1 GBP = 92.80 INR                       

BREAKING NEWS

കൊറോണ വൈറസ് പുരുഷന്മാരുടെ ലൈംഗിക ശേഷിയെ ബാധിക്കുമോ? രോഗം ബാധിച്ചവരുടെ വൃഷ്ണത്തിന് തകരാര്‍ ഉണ്ടാക്കാന്‍ ഇടയുണ്ടെന്ന് ചൈനീസ് ഡോക്ടര്‍മാര്‍; രോഗം ഭേദമായവര്‍ ഫെര്‍ട്ടിലിറ്റി ടെസ്റ്റ് നടത്തണമെന്ന് നിര്‍ദ്ദേശം

Britishmalayali
kz´wteJI³

ബീജിങ്: കൊറോണ വൈറസ് ബാധ എങ്ങനെയൊക്കെയാണ് മനുഷ്യശരീരത്തെ ബാധിക്കുക എന്നത് സംബന്ധിച്ച് പലവിധത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. കൊറോണ ബാധ കാര്യമായി ബാധിച്ച ചൈനയിലെ ഡോക്ടര്‍മാര്‍ പുരുഷ ലൈംഗികതയെയും വൈറസ് ബാധിക്കാന്‍ ഇടയുണ്ടെന്ന സൂചന നല്‍കി രംഗത്തെത്തി. കോവിഡ് 19 രോഗം ബാധിച്ച പുരുഷന്മാരുടെ വൃഷ്ണത്തിന് തകരാണ്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. ഇത് വന്ധ്യതയിലേക്ക് നയിക്കാന്‍ ഇടുണ്ടെന്ന സൂചനയാണ് ചൈനീസ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.

ഫെര്‍ട്ടിലിറ്റിയെ ബാധിക്കുമെന്ന സൂചനയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ രോഗം ഭേദമായവര്‍ ഫെര്‍ട്ടിലിറ്റി ടെസ്റ്റ് നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു. ശുക്ലത്തിന്റെ അളവില്‍ അടക്കം കുറയാനുള്ള സാധ്യത അടക്കം ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കൊറോണ വൈറസ് കാര്യമായി ബാധിക്കുക ശ്വാസകോശത്തെയും രോഗപ്രതിരോധ ശേഷിയെയുമാണ്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പുതിയ വൈറസിന് അതിവേഗം പടരാന്‍ സാധിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവ് ഇപ്പോഴുണ്ട്. വൈറസ് ഒരു ശരീരത്തില്‍ പ്രവേശിച്ചാല്‍ ആ ആതിഥേയ ശരീരത്തിലെ (വൈറസ് ബാധിച്ച വ്യക്തി) ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്ത്, അതിന്റെ സ്വാഭാവിക ഉത്പാദന സംവിധാനത്തെ ഉപയോഗിച്ച്, തന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സകലതും ചൂഷണം ചെയ്ത് സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടെന്ന് പെരുകിപ്പെരുകി വരുകയാണ് വൈറസ് ചെയ്യുന്നത്. ഈ ഇരട്ടിക്കല്‍ പ്രക്രിയയ്ക്കിടെ സംഭവിക്കുന്ന വളരെ ചെറിയ തകരാറുകളോ വ്യതിയാനങ്ങളോ ആണ് വൈറസിന്റെ ജനിതകമാറ്റത്തിന് (മ്യൂട്ടേഷന്‍)ഇടയാക്കുന്നതും അങ്ങനെ പുതിയ സ്ട്രെയിനിലുള്ള വൈറസുകള്‍ രൂപമെടുക്കുന്നതും. ഇങ്ങനെ രൂപമെടുത്ത പുതിയ ജനിതകഘടനയുള്ള വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമ്പോഴാണ് അത് 'നോവല്‍' വൈറസ് എന്ന് അറിയപ്പെടുന്നതും അതിന് ചികിത്സ ഇല്ലാത്ത സാഹചര്യമുണ്ടാകുന്നതും.

ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. വൈറസ് രണ്ടുദിവസം വരെ നശിക്കാതെ നില്‍ക്കും.

സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരില്‍ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങള്‍ പിടിപെടും. ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാം. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മല്‍, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category