1 GBP = 93.60 INR                       

BREAKING NEWS

സുഖിമാന്മാരും പടുകിളവന്മാരുമായ നേതാക്കള്‍ ദുര്‍ബലനായ രാഹുല്‍ ഗാന്ധിയെ തോക്കു മുനയില്‍ നിര്‍ത്തി കോണ്‍ഗ്രസിനെ ചരിത്രത്തില്‍ നിന്നും പടിയടച്ച് ഒഴിവാക്കാന്‍ ശ്രമിക്കുകയാണോ? അല്ലലറിയാതെ വളര്‍ന്ന മടിയനായ രാഹുല്‍ ഗാന്ധി പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള ഒരു പ്രസ്ഥാനത്തെ സംഘപരിവാറിന് തീറെഴുതിക്കൊടുക്കുകയാണോ? കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി സ്വപ്നം താലോലിക്കാന്‍ ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം? ബിജെപിയല്ലാതെ മറ്റൊരു പാര്‍ട്ടിയും ഭരിക്കാത്ത കാലം വരികയാേണാ?

Britishmalayali
kz´wteJI³

ഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വമ്പന്‍ വിജയം ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അതിന് മുമ്പ് അവര്‍ കേവല ഭൂരിപക്ഷം കിട്ടിയത് പ്രതിപക്ഷത്തെ കെട്ടുറപ്പില്ലായ്മ കൊണ്ടാണെന്ന് അറിയാവുന്നതുകൊണ്ടുതന്നെ ബിജെപി വിരുദ്ധ മഹാസഖ്യം രൂപപ്പെടുത്തിക്കൊണ്ട് ബിജെപിയെ തറപറ്റിക്കുന്നതിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചപ്പോള്‍ കേവല ഭൂരിപക്ഷം ബിജെപി പോലും പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് ഉത്തര്‍പ്രദേശ് എന്ന വലിയ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് സഖ്യകക്ഷികളായി മത്സരിച്ചപ്പോള്‍ എല്ലാവരും കരുതിയത് ബിജെപിയുടെ ഭൂരിപക്ഷം കുറയും എന്നാണ്.

പക്ഷേ മുന്‍തവണയേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോട് കൂടി ബിജെപി അധികാരത്തില്‍ വന്നത് അത്ഭുതത്തോട് കൂടിയാണ്. തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതോ പോലെ തന്നെ ആദ്യ മോദി സര്‍ക്കാരിന്റെ ചുക്കാന്‍പിടിച്ച അമിത് ഷാ എന്ന തന്ത്രജ്ഞനായ നേതാവ് മുഖ്യധാരയിലേക്ക് വരികയും ബിജെപിയുടെ പ്രസിഡന്റ് പദവിയേക്കാള്‍ പ്രധാനപ്പെട്ട ആഭ്യന്തരമന്ത്രി എന്ന പദവിയില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രിയെക്കാള്‍ ശക്തനായി കഴിഞ്ഞ മെയ് മാസം മുതല്‍ അമിത്ഷാ ഇന്ത്യ ഭരിക്കുകയാണ്. രണ്ടാമത്തെ ഉറച്ച വിജയത്തിന്റെ ഭാഗമായി കശ്മീരിന്റെ സ്വയംഭരണാവകാശവും പൗരത്വ ഭേദഗതി നിയമവും അടക്കമുള്ള ഞെട്ടിക്കുന്ന തീരുമാനങ്ങളും ഈ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്നു.

സ്വാഭാവികമായും വലത് ഹിന്ദു ദേശീയത ഉയര്‍ത്തിപ്പിടിക്കുകയും ഹിന്ദു രാജ്യം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കുകയും ചെയ്യുന്ന മോദി-അമിത്ഷാ കൂട്ടുകെട്ടിനെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടതും സ്വാഭാവികമാണ്. വലിയൊരു ജനവിഭാഗം ആളുകള്‍ ഈ ഭരണത്തിനും ഈ ഏകാധിപത്യ പ്രവണതക്കും എതിരെ ശബ്ദമുയര്‍ത്തുന്നു. എന്നാല്‍, ആ പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം കൊടുക്കേണ്ട പാര്‍ട്ടി എന്താണ് ചെയ്യുന്നത് എന്ന് ആ പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും അത്ഭുതപ്പെടുകയാണ്. മോദി-അമിത്ഷാ-ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ വളക്കൂറുണ്ടായിട്ടും, അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കൃത്യമായ അജണ്ട സെറ്റ് ചെയ്യുന്നതിനോ കൃത്യമായ പരിപാടികള്‍ പ്ലാന്‍ ചെയ്യുന്നതിനോ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.


അമിത്ഷായും മോദിയും ജീവിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ കേന്ദ്രബിന്ദുവായ ഡല്‍ഹിയില്‍ ബിജെപിക്ക് നിലംതൊടനാകാത്ത വിധം ഒരു പ്രാദേശിക പാര്‍ട്ടി അധികാരത്തില്‍ എത്തിയത് പോലും പാഠമായി സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. തമ്മില്‍തല്ലും ഗ്രൂപ്പ് വഴക്കും നിലപാടില്ലായ്മയും മൂലം ഈ പാര്‍ട്ടി നശിച്ചു കൊണ്ടിരിക്കുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category