1 GBP = 93.00 INR                       

BREAKING NEWS

കൊറോണ മുന്‍കരുതല്‍: നാളെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഇല്ല; പകരം ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും

Britishmalayali
ബാബു ജോസഫ്

കൊറോണ വൈറസ് വ്യാപനത്തില്‍നിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയും, ഗവണ്‍മെന്റിന്റെയും സഭാധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ടും 14ന് നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ റദ്ദാക്കി. സെഹിയോന്‍ മിനിസ്ട്രിക്കു വേണ്ടി ഫാ: ഷൈജു നടുവത്താനിയില്‍ അറിയിച്ചതാണിത്.

ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ കൊറോണ വ്യാപനത്തിനെതിരെ മുന്‍കൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാല്‍ വിശ്വാസികള്‍ക്കായി നാളെ  വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന ഉള്‍പ്പെടെ തത്സമയ ഓണ്‍ലൈന്‍ ശുശ്രൂഷ രാവിലെ ഒന്‍പതു മുതല്‍ രണ്ടു വരെ നടക്കുന്നതാണ്. ടീനേജ് കുട്ടികള്‍ക്കായുള്ള ലൈവ് സ്ട്രീമിങ്  ശുശ്രൂഷയും തത്സമയം ഓണ്‍ലൈനില്‍ കാണാവുന്നതാണ്.

രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ക്കുന്ന രണ്ടാം ശനിയാഴ്ച ശുശ്രൂഷ താഴെപ്പറയുന്ന ലിങ്കുകളില്‍ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി  കണ്ട് പങ്കെടുക്കാവുന്നതാണ്. ലൈവ് സ്ട്രീമിങ് ശുശ്രൂഷയിലേക്ക് സെഹിയോന്‍ ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സണ്‍ - 447506810177, അനീഷ് - 07760254700, ബിജുമോന്‍ മാത്യു - 07515368239

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category