1 GBP = 93.00 INR                       

BREAKING NEWS

ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുക: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

Britishmalayali
ഫാ: ടോമി എടാട്ട്

പ്രെസ്റ്റന്‍: കോവിഡ് 19 വൈറസ് ഉയര്‍ത്തുന്ന ആശങ്കാജനകമായ സാഹചര്യത്തില്‍ ആതുര ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി രോഗികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഹ്വാനം ചെയ്തു. യുകെയുടെ പ്രത്യേക സാഹചര്യത്തില്‍ ആതുര ശുശ്രൂഷകര്‍ ചെയ്യുന്ന ഉന്നതമായ സേവനം അദ്ദേഹം അനുസ്മരിച്ചു.

ദൈവജനം മുഴുവനും ആത്മീയമായി അവരോടൊപ്പം ഉണ്ടെന്നും അവരുടെ കരങ്ങളിലൂടെ ദൈവത്തിന്റെ സൗഖ്യവും കരുണയും രോഗികളിലേക്കെത്തട്ടെ എന്നും അദ്ദേഹം പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന ഈ വലിയ പ്രതിസന്ധിയില്‍ ആതുര ശുശ്രൂഷകരുടെ ഇടപെടലിന്റെ പ്രാധാന്യം മനസിലാക്കി ദൈവജനം അവരെ ആവും വിധം പിന്തുണക്കണമെന്നും സഭയുടെയും സമൂഹത്തിന്റെ ശക്തമായ പിന്തുണ അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ബ്രിട്ടനിലെ സീറോ മലബാര്‍ സഭ ഇവിടുത്തെ ആതുര ശുശ്രൂഷകര്‍ക്ക് ഒപ്പമാണെന്നും അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ദൈവത്തിന്റെ തിരുസന്നിധിയില്‍ ദൈവജനവും വൈദിക സമൂഹവും നിരന്തരമായി ഉയര്‍ത്തണമെന്നും പിതാവ് രൂപത മുഴുവനോടും അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category