1 GBP = 94.20 INR                       

BREAKING NEWS

ആഗ്രഹിച്ചത് അത്ലറ്റാകാന്‍; വഴി തെറ്റി 12-ാം വയസ്സിലെത്തിയത് ക്രിക്കറ്റ് സെലക്ഷന്‍ ഗ്രൗണ്ടില്‍; അതിവേഗതയില്‍ പന്തെറിഞ്ഞ് ജില്ലാ ടീമില്‍; ഗോഡ് ഫാദറില്ലാതെ മഗ്രാത്തിന്റെ ശിഷ്യനുമായി; കഴിഞ്ഞ സീസണില്‍ അണ്ടര്‍ 19 ക്രിക്കറ്റില്‍ നേടിയത് നാല് കളികളില്‍ 18 വിക്കറ്റ്; ചിക്കന്‍പോക്സ് വില്ലനായപ്പോള്‍ ഇത്തവണ പുറത്തിരിക്കലും; മുന്നില്‍ പോയ വണ്ടി വെട്ടിത്തിരിച്ചപ്പോള്‍ പൊലിഞ്ഞത് ഭാവി കേരളാ ക്രിക്കറ്റിന്റെ 'അതി വേഗതക്കാരന്‍'; വിടവാങ്ങുന്നത് ഇന്ത്യന്‍ കുപ്പായത്തിലേക്ക് പന്തെറിഞ്ഞ നിര്‍മ്മല്‍ ജെയ്മോന്‍

Britishmalayali
kz´wteJI³

തൊടുപുഴ: കേരളാ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായിരുന്നു നിര്‍മല്‍ ജെയ്മോന്‍. അണ്ടര്‍ 19 ബി ടീമിലെ ഗ്ലെന്‍ മഗ്രാത്ത്. നാല് കളികളില്‍ നിന്ന് 18 വിക്കറ്റ് നേടി ദേശീയ ജൂനിയര്‍ ടീമിന്റെ പടി വാതിക്കല്‍ എത്തിയ ഇടുക്കിക്കാരന്‍. കേരളാ ക്രിക്കറ്റില്‍ ഇടുക്കിയുടെ മുത്തായിരുന്നു ഈ പത്തൊമ്പതുകാരന്‍. ബൈക്ക് അപകടത്തില്‍ ഈ പ്രതിഭ വിടവാങ്ങുമ്പോള്‍ കേരളാ ക്രിക്കറ്റും ദുഃഖത്തിലാണ്. നിന്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ പൂര്‍ത്തീകരിക്കാന്‍ വിധി അനുവദിച്ചില്ല. ആദരാഞ്ജലികള്‍-ഇതാണ് കേരളാ ക്രിക്കറ്റ് ഈ വിയോഗത്തെ രേഖപ്പെടുത്തുന്ന വാക്കുകള്‍.


19 വയസ്സില്‍ താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമില്‍ അംഗമായ നിര്‍മല്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. കേരള കോണ്‍ഗ്രസ് (ജോസ്) വിഭാഗം കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറി കട്ടപ്പന വലിയപാറ വള്ളോമാലില്‍ ജയ്‌മോന്റെ മകനാണ്. ഫാസ്റ്റ് ബോളറാണ് നിര്‍മല്‍. അപകടത്തില്‍ പരിക്കേറ്റ സഹയാത്രികനായ തൊടുപുഴ സ്വദേശി അനന്തുവിനെ പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 8.30ന് മുട്ടം കുരുശുപള്ളിക്കവലയിലാണ് അപകടം. തൊടുപുഴ മണക്കാട് എന്‍എസ്എസ് എച്ച്എസ്എസിലാണ് നിര്‍മല്‍ പ്ലസ്ടു പഠിച്ചത്. പ്ലസ്ടുവിന്റെ ഒരു വിഷയത്തിന്റെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി സുഹൃത്തിനോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് അപകടം. മുന്നില്‍ പോയ ബൈക്ക് യാത്രികന്‍ പെട്ടെന്ന് സിഗ്നല്‍ ഇടാതെ വലതു വശത്തേക്ക് തിരിച്ചപ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇതോടെ നിര്‍മല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ നിര്‍മലിനെ മുട്ടത്തെയും പിന്നീട് തൊടുപുഴയിലെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കട്ടപ്പന വള്ളോമാലില്‍ വലിയപാറ സ്വദേശിയാണ്. സംസ്‌കാരം വ്യാഴാഴ്ച്ച കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടക്കും. മീഡിയം പേസ് ബൗളറായ നിര്‍മല്‍ കഴിഞ്ഞ വര്‍ഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അണ്ടര്‍-19 ബി ടീമില്‍ ഇടം നേടിയിരുന്നു.

ഓസ്‌ട്രേലിയയുടെ പേസ് ബൗളറായിരുന്ന ഗ്ലെന്‍ മഗ്രാത്തിന് കീഴില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനവും നേടി. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിന്റെ അണ്ടര്‍-19 ടീമംഗമാണ്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് നിര്‍മ്മല്‍ കാഴ്ച വച്ചത്. കൂച്ച് ബീഹാര്‍ ട്രോഫിയിലാണ് നാല് കളികളില്‍ നിന്ന് 18 വിക്കറ്റ് നേടിയത്. എന്നാല്‍ ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമേ കളിക്കാനായുള്ളൂ. ചിക്കന്‍പോക്സ് കാരണം പുറത്തിരിക്കേണ്ടി വന്നു.

12-ാം വയസ്സിലാണ് നിര്‍മ്മല്‍ ക്രിക്കറ്റിനെ പ്രണയിക്കാന്‍ തുടങ്ങിയത്. മനസ്സിലെ ലക്ഷ്യം അത്ലറ്റിക്സായിരുന്നു. അതിന് വേണ്ടിയുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാനെത്തിയ നിര്‍മ്മല്‍ എങ്ങനെയോ വഴി തെറ്റി ക്രിക്കറ്റ് സെലക്ഷന്‍ സ്ഥലത്ത് എത്തുകയായിരുന്നു. അങ്ങനെ ആ ഗ്രൗണ്ടില്‍ പന്തെറിഞ്ഞു. ബൗളിങ്ങ് മികവില്‍ ജില്ലാ ടീമില്‍ എത്തി. പിന്നീട് വേഗതയിലൂടെ ജൂനിയര്‍ ക്രിക്കറ്റിലെ മിന്നും താരമായി. അങ്ങനെ ഭാവിയുടെ പ്രതീക്ഷയും. ഇതിനിടെയാണ് ഏവരേയും നൊമ്പരപ്പെടുത്തി അപകടം എത്തുന്നത്.

ടിനു യോഹന്നാനും ശ്രീശാന്തും ഇന്ത്യന്‍ ക്രിക്കറ്റിലെ കേരളത്തിന്റെ മുഖങ്ങളായി. പിന്നീട് പല പേരുകളും ചര്‍ച്ചകളിലെത്തി. എന്നാല്‍ അവര്‍ക്കൊന്നും ഇന്ത്യന്‍ ടീമില്‍ സ്ഥിരം മുഖങ്ങളാകാന്‍ കഴിഞ്ഞിരുന്നില്ല. നിര്‍മ്മല്‍ ശ്രീയുടേയും ടിനുവിന്റേയും വഴിയേ ഇന്ത്യന്‍ ടീമിലെത്തുമെന്ന് ഏവരും കരുതി. അതുകൊണ്ട് തന്നെ കേരളാ ക്രിക്കറ്റിലെ ഭാവി താരമാണ് ഓര്‍മ്മയാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category