1 GBP =99.30INR                       

BREAKING NEWS

അയാളൊരു സൈക്കോ ആണെന്ന് ഞാന്‍ പറഞ്ഞപ്പോ.. എല്ലാരും എന്റെ തലയില്‍ കേറി.... നിങ്ങള്‍ ദേഷ്യപ്പെടലുകള്‍ മാത്രേ കണ്ടൊള്ളൂ.. എന്തിനായിരുന്നൂ എന്നതിനുള്ള കാരണങ്ങള്‍.. ഇതുപോലെ ഓരോ സൈക്കോ പ്രാന്തുകള്‍ ചെയ്തതു കൊണ്ടായിരുന്നു.. അയാള്‍ക്ക് വെളിവില്ലെന്ന് ജസ്ല; മുളക് തേയ്ക്കലില്‍ വനിതാ കമ്മീഷനും പൊലീസിനും പരാതി; രജിത് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത; ബിഗ് ബോസിലെ മത്സരാര്‍ത്ഥിയെ അറസ്റ്റ് ചെയ്‌തേയ്ക്കും; എന്‍ഡമോള്‍ഷൈനിന്റെ റിയാലിറ്റി ഷോ ഏഷ്യാനെറ്റിന് പുലിവാലാകുമോ?

Britishmalayali
kz´wteJI³

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 2 ന്റെ ജനപ്രിയ മത്സരാര്‍ത്ഥി രജിത് കുമാറിനെതിരെ കേസെടുത്തേക്കും. സീസണിലെ 66-ാം എപ്പിസോഡില്‍ നടന്ന ചര്‍ച്ചാവിഷയമായി മാറിയ സംഭവത്തില്‍ അറസ്റ്റിനും സാധ്യതയുണ്ട്. സഹ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് പേസ്റ്റ് തേച്ചു പിടിപ്പിച്ചതാണ് വിവാദത്തിന് കാരണം. സ്ത്രീയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു രജത് കുമാറെന്നാണ് ഉയരുന്ന ആരോപണം. ഇതോടെ ബിഗ് ബോസ് ഷോയും വിവാദത്തിലേക്ക് കടക്കുകയാണ്

വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി മത്സരത്തില്‍ രണ്ട് ടീമുകളായി തിരിഞ്ഞുള്ള ടാസ്‌കിനിടെയാണ് പച്ച മുളക് തേച്ചത്. ആര്യ, ദയ, സുജോ, ഫുക്രു എന്നിവരായിരുന്നു അദ്ധ്യാപകര്‍. രജിത് കുമാര്‍, രേഷ്മ, അഭിരാമി, അമൃത, ഷാജി, അലീന എന്നിവര്‍ വിദ്യാര്‍ത്ഥികളായി എത്തി. ടാസ്‌കിനു ശേഷം എല്ലാവരും രേഷ്മയുടെ ജന്മദിനം ആഘോഷിച്ചു. രജിത് പുറത്തേക്കിറങ്ങി പച്ചമുളക് പേസ്റ്റ് രേഷ്മയുടെ കണ്ണുകളില്‍ പുരട്ടി. കരയാന്‍ തുടങ്ങിയ രേഷ്മ കണ്ണുകളില്‍ പുകയുന്ന പോലുള്ള അനുഭവമുണ്ടായതായി പരാതിപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ രജിത്തിന് കര്‍ശന ശിക്ഷ നല്‍കി

രജിത്തിന്റെ നടപടി ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച്, സെക്ഷന്‍ 324, 323, 325 എന്നിവയില്‍ ഉള്‍പ്പെടുന്ന വിവിധ കുറ്റങ്ങളില്‍ രജിത്തിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ 'ബിഗ്ബോസ്' എന്ന റിയാലിറ്റി ഷോയില്‍ സ്ത്രീകള്‍ക്കെതിരെ ശാരീരിക അക്രമം നടക്കുന്നതായി പൊലീസ് മേധാവിക്കും വനിതാ കമ്മീഷനിലും പരാതിയും എത്തി. ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായ രജിത്കുമാര്‍ മറ്റൊരു വനിതാ മത്സരാര്‍ത്ഥിയെ ശാരീരികമായി ഉപദ്രവിച്ചതും കണ്ണില്‍ മുളക് തേച്ചതുമായ സംഭവം തന്നെയാണ് പരാതിക്ക് ആധാരം

അദ്ധ്യാപകനും സമൂഹത്തില്‍ പിന്തുണക്കാരുമുള്ള ഡോ.രജിത്ത്കുമാറിനെ പോലുള്ളവരുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുമെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരം സ്വദേശിയായ വ്യക്തിയാണ് രജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുള്ളത്. ബിഗ് ബോസില്‍ നിന്ന് പുറത്തുപോയിരിക്കുകയാണ് പുറത്ത് ഏറെ ആരാധകരുള്ള രജിത് കുമാര്‍.

രജിത് കുമാറിനെതിരെ വലിയ കുറ്റമാണ് ബിഗ് ബോസ് ചുമത്തിയിരിക്കുന്നത്. കണ്ണിന് അസുഖമുള്ള രേഷ്മയുടെ കണ്ണില്‍ മുളക് തേക്കുകയായിരുന്നു രജിത്. തുടര്‍ന്ന് രേഷ്മയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോവുകയും രജിത്തിനെ താല്‍ക്കാലികമായി പുറത്താക്കുകയും ചെയ്തു. സംഭവത്തില്‍ വ്യാപകമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനിടെ ബിഗ് ബോസിനകത്ത് ഒപ്പമുണ്ടായിരുന്ന ജസ്ലയുടെ പ്രതികരണവും എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ജസ്ല ചില കാര്യങ്ങള്‍ പറയുന്നത്.

രജിത് കുമാര്‍ ഒരു സൈക്കോയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും എന്റെ തലയില്‍ കയറിയെന്നും നിങ്ങള്‍ ദേഷ്യപ്പെടലുകള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും എന്തിനാണെന്ന് കണ്ടിട്ടില്ലെന്നും ജസ്ല കുറിച്ചു. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായത് രജിതും ജസ്ലയും തമ്മിലായിരുന്നു. ജസ്ല ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നിങ്ങളെ മാത്രം ഞാന്‍ മിസ് ചെയ്യില്ലെന്നു പറഞ്ഞായിരുന്നു പോന്നത്. രജിത് കുമാറിന് കൈ നല്‍കാന്‍ പോലും ജസ്ല തയ്യാറായതുമില്ല. 'അയാളൊരു സൈക്കോ ആണെന്ന് ഞാന്‍ പറഞ്ഞപ്പോ..എല്ലാരും എന്റെ തലയില്‍ കേറി.. നിങ്ങള്‍ ദേശ്യപ്പെടലുകള്‍ മാത്രേ കണ്ടൊള്ളൂ..എന്തിനായിരുന്നൂ എന്നതിനുള്ള കാരണങ്ങള്‍..ഇതുപോലെ ഓരോ സൈക്കോ പ്രാന്തുകള്‍ ചെയ്തതുകൊണ്ടായിരുന്നൂ.. അയാള്‍ക് വെളിവില്ല.. Reshma ..from the heart sorry for you..?- ഇതാണ് ജസ്ലയുടെ പുതിയ കുറിപ്പ്.

സ്‌കൂളുമായി ബന്ധപ്പെട്ട ഒരു ടാസ്‌ക്കായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആര്യ പ്രധാന അദ്ധ്യാപികയായി. ഫുക്രു പൊളിറ്റിക്സ് അദ്ധ്യാപകനായി. സുജോ മോറല്‍ സയന്‍സ് അദ്ധ്യാപകനായി. ദയ അശ്വതി ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപികയുമായി. മറ്റുള്ളവര്‍ വികൃതികളായ വിദ്യാര്‍ത്ഥികളുമായി. ക്ലാസ് നടക്കുമ്പോഴായിരുന്നു രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത്. സംഭവം വലിയ പ്രശ്നമായതോടെ രേഷ്മയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. രജിത്തിനെ തല്‍ക്കാലത്തേയ്ക്ക് പുറത്താക്കുന്നതായും ബിഗ് ബോസ് അറിയിച്ചു. രജിത്തിനെ പുറത്താക്കിയെന്ന് അറിഞ്ഞയുടന്‍ ബിഗ് ബോസ് വീട്ടില്‍ അതിനെക്കുറിച്ച് ചര്‍ച്ചയിലായിരുന്നു എല്ലാവരും. എല്ലാവരും രജിത്തിനെ ന്യായീകരിക്കാത്ത സമീപനമായിരുന്നു ആദ്യം സ്വീകരിച്ചത്. എന്നാല്‍ രജിത്തിനെ പുറത്താക്കിയെന്ന് അറിഞ്ഞപ്പോള്‍ സങ്കടത്തിലായി. എന്തുകൊണ്ടാണ് രജിത് അങ്ങനെ ചെയ്തത് എന്നായി എല്ലാവരുടെയും ചര്‍ച്ച. പുറത്തുപോയാല്‍ രജിത്തിനെ അത് എങ്ങനെ ബാധിക്കും എന്നായിരുന്നു എല്ലാവരും ചര്‍ച്ച ചെയ്തത്.

അതിനിടയിലായിരുന്നു രേഷ്മ ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തിയത്. സംഭവത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് രേഷ്മയോട് ബിഗ് ബോസ് ചോദിച്ചു. എന്ത് പറയാന്‍, എന്തുകൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്തത് എന്ന് രേഷ്മ ചോദിച്ചു. ദേഷ്യത്തില്‍ ഉള്ളപ്പോള്‍ പോലും രജിത് അങ്ങനെ ചെയ്തില്ല. കണ്ണിന് മുളക് തേച്ചത് എന്തിനായിരുന്നു. അത് ഗൗരവമുള്ള കാര്യമാണ് എന്നും രേഷ്മ പറഞ്ഞു. ഗൗരവമായി തന്നെയാണ് എടുത്തത് അതുകൊണ്ടാണ് രജിത്തിനെ തല്‍ക്കാലത്തേയ്ക്ക് പുറത്താക്കിയത് എന്നും ബിഗ് ബോസ് പറഞ്ഞു. രജിത് പുറത്താക്കപ്പെട്ടത് അപ്പോഴാണ് രേഷ്മ അറിയുന്നത്. താന്‍ എന്തുപറയാന്‍ എന്നായിരുന്നു രേഷ്മയുടെ മറുപടി.

രേഷ്മ ബിഗ് ബോസ് വീട്ടിനുള്ളില്‍ കയറിയപ്പോള്‍ ആകെ ശോകമൂകമായിരുന്നു രംഗം. രജിത്തിനെ പുറത്താക്കിയ കാര്യം തന്നോട് പറഞ്ഞുവെന്ന് രേഷ്മ എലീനയോട് പറഞ്ഞു. തന്നോട് എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെന്ന് രേഷ്മ പറഞ്ഞു. തന്റെ കണ്ണിന്റെ അവസ്ഥ അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തു. ബിഗ് ബോസിലെ ഇപ്പോഴത്തെ അവസ്ഥ മോശമാണെന്ന് വന്നപ്പോഴാണ് അറിയുന്നത് എന്നും രേഷ്മ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category