1 GBP = 92.50 INR                       

BREAKING NEWS

ചൂടത്തു കൊറോണ വൈറസ് കത്തി ചാമ്പലാവുമോ? തണുപ്പത്ത് പെറ്റു പെരുകുമോ? കൊതുക് കടിച്ചാലോ തുമ്മിയാലോ പകരുമോ? ഷേക്ക് ഹാന്റിലും ചൈനീസ് ഉത്പന്നങ്ങളിലും വൈറസ് ഒളിച്ചിരിപ്പുണ്ടോ? കൊവിഡ് 19 നുണക്കഥകളും സത്യങ്ങളും വേര്‍തിരിക്കുമ്പോള്‍ സത്യം എന്തെന്ന് അറിയാം...

Britishmalayali
kz´wteJI³

ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് അഥവ കൊവിഡ് 19 ഇന്ത്യയിലടക്കം നൂറിലേറെ രാജ്യങ്ങളിലാണ് ഭീതി പടര്‍ത്തി വ്യാപിക്കുന്നത്. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്താകെ 4000 ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ സാഹചര്യത്തിലും കൊവിഡ് 19യുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ യാതൊരുവിധ പഞ്ഞവുമില്ല. വസ്തുതയുടെ യാതൊരു പിന്‍ബലവുമില്ലാത്ത ഇത്തരം പ്രചരണങ്ങളെ തിരിച്ചറിയേണ്ടതുണ്ടത് ലോക ജനതയ്ക്ക് അത്യാവശ്യമാണ്. വൈറസിനെ ചുറ്റിപ്പറ്റിയുള്ള നുണക്കഥകളും സത്യങ്ങളും എന്തെന്ന് നാമോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.

ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ കൊറോണ നശിക്കും
ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ കൊറോണ നശിക്കുമെന്ന വാദം യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത അവകാശവാദമാണ്. സാധാരണ മനുഷ്യ ശരീരത്തിന്റെ ഊഷ്മാവ് 36.5ഡിഗ്രി മുതല്‍ 37 ഡിഗ്രി വരെയാണ്. സാധാരണ മനുഷ്യശരീരത്തിന് സഹിക്കാവുന്ന ചൂടില്‍ കുളിച്ചാല്‍ കൊറോണ വൈറസ് നശിക്കില്ല. കൊറോണ വൈറസ് നശിക്കാന്‍ ഉയര്‍ന്ന ചൂടില്‍ കുളിച്ചാല്‍ മനുഷ്യശരീരത്തിന് പൊള്ളലേല്‍ക്കുകയും ചെയ്യും. ചൂടിന് വൈറസിനെ കൊല്ലാന്‍ കഴിയുമെന്ന സന്ദേശങ്ങളും വ്യാജമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ശരീരഭാഗങ്ങള്‍ അണുവിമുക്തമാക്കാന്‍ യു.വി ലാമ്പുകള്‍ ഉപയോഗിക്കരുതെന്നും അത് ത്വക്കിനെ നശിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പി നല്‍കിയിട്ടുണ്ട്. ശരീരശുദ്ധിയും കൃത്യമായി കൈകാലുകളും മുഖവും സോപ്പ് ഉപോഗിച്ചോ മറ്റ അണുവിമുക്തമാക്കാന്‍ സഹായിക്കുന്ന ജെല്ലുകളോ ഉപയോഗിച്ച് കഴുകി വ്യത്തിയായി സൂക്ഷിക്കുന്നത് ഒരു പരിധിവരെ വൈറസിനെ പ്രതിരോധിക്കാം.

ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ പകരും
ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങരുതെന്നും, ഈ ഉത്പന്നങ്ങള്‍ വഴി കോവിഡ് 19 ബാധയുണ്ടാകുമെന്നുമുള്ള നിരവധി നുണപ്രചരണങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ മണിക്കൂറുകള്‍ മാത്രമേ കൊറോണ വൈറസിന് പിടിച്ചു നില്‍ക്കാനാകൂ. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ദിവസങ്ങളോളം സഞ്ചരിച്ചെത്തുന്ന ചൈനീസ് ഉത്പന്നങ്ങള്‍ വഴി വൈറസ് പകരാനുള്ള സാധ്യത ഇല്ലെന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്.

കൊതുക് കടിയിലൂടെ കൊറോണ പകരും
നാളിതുവരെ കൊതുക് കടിയിലൂടെ കൊവിഡ് 19 പകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടില്ല. രോഗബാധിതനായ ഒരാള്‍ ചുമയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തുള്ളികളിലൂടെയോ അല്ലെങ്കില്‍ ഉമിനീര്‍ തുള്ളികളിലൂടെയോ മൂക്കില്‍ നിന്ന് പുറന്തള്ളുന്നതിലൂടെയോ ഉണ്ടാകുന്ന ശ്വസന വൈറസാണ് വൈറസുകള്‍ പ്രധാനമായും പകരുന്നത്. ഹാന്‍ഡ് ഡ്രൈയര്‍ ഉപയോഗിച്ചാല്‍ കൊറോണ വൈറസ് നശിക്കുമെന്നതും തെറ്റാണ്. ന്യുമോണിയക്കെതിരായ വാക്‌സിന്‍ എടുത്തവരില്‍ കൊറോണ വരില്ലെന്ന പ്രചരണവും വ്യാജമാണ്. കൂടാതെ,

വെളുത്തുള്ളി കഴിച്ചാല്‍ കൊറോണ വരില്ല
വെളുത്തുള്ളി, വിറ്റാമിന്‍ സി. അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശരീരത്തില്‍ എള്ളെണ്ണ, മദ്യം, ക്ലോറിന്‍ എന്നിവ പുരട്ടുന്നതും വൈറസ്സിനെ തുരത്തുമെന്ന പ്രചരണങ്ങളും വ്യാജമാണ്. ബ്ലീച്ച്, എഥനോള്‍, പെരസെറ്റിക് ആസിഡ് തുടങ്ങിയ അണുനാശിനികള്‍ ഉപയോഗിച്ച് നിലത്തേയും തുണികളിലേയും വൈറസിനെ നശിപ്പിക്കാമെങ്കിലും ശരീരത്തിനുള്ളില്‍ കടന്ന വൈറസിനെ നശിപ്പിക്കാന്‍ കഴിയില്ല. വെളുത്തുള്ളി പ്രയോഗവും ഇത്തരത്തില്‍ വ്യാജനായി സമൂഹമാധ്യമത്തില്‍ വിലസുന്നുണ്ട്.

ശരീരത്തില്‍ മദ്യമോ ക്ലോറിനോ തളിക്കുന്നതു കൊറോണ അകറ്റും
ശരീരത്തിലുടനീളം മദ്യമോ ക്ലോറിനോ തളിക്കുന്നത് വൈറസുകളെ കൊല്ലുമെന്നത് വ്യാജ പ്രചരണമാണ്. അത്തരം പദാര്‍ത്ഥങ്ങള്‍ തളിക്കുന്നത് ഏറെ അപകടകരമാണ്. ഉപരിതലങ്ങള്‍ അണുവിമുക്തമാക്കാന്‍ മദ്യവും ക്ലോറിനും ഉപയോഗപ്രദമാകുമെന്ന് ആദ്യം എല്ലാവരും മനസിലാക്കുക, പക്ഷേ അവ ഉചിതമായ ശുപാര്‍ശകള്‍ക്ക് കീഴില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

മാസ്‌ക് ധരിച്ചില്ലെങ്കില്‍ കൊറോണ
മാസ്‌ക് ധരിച്ചില്ലെങ്കില്‍ കൊറോണ വരും എന്നതാണ് പ്രചരിക്കുന്ന മറ്റൊരു വ്യാജ വാര്‍ത്ത. എന്നാല്‍ വൈറസ് ബാധയില്ലാത്ത രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവര്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നാണ് WHO തന്നെവ്യക്തമാക്കുന്നത്. പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരോ, ലക്ഷണങ്ങളുള്ളവരോ ആണ് പ്രധാനമായും മാസ്‌ക് ധരിക്കേണ്ടത്. കൂടാതെ രോഗികളെ പരിചരിക്കുന്നവരും മാസ്‌ക് ഉപയോഗിക്കണം.

വൈറസ് പ്രചരിപ്പിക്കുന്നത് വളര്‍ത്തു മൃഗങ്ങള്‍
വളര്‍ത്തു മൃഗങ്ങള്‍ കൊറോണ പകര്‍ത്തുമെന്നതില്‍ നിലവില്‍ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും വളര്‍ത്തുമൃഗങ്ങള്‍ വഴി മറ്റ് രോഗങ്ങള്‍ വരുമെങ്കിലും നമ്മള്‍ ഇടപഴകിയ ശേഷം കൈകാലുകളും മുഖവും അണുനാശിനി ഉപയോഗിച്ച് നല്ലതുപോലെ വ്യത്തിയായി സൂക്ഷിക്കുക.

അതേസമയം, രോഗമില്ലാത്തവര്‍ മാസ്‌ക് വലിയ തോതില്‍ വാങ്ങികൂട്ടുന്നത് അതിന്റെ അഭാവത്തിനും വിലയുയരുന്നതിനും കാരണമാകും. മാത്രമല്ല ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത് ലഭിക്കാതെ വരികയും ചെയ്യും. ശരിയായി മാസ്‌ക് ധരിച്ചില്ലെങ്കില്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയും കൂടുമെന്നും ഓര്‍ക്കുക.

കുട്ടികളെ കൊറോണ വൈറസ് ബാധിക്കില്ല എന്ന പ്രചാരണങ്ങളും ശരിയല്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും കൊറോണ വൈറസ് വരാം. പ്രായമേറിയ പ്രതിരോധ ശേഷി കുറവുള്ളതുമായ വ്യക്തികളെ കൊറോണ എളുപ്പത്തില്‍ ബാധിക്കുമെന്നത് സത്യമാണ്. ന്യുമോണിയ അല്ലെങ്കില്‍ ബ്രോങ്കൈറ്റിസ് പോലെയുള്ള അസുഖങ്ങളും കണ്ടു വരാറുണ്ട്. കുട്ടികളെ അപേക്ഷിച്ച് പ്രതിരോധ ശേഷി കുറഞ്ഞ മുതിര്‍ന്നവരില്‍ മരണ നിരക്ക് കൂടുതലാണ്. അതുകൊണ്ടുതന്നെ മുതിര്‍ന്നവരില്‍ കൊറോണ വരാനും ഗുരുതരമാകാനും സാധ്യത കൂടുതലാണ്. എന്നുകരുതി കുട്ടികള്‍ക്ക് കൊറോണ വരില്ലെന്ന ധാരണ തെറ്റാണ്.

കൊറോണ വൈറസ് ബാധിച്ചവര്‍ മരിക്കുമെന്നതാണ് മറ്റൊരു വാസ്തവ വിരുദ്ധമായ വാര്‍ത്ത. യഥാര്‍ത്ഥത്തില്‍ ആകെ രോഗ ബാധയുടെ രണ്ടു ശതമാനം മാത്രമാണ് മരണ നിരക്ക്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങി ജലദോഷത്തിന് സമാനമാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. നൂറില്‍ രണ്ട് എന്നതാണ് മരണനിരക്കെങ്കിലും ഗൗരവതരമായ രോഗമായിത്തന്നെയാണ് കോവിഡ് 19നെ വിലയിരുത്തുന്നത്. പുതിയ കൊറോണ വൈറസ് തടയുന്നതിനോ ചികിത്സിക്കുന്നതിനോ എന്തെങ്കിലും പ്രത്യേക മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, വൈറസ് ബാധിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ പരിഹരിക്കുന്നതിനും ചികിത്സിക്കുന്നതിനും ഉചിതമായ പരിചരണം കൊടുക്കേണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category