1 GBP = 92.50 INR                       

BREAKING NEWS

പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെ ഭാര്യ ബിന്‍സിയെ ഏല്‍പ്പിച്ചു സിജി യാത്രയായി; പെട്ടെന്നുണ്ടായ കാലിലെ വേദന മരണമായി മാറിയ ഞെട്ടലില്‍ മലയാളി സമൂഹം; മൂന്നു മക്കളും യുകെയില്‍ ഉള്ള തിരുവല്ലയിലെ മാതാപിതാക്കള്‍ക്ക് മൂത്ത മകന്റെ വിയോഗം ആഘാതമായി മാറുമ്പോള്‍ കൊറോണാ കാലത്തു മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കും എന്ന ആശങ്കയും ശക്തം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെ പ്രിയതമയെ ഏല്‍പ്പിച്ചു സിജി ടി അലക്സ് യാത്രയായി. ക്രോയ്ഡോണ്‍ മലയാളി സമൂഹത്തിനു പ്രിയപ്പെട്ടവരായ സോജിയുടെയും മിനിയുടെയും സഹോദരന്‍ സിജി (50) നിര്യാതനായി എന്ന സങ്കട വാര്‍ത്തയാണ് ഇന്നലെ രാവിലെ ക്രോയ്ഡോണ്‍ മലയാളികളെ തേടിയെത്തിയത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതെ വൈകുന്നേരം തോന്നിയ അസ്വസ്ഥകള്‍ മൂലം ആംബുലന്‍സ് വിളിച്ചു ആശുപത്രിയില്‍ എത്തിയ ആള്‍ രാവ് ഇരുണ്ടു വെളുത്തപ്പോള്‍ കൂടെയില്ലെന്ന ദുഃഖ സത്യം ഉള്‍ക്കൊള്ളാനാകാതെ തരിച്ചു നില്‍ക്കുകയാണ് സിജിയുടെ കുടുംബവും ഉറ്റ മിത്രങ്ങളും.

യുകെയില്‍ വ്യാപകമായി സുഹൃത്തുക്കള്‍ ഉള്ള സിജിയുടെ മരണം ഇനിയും വിശ്വസിക്കാന്‍ ആകുന്നില്ല പലര്‍ക്കും. കഴിഞ്ഞ ദിവസങ്ങളില്‍ പോലും തങ്ങളോട് സംസാരിച്ച ആള്‍ അല്ലേയെന്നു സ്വയം ചോദിക്കുകയാണ് മിത്രങ്ങള്‍ പലരും. ഇത്ര പെട്ടെന്ന് ഒരാള്‍ക്ക് എങ്ങനെ മരണം സംഭവിക്കും എന്നാണ് സിജിയുടെ മരണം യുകെ മലയാളികളെക്കൊണ്ട് ചോദിപ്പിക്കുന്നതും.

ബുധനാഴ്ച രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുനേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ എ ആന്റ് ഇ സേവനം തേടിയത്. അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്.

ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു. തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു. ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം.

തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുക ആയിരുന്നു. എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണം സംഭവിക്കുക ആയിരുന്നു. ഈ സമയം സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ആയ ഫാ: എബി പി വര്‍ഗീസ് എത്തി അന്ത്യ ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍. ബ്രിട്ടനിലെ മലയാളികള്‍ക്ക് സുപരിചിതനായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ മുന്‍ സെക്രട്ടറി സൈമി ജോര്‍ജിന്റെ പത്നി മിനിയും പ്രവാസി കേരള കോണ്‍ഗ്രസ് ലണ്ടന്‍ റീജിയന്‍ ഭാരവാഹിയും ഓര്‍ത്തോഡോക്സ് സഭ യൂറോപ് ഭദ്രാസന കൗണ്‍സില്‍ അംഗം സോജി ടി മാത്യുവും  സഹോദരങ്ങളാണ്.

ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ സിജി മരണത്തെ തോല്‍പ്പിച്ചു ജീവിതത്തിലേക്ക് പതിയെ നടന്നു കയറിയതാണ്. അന്ന് ചിക്കന്‍ പോക്സിന്റെ രൂപത്തില്‍ എത്തിയ അണുബാധ സിജിയുടെ ആന്തരിക അവയവ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുക ആയിരുന്നു. തുടര്‍ന്ന് 40 ദിവസത്തോളം വെന്റിലേറ്ററില്‍ കിടന്നാണ് മരണത്തോട് പൊരുതിയത്. പിന്നീട് കാര്യമായ അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നുമില്ലന്നു സഹോദരി ഭര്‍ത്താവ് സൈമി സൂചിപ്പിച്ചു. വൈകുന്നേരം ആശുപത്രിയില്‍ പോകുന്ന കാര്യവും സിജി സഹോദരി മിനിയെ അറിയിച്ചിരുടെതാണ്. എന്നാല്‍ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതോടെയാണ് സഹോദരങ്ങള്‍ ഓടിയെത്തുന്നതും.

തിരുവല്ല പുതുശേരി തെക്കേപടിക്കല്‍ ചെറിയന്റെയും ലീലാമ്മയുടെയും മൂന്നു മക്കളും യുകെ മലയാളികള്‍ ആയതിനാല്‍ നാട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ ഒറ്റയ്ക്കാണ് താമസം. എന്നാല്‍ മക്കളില്‍ ഒരാള്‍ ഇല്ലാതായി എന്ന ഹൃദയഭേദകമായ വാര്‍ത്ത വളരെ വിഷമിച്ചാണ് ബന്ധുക്കള്‍ ഈ മാതാപിതാക്കളെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ഏതു വിധേനെയും മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌ക്കാരം നടത്താന്‍ ഉള്ള ഒരുക്കങ്ങളാണ് ബന്ധുക്കള്‍ നടത്തുന്നത്.

അതേസമയം കൊറോണ വൈറസ് ബാധ മൂലം യാത്രാവിലക്കു നിലവില്‍ വന്നതോടെ അധികൃതരുടെ അനുമതിയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. ഇന്ന് മരണം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചാല്‍ ഏറ്റവും വേഗത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരിന്റെ  നിയമ സഹായം തേടുകയാണ് കുടുംബത്തിന്റെ മുന്നില്‍ ഉള്ള ഏക മാര്‍ഗം. ലണ്ടനില്‍ നിന്നും വിസ നടപടികള്‍ കാര്യമായ തടസം കൂടാതെ നടത്തിയെടുക്കാം എന്നാണ് പ്രതീക്ഷയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category