1 GBP = 103.40 INR                       

BREAKING NEWS

ഇറ്റലിയില്‍ നിന്നും റാന്നിയിലെ ത്തിയ കോവിഡ് ബാധിതര്‍ പത്തനംതിട്ട എസ് പി ഓഫീസില്‍ വന്നിരുന്നു; അയാള്‍ വന്നുകണ്ട ആ പൊലീസുകാരനെ തന്നെ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിക്ക് നിയോഗിച്ചു നമ്മുടെ പത്തനംതിട്ട പൊലീസ്; അയാളും ഇപ്പോള്‍ ഐസൊലേഷനിലാണ്; പത്തനംതിട്ടയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരിടത്തും ജനം തിരക്കുന്ന മാസ്‌കും സാനിട്ടയ്സറും പോലുമില്ല! കേരളം കോവിഡ് ഭീതിയില്‍.... ചില വേറിട്ട ചിന്തകള്‍.....; കോണ്‍ഗ്രസ് നേതാവ് പഴകുളം മധുവിന്റെ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

പത്തനംതിട്ട: കോവിഡില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കടന്നാക്രമിക്കുകയാണ് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ നേട്ടമായി കോവിഡ് മാറുമെന്ന് ഭയക്കുന്നവരാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി ആരോപിച്ചു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടിയ മാര്‍ഗ്ഗ നിര്‍ദ്ദേശം അവഗണിച്ചതും ചര്‍ച്ചയാകുന്നു. ഇതോടെ കോവിഡില്‍ ചര്‍ച്ചകള്‍ സജീവമായി. ഇതിനിടെ ശ്രദ്ധേയമായ കുറിപ്പുമായി എത്തുകയാണ് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ പഴകുളം മധു. പത്തനംതിട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.

കേരളം കോവിഡ് ഭീതിയില്‍. ചില വേറിട്ട ചിന്തകള്‍.....

ഇറ്റലിയില്‍ നിന്നും റാന്നിയില്‍ എത്തിയവര്‍ പരിശോധനക്ക് വിധേയരായില്ല എന്നറിഞ്ഞപ്പോള്‍ ഞെട്ടിയതിനേക്കാള്‍ കൂടുതല്‍ പ്രതിഷേധിച്ചവരാണ് നാം ഓരോരുത്തരും.
വിമാനത്താവളത്തില്‍ ഇവരെ പരിശോധനക്ക് വിധേയരാക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ ഈ ഭീതിജനകമായ സാഹചര്യം കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല.

കോവിഡ് ഭീതി റാന്നിക്കാര്‍ വരുന്നതിന് മുമ്പേ കേരളത്തില്‍ ഉണ്ടായിരുന്നു.സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും നമുക്ക് വിമാനത്താവളത്തില്‍ വീഴ്ചപറ്റി.സര്‍ക്കാരും ആരോഗ്യമന്ത്രിയും ചെയ്തകാര്യങ്ങള്‍ സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ കൂടി ഓര്‍മിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് കരുതട്ടെ.....

1.ഇറ്റലിയില്‍ നിന്ന് ഇന്നലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ തിരുവനന്തപുരം സ്വദേശിയെ നേരെ മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുപോയത്. അതുകൊണ്ട് അദ്ദേഹം പുറത്തിറങ്ങി രോഗം പരത്തിയില്ല. ഈ ഗൗരവം കൊച്ചി വിമാനത്താവളത്തില്‍ കാണിച്ചിരുന്നെങ്കില്‍ കേരളത്തില്‍ കോവിഡ് ഭീതി തന്നെ ഉണ്ടാകുമായിരുന്നില്ല. 'A stitch in time saves nine' എന്ന ആപ്തവാക്യം ഇവിടെ ഓര്‍ക്കുക.

2.റാന്നി താലൂക്ക് ആശുപത്രിയില്‍ വന്ന കേസ് കോവിഡ് ആണെന്ന് കണ്ടുപിടിച്ചത് അവിടെ ഒ പിയില്‍ ഉണ്ടായിരുന്ന ഡോ. ആനന്ദ് ആണ്.തിരുവല്ല സ്വദേശി മിടുക്കനായ ആനന്ദ് ആണ് സൂപ്രണ്ട് ഡോ ശംഭുവിനെ വിവരം ധരിപ്പിച്ചത്. ഇപ്പോള്‍ സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലാണ് ആനന്ദ്. ഡോ ശംഭു നിരീക്ഷണത്തിലൊന്നുമല്ല കേട്ടോ.

3.ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയ കോവിഡ് ബാധിതര്‍ പത്തനംതിട്ട എസ് പി ഓഫീസില്‍ വന്നിരുന്നു. അവിടാര്‍ക്കും അപ്പോള്‍ ബുദ്ദി ഉദിച്ചില്ല. പൊലീസിന്റെ ഒരു മുന്‍കരുതല്‍
അതൊന്നുമല്ല കാര്യം. അയാള്‍ വന്നുകണ്ട ആ പൊലീസുകാരനെ തന്നെ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിക്ക് നിയോഗിച്ചു നമ്മുടെ പത്തനംതിട്ട പൊലീസ്. കേരള പൊലീസ്. എന്തൊരു ശുഷ്‌കാന്തി. അയാളും ഇപ്പോള്‍ ഐസൊലേഷനിലാണ്.

4.കോവിഡ് ഭീതി ഏറ്റവും കൂടുതലുള്ള പത്തനംതിട്ടയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരിടത്തും കോവിഡ് പടരാതിരിക്കാന്‍ ജനം തിരക്കുന്ന മാസ്‌കും,സാനിട്ടയ്‌സറുപോലുമില്ല! പാവങ്ങള്‍ കയറി ഇറങ്ങിയതല്ലാതെ ആര്‍ക്കും കിട്ടിയില്ല. ഇതൊന്നും വാങ്ങാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നിനും ചില്ലിക്കാശുപോലും കൊടുത്തില്ല സര്‍ക്കാര്‍. മറ്റു ജില്ലകളിലും സ്ഥിതി ഇതാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
സംശയമുള്ളവര്‍ക്ക് അന്വേഷിച്ചു മനസ്സിലാക്കാം. ജില്ലയിലെ ഒരു മെഡിക്കല്‍ സ്റ്റോറിലും മേല്പറഞ്ഞ സാധനങ്ങള്‍ ഒന്നും കിട്ടാനില്ല. ഉള്ളതിനോ കരിഞ്ചതയില്‍ പത്തിരട്ടി വിലയും.ഇതിലൊക്കെ അല്ലെ മന്ത്രിയും സര്‍ക്കാരും ഇടപെടേണ്ടത്. എവിടെ നിന്നെങ്കിലും അവശ്യസാധനങ്ങള്‍ എത്തിക്കുക,സാധനങ്ങള്‍ റെയ്ഡ് ചെയ്തു പിടിച്ചെടുത്തു ജനങ്ങള്‍ക്ക് വിതരണം ചെയ്യുക എന്നിവയൊക്കെ ഒരു സര്‍ക്കാരിന്റെ ചുമതലയില്‍പ്പെടുന്ന കാര്യങ്ങളല്ലേ ?

5.എല്ലാവര്‍ക്കും അവധികൊടുത്തു ഭീതി പരത്തുന്ന സര്‍ക്കാര്‍ പക്ഷെ, സര്‍ക്കാര്‍ ഖജനാവിനും പാര്‍ട്ടിക്കും വരുമാനം കിട്ടുന്ന കടകളൊന്നും അടക്കാന്‍ പറഞ്ഞില്ല.മാള്‍ ഓഫ് ട്രാവങ്കൂറും ലുലു മാളും ആയിരങ്ങളെ ഇടതടവില്ലാതെ കടത്തിവിടുന്നു, ബിവറേജസ് ഷോപ്പുകള്‍ക്കവധിയില്ല, വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനും ഹിയറിംഗിനും അവധിയില്ല. ട്രെഷറിയിലേക്ക് മാര്‍ച്ചു 31 വരെ ആരും വരാതിരുന്നാല്‍ ആ കടമ്പയും വര്‍ഷാവസാനം കടന്നുകിട്ടും. എല്ലാംകൊണ്ടും സര്‍ക്കാരിന് കുശാലായെന്നു പറഞ്ഞാല്‍ മതി. വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞത് സത്യത്തില്‍ ഗുണമായി ഭവിക്കുന്നത് ഈ സര്‍ക്കാരിനാണ്. ഒന്നും രണ്ടും പ്രളയങ്ങള്‍ ഉപകരിച്ചപോലെ ഇതും അനുഗ്രഹിക്കുമെന്നു കരുതുന്നു.

6.പ്രൈം ടൈമില്‍ എല്ലാ ദിവസവും വന്നു പത്രസമ്മേളനം നടത്തുന്നവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാനുള്ള ബാധ്യതയുണ്ട്.

7.റാന്നിയില്‍ സ്വമേധയാ പരിശോധനക്ക് വിധേയരാകാതെ നാട്ടില്‍ പനിപടര്‍ത്തിയ വ്യക്തികളെ സാമൂഹ്യ മാധ്യമങ്ങളില്‍ തെറിയഭിഷേകം ചെയ്തു പ്രതികരിച്ചവരുടെ ശൈലി ഏതാണ്ട് ഒരേപോലെ തോന്നി. അവര്‍ക്കാരെയൊക്കെയോ രക്ഷിക്കാനുള്ളപോലെ തോന്നി.

മേലുദ്ധരിച്ച കാര്യങ്ങളില്‍ ആരായിരുന്നു കൂടുതല്‍ ശ്രദ്ദിക്കേണ്ടിട്ടിരുന്നത്?
അവരെല്ലാം ശ്രദ്ദിച്ചോ എന്ന് ചോദിക്കുവാന്‍ ഈ നാട്ടില്‍ അവകാശമുണ്ടോ നമ്മള്‍ പൗരന്മാര്‍ക്ക് ?

സര്‍ക്കാരിന്റെ നല്ല വശങ്ങളെയെല്ലാം പ്രതിപക്ഷം അംഗീകരിക്കുന്നു. ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവരെ പ്രകീര്‍ത്തിച്ചു പറയുന്നവരോടും നമുക്ക് വിരോധമില്ല. വ്യത്യസ്തമായി പറയാനുള്ള അവകാശം കൂടി അംഗീകരിച്ചു കൊടുത്താല്‍ കൊള്ളാം.പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ സംഗതിയുടെ മറുവശം പറയുന്നവരെ കടന്നാക്രമിക്കുന്നത് ആ ചര്‍ച്ച നമ്മുടെ വീഴ്ചകള്‍ പുറത്തുകൊണ്ടുവരുമെന്ന ഭയം മൂലമാണ്. ദയവായി അവരെ തെരഞ്ഞുപിടിച്ചു അധിക്ഷേപിക്കരുത്.അധിക്ഷേപിക്കരുത്.അവരും പറയട്ടെ.ജനങ്ങള്‍ കേള്‍ക്കട്ടെ.
പറയാനുള്ള അവകാശം അംഗീകരിച്ചുകൊടുക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category