1 GBP = 102.00 INR                       

BREAKING NEWS

ഏഷ്യാനെറ്റിന് അറിയാം വോട്ടിങ് വഴി രജിത് സാറിനെ പുറത്താക്കാന്‍ പറ്റില്ലെന്ന്; സൗമ്യതയോടെ തീര്‍ക്കേണ്ട പ്രശ്നം തൂമ്പ കൊണ്ട് എടുത്തു ഗൗരവമാക്കി; ആര്യയ്ക്ക് ഫ്ളാറ്റ് കൊടുക്കുന്നതില്‍ തടസമായ രജിത് സാറിനെ രേഷ്മയിലൂടെ പുറത്താക്കി; രോഷം അടങ്ങാതെ രജത് ആര്‍മി; പാഷാണം ഷാജിയെ സേവ് ചെയ്യാന്‍ രേഷ്മയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത് ഫുക്രുവോ? ആര്യയും ടീമും വീഴ്ത്തിയത് ഒരു വെടിക്ക് രണ്ട് പക്ഷിയെ: ബിഗ് ബോസില്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

Britishmalayali
kz´wteJI³

 കൊച്ചി: ഈ സീസണില്‍ ബിഗ് ബോസില്‍ നിന്ന് പുറത്തു പോവുക പാഷാണം ഷാജിയെന്നതായിരുന്നു പൊതുവേയുള്ള ചര്‍ച്ച. എലിമിനേഷനില്‍ പാഷാണം ഷാജി എത്തിയതോടെ ഇതിനുള്ള സാധ്യതകള്‍ ഉയരുകയും ചെയ്തു. ഇത്തവണ എലിമിനേഷന്‍ നോമിനികളെ കണ്ടെത്താന്‍ വേറിട്ട തന്ത്രമാണ് ബിഗ് ബോസ് തയ്യാറാക്കിയത്. ഇത് തീര്‍ത്തും ഇരുതല മൂര്‍ച്ചയുള്ള വാളായിരുന്നു. ഈ വാളു കൊണ്ട് രേഷ്മയെ ഫുക്രു വെട്ടി വീഴ്ത്തിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. ഇതിലൂടെ പാഷാണം ഷാജിയെ രക്ഷിച്ചെടുക്കുകയായിരുന്നു ആര്യയുടെ നേതൃത്വത്തിലെ ടീമെന്നാണ് സൂചന. കാന്താരി മുളക് വിവാദത്തില്‍ രജിത് കുമാര്‍ പെട്ടതോടെ ഇവര്‍ നന്നായി കളിച്ചു. രജിത്തിനെതിരെ നിലപാടും നിരീക്ഷണവും നടത്തി രേഷ്മ ബിഗ് ബോസില്‍ നിറഞ്ഞു. ഇത് പ്രേക്ഷക വോട്ടിംഗിനെ സ്വാധീനിച്ചു. ഇന്ന് പുറത്തു വന്ന പ്രെമോ ശരിയാണെങ്കില്‍ രേഷ്മയാണ് ഇന്ന് പുറത്താകുന്നത്. ഇതിന് കാരണം രജിത്തിനെ രേഷ്മ തള്ളി പറഞ്ഞതു തന്നെയാണെന്നാണ് വിലയിരുത്തല്‍. അങ്ങനെ ഈ ആഴ്ച എലിമിനേഷനില്‍ നിന്ന് പാഷാണം രക്ഷപ്പെട്ടു.


പാഷാണം ഷാജിയും രേഷ്മയും ആര്‍ജെ രഘുവും ദയയും അഭിരാമി-അമൃതയുമായിരുന്നു ഇലിമിനേഷനില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ കണ്‍ഫെഷന്‍ റൂമില്‍ എത്തുന്നു. അതിന് ശേഷം രണ്ട് പേരും ചേര്‍ന്ന് ഒരാളെ എലിമിനേഷന് നോമിനേറ്റ് ചെയ്യുന്നു. അഭിരാമിയും അമൃതയും സിജോയും ഒരു ജോഡിയായി. ഇതില്‍ സ്വയം എലിമിനേഷന് മത്സരിക്കാന്‍ അഭിരാമിയും അമൃതയും തയ്യാറായി. പ്രേക്ഷക പിന്തുണയില്‍ വിശ്വാസം അര്‍പ്പിച്ചായിരുന്നു ഇത്. പാഷാണം ഷാജിയും ആര്യയും ടീമായി. ഇതില്‍ പാഷാണം ഷാജി ഉത്തരവാദിത്തം ഏറ്റെടുത്തു. ഫുക്രുവും രേഷ്മയുമാണ് വന്നത്. ഇതില്‍ രേഷ്മയ്ക്ക് എലിമിനേഷനില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. ഇവിടെ അതിസമര്‍ത്ഥമായി ഫുക്രു ഇടപെട്ടു. രേഷ്മയ്ക്ക് നിരവധി ആരാധകരുണ്ടെന്നും എലിമിനേഷനെ അതിജീവിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തനിക്ക് രജിത് കുമാറുമായി പ്രശ്നമുള്ളതിനാല്‍ വോട്ട് കുറയുമെന്നും പറഞ്ഞുവച്ചു. ഇതോടെ മനസ്സില്ലാ മനസ്സോടെ എലിമിനേഷനിലേക്ക് പോകാന്‍ രേഷ്മ സമ്മതിച്ചു. അങ്ങനെ എലിമിനേഷനില്‍ എത്തി. രജിത്തുമായുള്ള കാന്താരി മുളക് വിവാദം ചര്‍ച്ചയായതോടെ രേഷ്മയുടെ കഥ കഴിഞ്ഞു. അങ്ങനെ ആര്യയും ടീമും ഒരു വെടിക്ക് രണ്ട് പക്ഷിയെ വീഴ്ത്തി.

രജിത്തിന് മാപ്പ് നല്‍കാമെന്നും എന്നാല്‍ തിരിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും രേഷ്മ വ്യക്തമാക്കിയത് ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടിരുന്നത്. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ രജിത് ആര്‍മി പ്രതികരണവുമായി എത്തി. ഏഷ്യാനെറ്റിന് അറിയാം വോട്ടിങ് വഴി രജിത് സാറിനെ പുറത്താക്കാന്‍ പറ്റില്ലാന്ന്.. സൗമ്യതയോടെ തീര്‍ക്കേണ്ട പ്രശ്നം അവര്‍ തൂമ്പ കൊണ്ട് എടുത്തു ഗൗരവമാക്കി. ഒരു മനുഷ്യന് ഇതിനേക്കാള്‍ കൂടുതല്‍ താഴാന്‍ പറ്റോ. രേഷ്മ നിന്റെ വാക്കുകള്‍ നിനക്ക് ഇനി തിരിച്ചെടുക്കാന്‍ പറ്റില്ല.. ജനങ്ങള്‍ നിങ്ങളെ വെറുത്തു. ഒരുപക്ഷെ ക്ഷമിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ആകുമായിരുന്നു ഹീറോ.. കല്ലാണോ നിന്റെ മനസ്സ്.. ആര്യയ്ക്ക് ഫ്ളാറ്റ് കൊടുക്കുന്നതില്‍ തടസമായ രജിത് സാറിനെ രേഷ്മയിലൂടെ പുറത്താക്കി. ബിഗ്‌ബോസ് വേണമായിരുന്നു ആ തീരുമാനമെടുക്കാന്‍.. - ഇതാണ് രേഷ്മയുടെ ഫെയ്സ് ബുക്കില്‍ എത്തിയ ഒരു കമന്റ്. അതായത് രജിത് കുമാറിന് വേണ്ടി ആര്യാ ടീം നടത്തിയ പ്ലാനിങ്ങായിരുന്നു എല്ലാമെന്നാണ് രജിത് ആര്‍മി ആരോപിക്കുന്നത്. മഹതി... ന്യായികരിക്കുന്നില്ല... എന്നാലും കണ്ണ് നനഞ്ഞു മാപ്പ് ചോദിക്കുമ്പോള്‍ അത് അക്‌സെപ്റ് ചെയ്യാന്‍ ഒരു നല്ല മനസ്സ് വേണം.. അതിനു നല്ല അമ്മക്ക് ഉണ്ടാകണം.. വെറുപ്പ് മാത്രം.. ആ ആര്യ പോലും ചെയ്യില്ല ഇങ്ങനെ-ഇതാണ് മറ്റൊരു കമന്റ്.

ഇതിനിടെയാണ് രേഷ്മയെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് ആര്യയും ടീമുമാണെന്ന വാദവും സജീവമാകുന്നത്. രജിത് നിന്നാല്‍ അവര്‍ക്ക് ഒന്നാമതാകാന്‍ പറ്റില്ല. പരസ്യമായി രജത്തിന് വേണ്ടി വാദിച്ചിട്ട് പണി കൊടുത്തു. അങ്ങനെ രജിത് പോയി. കഴിഞ്ഞ ആഴ്ച മുതല്‍ രജിത്തിനെതിരെ രേഷ്മ നിലപാട് എടുത്തു. അതുകൊണ്ട് വോട്ടിംഗില്‍ അവസാനമെത്തുമെന്ന് ഉറപ്പാക്കി. അതുകൊണ്ട് തന്നെ ഈ ആഴ്ച രേഷ്മ പുറത്തായി. അങ്ങനെ രേഷ്മയും രജത്തും പുറത്തായി. ആര്യയ്ക്ക് ഒന്നാമത് എത്താന്‍ അവസരം കൂടി. അതിനൊപ്പം പാഷാണം ഷാജി രക്ഷപ്പെടുകയും ചെയ്തു. അവസാന റൗണ്ട് വരെ ആര്യയും പാഷാണം ഷാജിയും ഫുക്രുവും ഉണ്ടാകുമെന്ന് ഉറപ്പാക്കാനുള്ള തന്ത്രമാണ് ആര്യയും ടീമും പയറ്റുന്നത്. സിജോയിലും ആഭിരാമി-അമൃതാ കൂട്ടുകെട്ടിലും മികച്ച ശത്രുക്കളേയും കാണുന്നു. ഇവര്‍ക്കും ചതിയിലൂടെ പണി കിട്ടാന്‍ സാധ്യതയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയരുന്നു.

രേഷ്മയുടെ ഫെയ്സ് ബുക്ക് പേജില്‍ വരുന്ന നെഗറ്റീവ് കമന്റുകളില്‍ ചിലത്
  • അച്ഛന്റെ പ്രായമുള്ള ഒരാള്‍ കരഞ്ഞു മാപ്പ് ചോദിച്ചിട്ടും നി ചെയ്ത ഈ നെറികേടുണ്ടാല്ലോ ഈ ജീവിതം മുഴുവനും നി കരഞ് പണ്ടാരമടങ്ങിപ്പോവാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
  • പഴം വിഴുങ്ങി സൂരജ് കഴിഞ്ഞാല്‍ ആ വീട്ടിലെ ഏറ്റവും വലിയ പഴം വിഴുങ്ങി നീയാണ്.. നീ ആ വീട്ടില്‍ ഉണ്ടെന്ന് തന്നെ നാലാളറിഞ്ഞത് ഇപ്പോള്‍ രജിത് സര്‍ കാരണമാണ്.. ചെയ്തത് തെറ്റാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അങ്ങേരു കാല് പിടിച്ചു മാപ്പു പറഞ്ഞത്.. അപ്പോള്‍ നിനക്ക് ഒടുക്കത്തെ അഹങ്കാരം.. ഫോണില്‍ നിന്റെ തന്തപ്പടി പറയുന്നത് കേട്ടു ക്ഷമ ചോതിക്കുയാണെങ്കില്‍ മാത്രം കേസ് കൊടുക്കണ്ടിരിക്കാമെന്ന്.. അങ്ങനെ തോന്നിയെങ്കില്‍ അത് നിന്റെയൊക്കെ തറവാടിത്തം.. അങ്ങേരു ക്ഷമ ചോദിക്കുമെന്ന് ഞങ്ങള്‍ക്കെല്ലാം ഉറപ്പായിരുന്നു .. തെറ്റ് ചെയ്താല്‍ ക്ഷമ ചോദിക്കും അത് അങ്ങേരുടെ തറവാടിത്തം.. ഒരുപക്ഷെ നി ആയിരുന്നേല്‍ അതുപോലും ഞങ്ങള്‍ പ്രതീക്ഷിക്കില്ലാരുന്നു
  • സംസാരിച്ചപ്പോള്‍ ആ അച്ഛന്‍ കാണിച്ച മാന്യത എങ്കിലും കാണിക്കായിരുന്നു... അമ്മക് ഫ്രാക്ചര്‍ എന്ന് പറഞ്ഞപ്പോള്‍ വേദനിച്ചു അല്ലേ? സ്വന്തം കാര്യം ആയതുകൊണ്ടാ.. നീ ആ മനുഷ്യന്റെ കയ്യ് കണ്ടോ... അത് എങ്ങനെ വന്നതാന്ന് അറിയോ? കൂടുതല്‍ ഒന്നും പറയുന്നില്ല
  • ഞങ്ങളുടെ സാറിനെ കരയിപ്പിച്ച താങ്കള്‍ക്ക് ദൈവം മറുപടി തരും ... ദൈവത്തിന്റെ മുന്‍പില്‍ sir ന്റെ സ്ഥാനം എല്ലാവരേക്കാളും ഒരു പടി മുകളിലാണ് .. ഹൃദയമുണ്ടോ താങ്കള്‍ക്ക് ? sir ന്റെ ഓരോ തുള്ളി കണ്ണീരിനും മോള് സമാധാനം പറയണ കാലം വരും ... ഒരു കാലത്തും നിനക്ക് സമാധാനവും നല്ല ജീവിതവും കിട്ടില്ല ... തീ ചൂളയില്‍ കിടന്ന് എരിയുമ്പൊ ജനങ്ങളുടെ രാജാവിന്റെ കാലില്‍ വീണ് കുഞ്ഞ് മാപ്പ് പറയുന്നത് ജനം കാണും ...
  • മുളക് തേക്കുക , നഖം കൊണ്ടു പോരിക്കുക ഇതൊക്കെ സ്‌കൂളില്‍ വികൃതി കുട്ടികള്‍ ചെയ്യുന്ന കാര്യം ആണ്. വികൃതി ആകാമെന്ന് പറഞ്ഞതു അല്ലേ ടാസ്സില്‍..അപ്പോള്‍ അതു ടാസ്‌കിന്റെ ഭാഗം ആണ്. മുളക് തേക്കുന്നത് ഒകെ ഒരു 10 മിനുറ്റ് കഴിയുമ്പോള്‍ മാറും.. വിരല്‍ പിടിച്ചു ഒടിച്ചിട്ടു ഒരു വിഷയം ഇല്ല ..പിന്നെ ആണ്..ഇതു.. ഇപ്പൊ അവളുടെ കണ്ണിനു എന്തു പറ്റി, കാഴ്ച പോയോ...ഇല്ലാലോ... ഇല്ലാത്ത പ്രശ്നം ഉണ്ടാക്കിയത്തു ബിഗ് ബോസ് ആണ്... ഒരു മോഹന്‍ ലാലും.. രജിത്തിന് ചവിട്ടി, പിടിച്ചു തള്ളി, ആര്‍ക്കും പ്രശ്നം ഇല്ല..
  • ഇനി ബിഗ് ബോസ് എന്ന പേര് മാറ്റി ആര്യക്കൊരു ഫ്ളാറ്റ് എന്ന ആക്കണം
  • ഒരു മനുഷ്യന്‍ ഇങ്ങനെ കരഞ്ഞു മാപ്പ് പറഞ്ഞിട്ടും നിന്റെ മനസ് അപാരം തന്നെ... എന്ത് ജന്മം ആണ് നിന്റെ ??
രജിത് കുമാര്‍ പുറത്തായത് ഇങ്ങനെ
ബിഗ് ബോസ് സീസണ്‍ രണ്ടിലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ളയാളായിരുന്നു രജിത് കുമാര്‍. വന്നതുമുതല്‍ വേറെ ലെവല്‍ കളികള്‍ക്ക് അവസരമൊരുക്കിയ മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്ന അപ്രതീക്ഷിത സംഭവം രജിത് കുമാറിനെ വീട്ടില്‍ നിന്ന് താല്‍ക്കാലികമായി പുറത്തേക്കുള്ള വഴി തെളിച്ചു. മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച രജിത് കുമാറിനെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ എത്തിയ ഇന്നത്തെ എപ്പിസോഡില്‍ ഇത് തന്നെയാണ് ചര്‍ച്ചാ വിഷയം. രജിത് കുമാര്‍ രേഷ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും വേദിയിലെത്തി മോഹന്‍ലാലിനോട് ആദ്യമായി സംസാരിക്കുകയും ചെയ്തു.

മത്സരാര്‍ത്ഥികളോടും മോഹന്‍ലാല്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ഫുക്രുവും രേഷ്മയും രഘുവും ഒഴികെയുള്ളവര്‍ അദ്ദേഹത്തിന് പൂര്‍ണമായ പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് രജിത് പറഞ്ഞ ഒരു ആഗ്രഹത്തില്‍ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന് മോഹന്‍ലാല്‍ രേഷ്മയോട് ചെദിച്ചു. കാര്യം മറ്റ് മത്സരാര്‍ത്ഥികളോടു സംസാരിച്ച ശേഷം തീരുമാനം പറയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അവിടേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പറഞ്ഞെന്ന് മോഹന്‍ലാല്‍ ബ്രേക്കിന് ശേഷം അറിയിച്ചു. ഇക്കാര്യത്തില്‍ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന ലാലിന്റെ ചോദ്യത്തിന്. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞു. വീണ്ടും രേഷ്മയുമായി സംസാരിക്കാന്‍ രജിത്തിന് മോഹന്‍ലാല്‍ അവസരം നല്‍കി. രേഷ്മയുമായി സംസാരിച്ച രജിത് തനിക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേള്‍ക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോള്‍ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരുന്നതില്‍ താല്‍പര്യമില്ലെന്ന തീരുമാനത്തില്‍ രേഷ്മ ഉറച്ചുനില്‍ക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയാല്‍ ഇത്തരം ഒരു കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യമുണ്ടാകുമെന്നും രേഷ്മ പറഞ്ഞു. അതിനിടയില്‍ എന്റെ കണ്ണില്‍ മുളക് തേച്ചത് മാത്രമല്ല, എന്റെ അമ്മയുടെ കാര്യമാണ് എന്റെ മനസിലെന്നും രജിത്തിനോട് രേഷ്മ പറഞ്ഞു. തീരുമാനത്തില്‍ മാറ്റമില്ലല്ലോ എന്ന് മോഹന്‍ലാല്‍ ചോദിച്ചതിന് പിന്നാലെ ഇല്ലെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് നമുക്ക് നാളെ കാണാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിനകത്തുനിന്ന് പുറത്തുവന്നു. രജിത്തിന് ആശംസകള്‍ നേരുകയും നന്നായിരിക്കട്ടെയെന്ന് പറഞ്ഞ് വീട്ടിനകത്ത് മുമ്പ് സംഭവിച്ച കാര്യങ്ങള്‍ രജിത്തിനെ കാണിച്ചു.

വീടിനകത്ത് നടന്ന കാര്യങ്ങള്‍ കാണുന്നതിനിടയില്‍ രജിത്തിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു. അവസാനമായി പടിയിറങ്ങുമ്പോള്‍ ചുറ്റും ആളുകളും ഉണ്ടായിരുന്നില്ല. കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടമൊഴിഞ്ഞ സദസിലൂടെ രജിത്ത് പുറത്തേക്ക് പോയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category