1 GBP = 93.50 INR                       

BREAKING NEWS

അമ്മക്കും ഇന്നസെന്റിനും മോഹന്‍ലാലിനും ഒക്കെ പണി കിട്ടിയതില്‍ നടന്മാരായ മധുവിന്റേയും ജയസൂര്യയുടേയും മൊഴി നിര്‍ണ്ണായകമായി; ജയസൂര്യ പിന്നീട് നിലപാട് മാറ്റിയെങ്കിലും കമ്മീഷന്‍ പരിഗണിച്ചത് ആദ്യ മൊഴി; സൂപ്പര്‍താരങ്ങളുടെ വാടക ഗുണ്ടകളായി മാറിയ സംവിധായകര്‍ മാറിയെന്ന വാദവും നിര്‍ണ്ണായകമായി; കോമ്പറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരായ അപ്പീല്‍ എന്‍സിഎല്‍എടി തള്ളുമ്പോള്‍ വിജയിക്കുന്നത് പതിറ്റാണ്ട് നീണ്ട വിനയന്റെ പോരാട്ടം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സംവിധായകന്‍ വിനയന്റെ വിലക്കുനീക്കിയ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ (സി.സിഐ.) ഉത്തരവ് ദേശീയ കമ്പനി നിയമ അപ്പീല്‍ അഥോറിറ്റി (എന്‍.സി.എല്‍.എ.ടി.) ശരിവെയ്ക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് സിനിമയിലെ വിലക്കിന്റെ രാഷ്ട്രീയം. സി.സിഐ. യുടെ ഉത്തരവ് ചോദ്യംചെയ്ത് 'അമ്മ'യും ഫെഫ്കയും നല്‍കിയ അപ്പീല്‍ എന്‍.സി.എല്‍.എ.ടി. തള്ളുകയായിരുന്നു. ആരോഗ്യകരമായ മത്സരത്തിനുള്ള സമീപനമല്ല ഹര്‍ജിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എന്‍.സി.എല്‍.എ.ടി. ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് എസ്.ജെ. മുഖോപാധ്യായ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 2017-ല്‍ വിനയന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ സി.സിഐ., 'അമ്മ', ഫെഫ്ക ഭാരവാഹികള്‍ക്ക് പിഴയും ചുമത്തിയിരുന്നു. ഇതാണ് വീണ്ടും അംഗീകരിക്കപ്പെടുന്നത്.

ട്രിബ്യൂണല്‍ വിധിയില്‍ സന്തോഷമുണ്ടെന്ന് വിനയന്‍ പറഞ്ഞു. സത്യം എന്നും വിജയിക്കുമെന്നും പ്രതിസന്ധിയില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിപറയുന്നുവെന്നും അദ്ദേഹം കുറിച്ചു. നുണകള്‍ പ്രചരിപ്പിച്ചും കുതികാല്‍ വെട്ടിയും അതിലൂടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും സ്ഥാനമാനവും താത്കാലികമാണെന്നും വിനയന്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംവിധായകന്‍ വിനയന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസും പ്രശ്നവും ഉണ്ടായത്. വിനയന്റെ പരാതിയെത്തുടര്‍ന്ന് 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് അമ്മയ്ക്കു 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും കമ്മിഷന്‍ പിഴ ചുമത്തിയത്.

വിലക്കിന്റെ കാലത്ത് അമ്മ ഭാരവാഹികളായിരുന്ന ഇന്നസന്റ്, ഇടവേള ബാബു, ഫെഫ്ക ഭാരവാഹികളായിരുന്ന ബി.ഉണ്ണിക്കൃഷ്ണന്‍, സിബി മലയില്‍ എന്നിവര്‍ക്കും കമ്മിഷന്‍ പിഴ ചുമത്തിയിരുന്നു. സംഘടനകള്‍ തനിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയെന്നും ചലച്ചിത്ര നടീനടന്മാരെ തന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നു വിലക്കിയെന്നും ആയിരുന്നു വിനയന്റെ പരാതി. വിധിക്കെതിരെ സംഘടനകള്‍ സമര്‍പ്പിച്ച 4 അപ്പീലുകളാണ് അപ്ലറ്റ് ട്രിബ്യൂണല്‍ തള്ളിയത്. മലയാള സിനിമാ രംഗത്തു നീതിക്കു വേണ്ടി 12 വര്‍ഷമായി താന്‍ നടത്തിയ പോരാട്ടത്തിന് വീണ്ടും അംഗീകാരവും വിജയവും ലഭിച്ചതായി വിനയന്‍ പ്രതികരിച്ചു.

വിനയനെതിരായ വലിക്കില്‍ കോമ്പറ്റീഷന്‍ കമ്മീഷന്റെ വിധി താര സംഘടനായ അമ്മയ്കക് എതിരാക്കിയത് രണ്ട് നടന്മാരുടെ മൊഴികളായിരുന്നു. മധുവും ജയസൂര്യയും നല്‍കിയ മൊഴിയാണ് നിര്‍ണ്ണായകമായത്. വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പ്രശ്‌നമാകുമെന്നു നടന്‍ ജയസൂര്യയോടു ബി. ഉണ്ണികൃഷ്ണനും മറ്റും പറഞ്ഞതായി ജയസൂര്യ ആദ്യം മൊഴി നല്‍കിയിരുന്നു. പിന്നീടു വിസ്താരത്തില്‍ അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്നാണു പറഞ്ഞത്. എന്നാല്‍ കമ്മിഷന്‍ ആദ്യത്തെ മൊഴി സ്വീകരിക്കുകയും ക്രോസ് വിസ്താരത്തിലെ മൊഴി തള്ളിക്കളയുകയുമാണുണ്ടായത്. നടന്‍ മധുവിനെയും സിനിമയില്‍ അഭിനയിക്കുന്നതില്‍നിന്ന് വിലക്കി. മധു വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കേണ്ടി വന്നു. എന്നാല്‍ പിന്നീട് വിലക്കു മറികടന്ന് അഭിനയിച്ചു. മധുവിന്റെ മൊഴിയും കമ്മിഷന്‍ പരിഗണിച്ചു. ഇതാണ് വിനയന്റെ കേസിന് ബലം നല്‍കിയത്.

അന്ന് കോമ്പറ്റീഷന്‍ കമ്മീഷന്റെ വിധി വന്നതിന് ശേഷം താരസംഘടനയായ അമ്മ, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക എന്നിവയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിനയന്‍ രംഗത്ത് വന്നിരുന്നു. കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍, പ്രസിഡന്റ് സിബി മലയില്‍, അമ്മ പ്രസിഡന്റ് ഇന്നസെന്റ് എന്നിവര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ മോഹന്‍ലാല്‍ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നു കരുതുന്നില്ലെന്നും ആരോപിച്ചു. തന്നെ ഇല്ലാതാക്കാന്‍പോലും ഫെഫ്ക ഭാരവാഹികളുടെ നേതൃത്വത്തില്‍ ശ്രമിച്ചുവെന്നും ഇതു സംഘടനയിലുള്ളവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും വിനയന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപ്പീല്‍ തള്ളി വിധി വരുമ്പോള്‍ ലാലുമായി വിനയന്‍ അടുത്തു കഴിഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി സിനിമയും വിനയന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കമലും സിദ്ധിഖുമാണു തന്നെ വിലക്കുന്നതിനു പിന്നിലെ തലച്ചോറായി പ്രവര്‍ത്തിച്ചതെന്നു വിനയന്‍ ആരോപിച്ചിരുന്നു. കമല്‍, സിദ്ദിഖ് എന്നിവര്‍ കള്ള സത്യവാങ്മൂലം നല്‍കി കേസില്‍നിന്നു രക്ഷപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മനഃസാക്ഷിയുടെ മുന്നില്‍ അവര്‍ക്കു രക്ഷപ്പെടാനാവില്ല. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന വഴിയാണു മാഫിയ ശശിയെ സംവിധായകന്‍ സിബി മലയില്‍ കാറില്‍ നിന്നിറക്കിക്കൊണ്ടു പോയത്. സൂപ്പര്‍ താരങ്ങളുടെ വാടകഗുണ്ടകളായി പ്രവര്‍ത്തിക്കുകയാണു സംവിധായകര്‍. ഇവരെയൊക്കെയാണോ കലാകാരന്മാര്‍ എന്നു വിളിക്കുന്നത്. എന്താണ് ഞാന്‍ ഇവരോടു ചെയ്തതെന്ന് ഒന്നു പറയാമോ. നല്ല സിനിമകള്‍ സംവിധാനം ചെയ്തതാണോ, പുതിയ താരങ്ങളെ സിനിമയില്‍ അവതരിപ്പിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്?' എന്നും നേരത്തെ വിനയന്‍ ചോദിച്ചിരുന്നു.

ഈ വിജയം വിട പറഞ്ഞ നടന്‍ തിലകനു സമര്‍പ്പിക്കുന്നതായി കോമ്പറ്റീഷന്‍ കമ്മീഷന്റെ വിധി വന്നപ്പോള്‍ വിനയന്‍ പറഞ്ഞിരുന്നു. സത്യത്തിന്റെ വിജയമാണിത്. ഒരു സാംസ്‌കാരിക നായകനും തനിക്കെതിരെയുണ്ടായ വിലക്കിനെതിരെ പ്രതികരിക്കാന്‍ രംഗത്തെത്തിയില്ല. തനിക്കുവേണ്ടി സംസാരിച്ച സുകുമാര്‍ അഴീക്കോടിനെ അധിക്ഷേപിക്കുകയാണുണ്ടായത്. ഒപ്പമുണ്ടെന്നു ഫോണില്‍ പലരും പറഞ്ഞു. പക്ഷേ എനിക്കു നഷ്ടപ്പെട്ട എട്ടരവര്‍ഷം തിരികെ നല്‍കാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കില്ലെന്നും വിനയന്‍ വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category