്ക്. കഴിഞ്ഞ ഒരുവര്‍ഷം നീണ്ടുനിന്ന മത്സരങ്ങളില്‍ എതിരാളികളെ നിഷ്പ്രഭമാക്കി ടോമി വര്‍ക്കി ക്യാപ്റ്റനും ജെയ്‌സണ്‍ ആലപ്പാട്ട് പങ്കാളിയുമായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ടിസിഎല്‍ എവറോളിങ് ട്രോഫി കരസ്ഥമാക്കിയിരുന്നു.

ടണ്‍ബ്രിഡ്ജിലെ ഫിഷര്‍ ഹാളില്‍ വച്ച് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് പ്രസിഡന്റ് മജോ തോമസ് ഔപചാരികമായി ടിസിഎല്‍ 2020 ഉദ്ഘടനം നിര്‍വഹിച്ചു. ടിസിഎല്‍ റൂള്‍സ് ആന്‍ഡ് റെഗുല്‍ഷന്‍സും മത്സരത്തിനുള്ള കാര്‍ഡ്‌സും ടിസിഎല്‍ സി കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ അബ്രഹാമിന് കൈമാറിക്കൊണ്ടാണ് മജോ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ടിസിഎല്‍ 2020 ഇല്‍ പത്തു ടീമുകളാണ് മത്സരിക്കുന്നുന്നത്. റെന്നി മാത്യു വിജു വര്‍ഗീസ് കൂട്ടുകെട്ട് - ടീം ബാക്ക് ബെഞ്ചേഴ്‌സ്, സാജു മാത്യു സെബാസ്റ്റ്യന്‍ എബ്രഹാം സുരേഷ് ജോണ്‍ കൂട്ടുകെട്ട് - ടീം കണ്ണൂര്‍ ടൈഗേഴ്‌സ്, സജിമോന്‍ ജോസ് ജോമി ജോസഫ് - ടീം കോട്ടയം അഞ്ഞൂറാന്‍സ്, ജുബിന്‍ ജേക്കബ് ട്രീസ എമി ജെസ്സി ബെന്നി കൂട്ടുകെട്ട് - ടീം തരികിട തോം തിരുവല്ല, സുജ ജോഷി ദിപു പണിക്കര്‍ സിനിയാ ജേക്കബ് കൂട്ടുകെട്ട് - ടീം ചലഞ്ചേഴ്‌സ്, ബിജു ചെറിയാന്‍ ജോജോ ജോസഫ് കൂട്ടുകെട്ട് - ടീം ടെര്‍മിനേറ്റര്‍സ്, ആല്‍ബര്‍ട്ട് ജോര്‍ജ് ബിജോയ് തോമസ് കൂട്ടുകെട്ട് - ടീം പുണ്യാളന്‍സ്, ടോമി വര്‍ക്കി ജെയ്‌സണ്‍ ആലപ്പാട്ട് - ടീം സ്റ്റാര്‍സ് ട്യുണ്‍ബ്രിഡ്ജ് വെല്‍സ്, സുജിത് മുരളി ഷിനോ പോള്‍ കൂട്ടുകെട്ട് - ടീം തണ്ടര്‍ ബേര്‍ഡ്‌സ്, ടിസിഎല്‍ ഫാന്റന്‍സി ടീം എന്നിങ്ങനെ പത്തു ടീമുകളാണ് ഈ വര്‍ഷം അങ്കം വെട്ടുന്നത്. ഓരോ ടീമിനും ഒരു ഹോം ഗെമും ഒരു ആവേ ജാമും ആണ് കളിക്കാനുള്ളത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ മത്സരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category