1 GBP = 92.50 INR                       

BREAKING NEWS

ഹൃദയ സ്തംഭനം മൂലം മരണത്തിനു കീഴടങ്ങി ക്രോയിഡോണ്‍ മലയാളി; ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സിജി ടി അലക്‌സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നലെ; വിടവാങ്ങിയത് ബ്രിട്ടീഷ് മലയാളി ടീമംഗമായ സൈമി ജോര്‍ജ്ജിന്റെ ഭാര്യാ സഹോദരന്‍; മരണവാര്‍ത്തയില്‍ ഞെട്ടി യുകെ മലയാളികള്‍

Britishmalayali
kz´wteJI³

ഹൃദയ സ്തംഭനം മൂലം മരണത്തിനു കീഴടങ്ങി ക്രോയിഡോണ്‍ മലയാളി. ക്രോയിഡോണില്‍ താമസിക്കുന്ന സിജി ടി അലക്സ് ആണ് മരണത്തിനു കീഴടങ്ങിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഇന്ന് രാവിലെയോടെ ഹൃദയ സ്തംഭനം മൂലം മരണത്തിനു കീഴടങ്ങുകയായിരുന്നു. അന്‍പതു വയസ് മാത്രമായിരുന്നു പ്രായം.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ മുന്‍ സെക്രട്ടറിയും നിലവില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ക്രോയിഡോണിലെ സൈമി ജോര്‍ജ്ജിന്റെ ഭാര്യ മിനിയുടെ സഹോദരനാണ് സിജി. കൂടാതെ, പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്.

ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ബിന്‍സി സിജി ആണ് ഭാര്യ. സിബിന്‍ സിജി, അലന്‍ സിജി, ദിയ സിജി എന്നിവരാണ് മക്കള്‍. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ - ലീലാമ്മ ദമ്പതികളുടെ മകനാണ്.

സിജിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ബ്രിട്ടീഷ് മലയാളി ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category