1 GBP = 93.00 INR                       

BREAKING NEWS

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറെ പരിചയ സമ്പന്നനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍: ഏകദിന ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ചതോടെ നേരിട്ടത് കടുത്ത വിമര്‍ശനങ്ങള്‍; തിരിച്ചടിയായത് ഏകദിനത്തിലെ വിവാദ പരാമര്‍ശങ്ങള്‍; ക്രിക്കറ്റ് ലോകത്തു കൊവിഡ് 19 വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കവേ വ്യത്യസ്തമായ തീരുമാനവുമായി ബിസിസിഐ; സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തു കൊവിഡ് 19 വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കവേ തീര്‍ത്തും വ്യത്യസ്തമായ തീരുമാനവുമായി ബിസിസിഐ. ഇന്ത്യന്‍ മുന്‍ ബാറ്റ്‌സ്മാനും, കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. 2020 ഐപിഎല്‍ സീസണിലും കമന്ററി ബോക്‌സില്‍ മഞ്ജരേക്കര്‍ ഉണ്ടാവില്ലെന്നാണ് സൂചന. ക്രിക്കറ്റ് ലോകത്തു കൊവിഡ് 19 വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കവേ തീര്‍ത്തും വ്യത്യസ്തമായ തീരുമാനവുമായി ബിസിസിഐ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറെ പരിചയ സമ്പന്നനായ കമന്റേറ്റര്‍മാരില്‍ ഒരാളാണ് മഞ്ജരേക്കര്‍.

ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ കമന്ററി ബോക്‌സില്‍ മഞ്ജരേക്കര്‍ സ്ഥിര സാന്നിധ്യമായിരുന്നു. ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ കമന്ററി ബോക്‌സില്‍ മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല. ബിസിസിഐ കമന്ററി പാനലിലെ സുനില്‍ ഗാവസ്‌കര്‍, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് എന്നിവര്‍ ധരംശാലയിലുണ്ടായിരുന്നു. ഇതാകാമെന്ന് പാനലില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം പുറത്തായെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഞ്ജരേക്കറിനെ പാനലില്‍ നിന്ന് മാറ്റാനുള്ള കാരണം വ്യക്തമാക്കിയില്ല. എന്നാല്‍, മഞ്ജരേക്കറുടെ പ്രകടനത്തില്‍ ബിസിസിഐ തൃപ്തരല്ലെന്നാണ് സൂചന. ഏകദിന ലോകകപ്പിന് ഇടയില്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ചും, ഏതാനും മാസം മുന്‍പ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെക്കെതിരെ രംഗത്തെത്തിയും മഞ്ജരേക്കര്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഹര്‍ഷ ഭോഗ് ലേക്കും, രവീന്ദ്ര ജഡേജക്കും എതിരായ പരാമര്‍ശങ്ങള്‍ മഞ്ജരേക്കര്‍ മാപ്പ് പറഞ്ഞിരുന്നു. ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുമായും അദ്ദേഹം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category