1 GBP = 93.00 INR                       

BREAKING NEWS

നവോത്ഥാനം നടന്ന ഇംഗ്ലണ്ടില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ മലയാളികളോ? ഏഷ്യാനെറ്റ് ബിഗ്ബോസിലെ താരമായ രജിത്കുമാര്‍: ഒരു വികല വികൃതി

Britishmalayali
ജോബി ജോസഫ്

രാണ് രജിത്കുമാര്‍ എന്നൊരു ചോദ്യത്തിന് 'നാലക്ഷരം പഠിച്ച ഏതൊരാളും ആകാന്‍ പാടില്ലാത്ത വ്യക്തിത്വമാണ്' ഇയാള്‍ എന്നതാണ് ഉത്തരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാസ്ത്രവിഷയങ്ങള്‍ ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയകളില്‍ കൂടുതല്‍ ചര്‍ച്ചയാകുന്നതിന് മുമ്പുള്ള ഒരു കാലത്താണ് ടിയാന്‍ തന്റെ ആന മണ്ടത്തരങ്ങള്‍ 'ശാസ്ത്രീയമായി' എന്ന നിലയില്‍ അവതരിപ്പിച്ചു ശ്രദ്ധ നേടിയത്. തുടര്‍ന്നങ്ങോട്ട് രണ്ടായിരത്തോളം വേദികളിലാണ് മണ്ടത്തരങ്ങള്‍ വിളമ്പിയത്. പ്രഭാഷണങ്ങള്‍ കേട്ടത് ലക്ഷക്കണക്കിന് കുട്ടികളും! നീണ്ട് നരച്ച സമൃദ്ധമായ താടിയും, പക്വത വന്ന ആളെപ്പോലെയുള്ള സംസാരവും, ആരെയും പെട്ടെന്ന് ആകര്‍ഷിക്കുന്ന വാക്ചാതുര്യവും ഒത്തുചേര്‍ന്നപ്പോള്‍ പിന്നീട് കേരളക്കരയാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇദ്ദേഹത്തെ 'മോട്ടിവേഷന്‍ പ്രഭാഷണങ്ങള്‍ക്കായി' കെട്ടി എഴുന്നള്ളിച്ചു തുടങ്ങി.

ഇയാളുടെ വ്യക്തി ജീവിതകാര്യങ്ങള്‍ പ്രസക്തമല്ലെങ്കിലും അതുകൂടി അല്പം അറിഞ്ഞിരിക്കുന്നത് 'ഞാനെങ്ങനെ ഞാനായി' എന്നൊരു ധാരണ ഇയാളെ മനസ്സിലാക്കാന്‍ ഉപകരിക്കും. സാധാരണ കുടുംബത്തില്‍ ജനനം. വിധി, മതം, ആത്മീയത തുടങ്ങിയ തുറകളില്‍ അന്ധമായ വിശ്വാസം. വിവാഹം ആറുമാസം പിന്നിട്ടപ്പോള്‍ ഭാര്യ നമസ്‌തേ പറഞ്ഞു സ്ഥലം വിട്ടു. പിന്നീട് അവര്‍ മറ്റൊരു വിവാഹം കഴിച്ചു; രണ്ടാമത്തെ പ്രസവത്തോടെ മരണപ്പെട്ടു. ആറ്റിങ്ങലില്‍ സ്‌കൂള്‍ അധ്യാപികയും വിവാഹിതയുമായ ഒരു സ്ത്രീയില്‍ പ്രണയ പരവശ അനുരക്തനായി പുലിവാല്‍ പിടിച്ചു. കേസായി, സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് ഊരിപ്പോന്നു.

സ്ത്രീവിരുദ്ധ പ്രഭാഷണമാണ് ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മുഖമുദ്ര. മനുസ്മൃതി വാദിയായ ഇദ്ദേഹം ഇക്കാലത്തും സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന് പറയുവാന്‍ യാതൊരു മടിയും കാണിക്കുന്നില്ല. സ്ത്രീകള്‍ ഓടിച്ചാടി നടക്കുകയോ എടുത്തു ചാടി മൂടിടിച്ചു വീണ് ഗര്‍ഭപാത്രം നശിപ്പിക്കുകയോ ചെയ്യരുതെന്ന് വിളിച്ചു കൂവാന്‍ യാതൊരു ഉളുപ്പും കാണിച്ചില്ല. സോഫ്റ്റ് ടിഷ്യൂ കൊണ്ടാണ് സ്ത്രീകള്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളതെന്നും അവരുടെ ജീവിതം തന്നെ കുട്ടികളെ ഉണ്ടാക്കി മുലയൂട്ടി അടുത്ത തലമുറയെ സൃഷ്ടിക്കുക മാത്രമാണെന്നും ഇയാള്‍ പറയുന്നു. ഇത്തരം സ്ത്രീ വിരുദ്ധ പ്രഭാഷണം ഒരിക്കല്‍ തിരുവനന്തപുരത്തെ ഒരു കോളേജില്‍ നടത്തിയപ്പോള്‍ അതില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് 'ആര്യ' എന്നൊരു കുട്ടി നടത്തിയ ഒറ്റയാള്‍ കൂവല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ശോഭന ജോര്‍ജ് നിയമസഭയില്‍ നടത്തിയ ഇടപെടല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു അന്വേഷണം നടത്തിയെങ്കിലും കമ്മീഷന്‍ ഇയാള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സഭ അത് തള്ളി ഇയാളെ പിന്നീട് വിദ്യാലയങ്ങളില്‍ പ്രഭാഷണം നടത്തുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.

നിരവധി ചാനല്‍ ചര്‍ച്ചകളില്‍ മണ്ടത്തരം വിളമ്പിയ ഇദ്ദേഹത്തെ പലപ്പോഴും അവതാരകരും ചര്‍ച്ചയിലെ മറ്റ് ആളുകളും തേച്ചു ഭിത്തിയില്‍ ഒട്ടിക്കുന്ന ദയനീയ കാഴ്ച്ചകളും നമ്മള്‍ കണ്ടിട്ടുണ്ട്. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ആളുകള്‍ക്കാണ് ഓട്ടിസവും, വൈകല്യവും ഉള്ള കുട്ടികള്‍ ഉണ്ടാകുന്നതെന്ന് പറഞ്ഞു നടത്തിയ പ്രഭാഷണങ്ങള്‍ വിവാദമായി. സ്ത്രീകള്‍ ആണുങ്ങളുടെ പാന്റ്‌സും ജീന്‍സും ധരിക്കുന്നത് മൂലം അവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാതിരിക്കുകയോ, ഉണ്ടാകുന്ന കുട്ടികള്‍ നപുംസകങ്ങളായി മാറുകയോ ചെയ്യും. സ്ത്രീകളുടെ വേഷം പതിവായി ധരിച്ചാല്‍ പുരുഷന്മാരില്‍ സ്ത്രീ ഹോര്‍മോണുകള്‍ ഉണ്ടാകും. നാലോ അഞ്ചോ വയസ്സുള്ള പെണ്‍കുട്ടികളെ പോലും സ്പര്‍ശിച്ചാല്‍ അവരില്‍ പ്രത്യക വിധത്തിലുള്ള ഹോര്‍മോണുകള്‍ ഉദ്ദീപിപ്പിക്കപ്പെടും അതുകൊണ്ടാണ് ഖുര്‍ആന്‍ പെണ്‍കുട്ടികളെ മറ്റൊരാള്‍ ഒരു പ്രായത്തിലും സ്പര്‍ശിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നത്. ഇങ്ങനെ പോകുന്നു ഇയാളുടെ ചൂടന്‍ വിവരണങ്ങള്‍. കേരളത്തില്‍ ആറര ലക്ഷത്തിലധികം നപുംസകങ്ങള്‍ ഉണ്ടെന്നു പറയുന്നതില്‍ ഇങ്ങേര്‍ക്ക് യാതൊരു സങ്കോചവും ഇല്ലായിരുന്നു. വാസ്തവത്തില്‍ മുപ്പത്തിനായിരത്തിനു മേല്‍ മാത്രമാണ് ഇവരുടെ എണ്ണം സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് എന്നത് മറക്കരുത്. ഭിന്നലിംഗക്കാരും ഓട്ടിസം ബാധിച്ചവരും അവരുടെ കുടുംബങ്ങളും സമൂഹത്തില്‍ ഒറ്റപ്പെടലും തിരസ്‌കരണങ്ങളും നേരിടിമ്പോള്‍ ആണ് അവരെ ആക്ഷേപിച്ചുകൊണ്ട് ഇദ്ദേഹം രംഗത്തു വരുന്നത്

ശാസ്ത്രം ഇപ്പോഴും വേദത്തില്‍ പറഞ്ഞിരിക്കുന്നത് കണ്ടുപിടിക്കുന്ന തിരക്കിലാണ്. വേദത്തെ ഒഴിവാക്കി ശാസ്ത്രം ഇല്ലത്രേ! അമേരിക്കയിലെ 186 യൂണിവേഴ്‌സിറ്റികളില്‍ ഭഗവത്ഗീത മാനേജ്മന്റ് പേപ്പറാണ്. (നോട്ട് ദി പോയിന്റ് 'മാനേജ്മെന്റ്') ഐന്‍സ്റ്റീന്‍ പറഞ്ഞിരിക്കുന്നത് നോബല്‍ സമ്മാനം കിട്ടിയ ആപേക്ഷിക സിദ്ധാന്തം ഭഗവത്ഗീത രണ്ടാം അദ്ധ്യായം പതിനാറാം ശ്ലോകമാണ്. ഇതൊക്കെ പഠിക്കാത്തതാണ് നമ്മുടെ കുഴപ്പം. ഇതൊക്കെ താന്‍ നേരത്തെ പഠിച്ചിരുന്നെങ്കില്‍ സ്വന്തം ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു മറ്റൊരു വലിയ മനുഷ്യനാകാമായിരുന്നു എന്നുകൂടി പറയുമ്പോഴാണ് ഇയാളുടെ നഷ്ടബോധത്തിന്റെ ആഴം നമ്മള്‍ മനസ്സിലാക്കുന്നത്. ന്താ ല്ലേ?

സിസേറിയന്‍ നടത്തിയാല്‍ സ്തനാര്‍ബുദം വരുമെന്ന് നടത്തിയ പ്രഭാഷണം മറ്റൊരു വിവാദത്തിന് കാരണമായി. തനിക്ക് ലഭിക്കുന്ന ഇത്തരം വിവരങ്ങളുടെ ഉറവിടം ഒരിക്കലും വെളിപ്പെടുത്തുവാന്‍ തയാകാത്ത ഇയാള്‍ പറയുന്നതെല്ലാം ശാസ്ത്രീയമായ അറിവുകളാണെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. 'ശാസ്ത്രീയത' എന്നത് ഇപ്പോഴും അതിന്റെ എല്ലാ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജനതയുടെ മുമ്പില്‍ നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ ആളുകളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നത് സ്വാഭാവികം മാത്രമാണ്.

ഇദ്ദേഹത്തിന്റെ പേരിനോട് ചേര്‍ന്നുള്ള 'ഡോക്ടര്‍' വിശേഷണമാണ് ടി യാനെ ആളുകളിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഏതോ ശാസ്ത്ര വിഷയത്തില്‍ കിട്ടിയ ഡോക്ടറേറ്റ് ആണ് ഇയാള്‍ക്ക് ഡോക്റ്റര്‍ പദവി കൊടുത്തത് എന്നുള്ള നമ്മുടെ സ്വയം ചിന്തയും, ഇയാളെ ഒരുകാലത്ത് വെള്ളം ചേര്‍ക്കാതെ വിഴുങ്ങിയിരുന്നു. ഇയാളുടെ ഡോക്ടറേറ്റ് കിഴങ്ങു കൃഷിയുമായി ബന്ധപ്പെട്ടാണെന്ന് അറിയാന്‍ കഴിഞ്ഞു (മൈക്രോ ബയോളജി എന്ന് ഇയാള്‍ പറയുന്നു). ഇയാള്‍ ഒരു 'കിഴങ്ങനായതിന്റെ' കാരണം ഇപ്പോള്‍ മനസ്സിലായല്ലോ?

കാലടി ശ്രീശങ്കരാ കോളേജിലെ ബോട്ടണി അധ്യാപകനാണ് ഇയാള്‍. ശാസ്ത്രീയമായി പലവിഷയങ്ങളിലും യോഗ്യതകള്‍ നേടിയിട്ടുണ്ടെങ്കിലും ശങ്കരാടി പറയുന്നതുപോലെ 'വകതിരിവ് വട്ടപ്പൂജ്യമാണ്'. അതുകൊണ്ട് തന്നെ ശാസ്ത്രവിരുദ്ധമാണ് ഇയാളുടെ പ്രഭാഷണങ്ങളും എഴുത്തുകളും.

രാഹുല്‍ ഈശ്വറുമായി നടത്തിയ ഒരു പ്രഭാഷണത്തില്‍ നിന്ന് കൂടി ഏതാനും വാക്കുകള്‍ (സോറി മൊഴി മുത്തുകള്‍) കേട്ട് നോക്കൂ. രാഹുലിന് സുന്ദരമായ ഒരു ശരീരം ഉള്ളത് മുജ്ജന്മ സുകൃതമാണ്. ബൈബിളില്‍ സോളമന്റെ പുസ്തകം, ശ്രീബുദ്ധന്‍ ഇവരൊക്കെ ഇത് പറഞ്ഞിട്ടുണ്ട്. ഈ ജന്മത്തിലെ ശരീരത്തിലെ ആത്മാവിനെ മദ്യപിച്ചു നമ്മള്‍ ഇല്ലാതാക്കിയാല്‍ അടുത്ത ജന്മം നല്ലൊരു മനുഷ്യനായി ജനിക്കാന്‍ കഴിയില്ല. (ടിയാന്‍ വീട്ടില്‍ നടത്തിയിരുന്ന വെള്ളമടി നിര്‍ത്തി താമസം ഷാപ്പിലേക്ക് മാറ്റിയത് പിന്നാമ്പുറം). വരാന്‍ പോകുന്ന കാര്യങ്ങള്‍ എനിക്ക് ദര്‍ശനങ്ങള്‍ കിട്ടാറുണ്ട്. അതുപോലെ കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങളും വെളിപ്പെടുത്തപ്പെട്ടു കിട്ടാറുണ്ട്. കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു ബ്രാഹ്മണനായിരുന്നു. എന്നാല്‍ ഞാന്‍ എന്റെ ഭാര്യയെ കൊന്നു. അതിനാല്‍ എനിക്ക് ഈ ജന്മത്തില്‍ ഭാര്യയില്ല. ഇപ്പോഴും ഭാര്യാ വിരഹത്തില്‍ ജീവിക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ശത്രുക്കളാകുന്നതും എന്റെ മുജ്ജന്മ ക്രൂരതയുടെ ഫലമാണ്. എന്താ ഇപ്പോള്‍ ഇയാളോട് പറയുക? ഇയാളൊരു ശാസ്ത്ര അധ്യാപകനാണ് എന്നത് കൂടി വിസ്മരിക്കരുത്..

പുരാണങ്ങളിലെ അരയന്നവും, പുഷ്പക വിമാനവും വികസിപ്പിച്ചാണ് വിമാനം ഉണ്ടാക്കിയത് എന്ന് രവിചന്ദ്രന്‍ മാഷുമായി തര്‍ക്കിച്ചത് ഇനിയും കാണാത്തവര്‍ ആ വീഡിയോ ഒന്നുകൂടി കാണുക. മനുഷ്യ ശരീരത്തിലെ കാന്തികത, മതം അറിയാത്തത് കൊണ്ടുള്ള കുഴപ്പങ്ങള്‍, ബ്രഹ്മം, വേദാന്തം എന്നുവേണ്ട നിരവധി വിഷയങ്ങളില്‍ ഇയാള്‍ 'അറഞ്ചം പുറഞ്ചം' തകര്‍ന്നടിയുന്നത് കാണാം.

ഇയാള്‍ ചെയ്യുന്ന ചില ചാരിറ്റി ഗിമിക്കുകളാണ് ഇയാളെ ഒരു ദിവ്യനായ മഹാ സംഭവമായി ചില ആളുകളുടെ ഇടയില്‍ അവതരിപ്പിക്കുന്നത്. വീരപ്പനും ആള്‍ ദൈവങ്ങളും ഇതൊക്കെ തന്നെയല്ലേ ചെയ്തത്/ചെയ്യുന്നത്? ഭഗവത് ഗീത, ഖുര്‍ആന്‍ സന്ദേശങ്ങള്‍, ബൈബിള്‍ സന്ദേശങ്ങള്‍, ഉപനിഷത് പഠനങ്ങള്‍, തുടങ്ങിയവയൊക്കെ അടിസ്ഥാനമാക്കി ചില കൊച്ചു പുസ്തകങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. സുമാര്‍ 50 പേജില്‍ താഴെയുള്ള ഇത്തരം എഴുത്തുകളെ പുസ്തകം എന്ന് വിളിക്കാമല്ലോ അല്ലേ? ശാസ്ത്രം ഇങ്ങേര്‍ക്ക് ചതുര്‍ഥി ആയതുകൊണ്ടാകാം അതില്‍ ഇദ്ദേഹത്തിന് രചനകള്‍ ഉള്ളതായി അറിയില്ല.

സര്‍ക്കാര്‍ വിലക്കുകളും, പൊതുജനങ്ങളുടെ തിരക്‌സ്‌കാരങ്ങളും ഒന്ന് ചേര്‍ന്നപ്പോള്‍ ഏറെക്കാലമായി പ്രഭാഷണങ്ങളെല്ലാം അവസാനിപ്പിച്ച് മാളത്തില്‍ ഇരുന്നപ്പോഴാണ് ബിഗ്ബോസ്സ് എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തിയ ചാനല്‍ ആഭാസത്തില്‍ ഇയാള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുങ്ങിയത്. അതോടെ തീയില്‍ വീണ പൂച്ചയെപ്പോലെ താടിരോമങ്ങള്‍ ഇല്ലാതാക്കി, മുടി കറുപ്പിച്ചു പുതിയൊരു ജീവിയായി മലയാളിക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ബിഗ്ബോസ്സ് വഴി ഇയാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

മലയാളികള്‍ പലപ്പോഴും പരിഹസിക്കാനും ട്രോളാനും വേണ്ടി നടത്തുന്ന പല ഫാന്‍സ് അസ്സോസിയേഷനുകളും പിന്നീട് കൈവിട്ടു പോകുകയും അച്ചടിച്ച് കാണുന്നതെല്ലാം വാസ്തവമെന്നു കരുതുന്ന ഒരുകൂട്ടം ആളുകള്‍ അതിനെ സത്യമാണെന്ന് കരുതി തലയില്‍ ചുമന്നു നടക്കുകയും ചെയ്യുന്നു. സാമൂഹ്യ വിരുദ്ധനായ
ഇയാളുടെ പേരില്‍ ഇപ്പോള്‍ ലോകത്തിന്റെ പലഭാഗത്തുമുള്ള മലയാളികള്‍ ഫാന്‍സ് അസ്സോസിയേഷനുകള്‍ നടത്തുന്നതായി അറിയാന്‍ കഴിഞ്ഞു. ഇതിന്റെ ഭാഗമായി യു.കെ മലയാളികളുടെ പേരിലും ഇയാളെ സുഖിപ്പിക്കാന്‍ 'രഞ്ജിത് സാര്‍ ആര്‍മി' എന്നൊരു ഫേസ്ബുക് പേജ് ഉണ്ടാക്കുന്നതായി അറിയാന്‍ കഴിഞ്ഞു. തമാശക്കാണെങ്കില്‍ പോലും ഇത്തരം ഒരു പോക്രിയുടെ വിക്രിയകള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. അതെ, ഇയാളൊരു വികൃതിയാണ്; ഒരു വികല വികൃതി.
(എസ്സെന്‍സ് ഗ്ലോബല്‍ യുകെ പ്രസിഡന്റാണ് ജോബി ജോസഫ്)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category