1 GBP = 93.00 INR                       

BREAKING NEWS

എക്സിറ്ററില്‍ പുതിയ മലയാളി അസോസിയേഷന്‍; എക്സിറ്റര്‍ കേരളാ കമ്യുണിറ്റിയുടെ ചെയര്‍മാനായി കുര്യന്‍ ചാക്കോയും പ്രസിഡന്റായി രാജേഷ് ജി നായരും

Britishmalayali
വില്‍സണ്‍ പുന്നോലി

എക്‌സിറ്റര്‍: രണ്ടായിരത്തിയാറില്‍ രൂപീകൃതമായ എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ (ഇമ) അംഗങ്ങളുടെ തനത് സംസ്‌കാരവും ആചാരങ്ങളും കാത്ത് സൂക്ഷിക്കുന്നതിലും അവരെ പരസ്പര സ്‌നേഹത്തിലും വിശ്വാസത്തിലും സഹകരണത്തിലും ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒറ്റക്കെട്ടായി കൊണ്ടു പോകുന്നതിലും ഏതൊരു പ്രവാസി സംഘടനയ്ക്കും മാതൃക തന്നെയായിരുന്നു.

എന്നാല്‍ 2018- -,-2020 കാലഘട്ടത്തില്‍ അധികാരത്തില്‍ വന്ന ഇമ നേതൃത്വം സംഘടനയുടെ പാരമ്പര്യത്തില്‍ നിന്നും മാറി നഗ്നമായ ജനാധിപത്യ വിരുദ്ധതയും ഏകാധിപത്യ രീതിയുമായി മുന്നോട്ട് പോവുകയും അതിനെ പരസ്യമായി എതിര്‍ത്ത ആറുപേര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ തുടങ്ങിയ പ്രതികാര ശിക്ഷനടപടിയിലേയ്ക്ക് കടക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം നല്കി.

ഈ മാസം ഒന്നാം തീയതി ഷിബു വഞ്ചിപുരയുടെ ഭവനത്തില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സിറ്റര്‍ കേരളാ കമ്യുണിറ്റിക്ക് (ഈകെസി) ആണ് രൂപം നല്‍കിയത്.എക്‌സിറ്റര്‍ മലയാളിയുടെ മാന്യതയുടെയും സൗമ്യതയുടെയും ആദര്‍ശത്തിന്റെയും മുഖമായ പ്രിയപ്പെട്ട ബൈജു (കുര്യന്‍ ചാക്കോ), ചെയര്‍മാനായും ഇമയുടെ സ്ഥാപനത്തില്‍ നേതൃത്വം നല്‍കുകയും സംഘടനയുടെ വളര്‍ച്ചയില്‍ അഭിമാനകരമായ സഹായസഹകരണങ്ങള്‍ നല്‍കിയ രാജേഷ് ജി നായര്‍ പ്രസിഡന്റായും പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

ജോമോന്‍ തോമസ് (സെക്രട്ടറി) സെബാസ്റ്റിയന്‍ സ്‌കറിയ, ബിനോയ് പോള്‍ തുടങ്ങിയ യുവനിരയുടെ സാന്നിധ്യം സംഘടനയ്ക്ക് ഊര്‍ജ്ജസ്വലത നല്‍കുന്നു.ജിന്നി തോമസ് ഖജാഞ്ചിയും ഷൈനി പോള്‍ (വൈസ് പ്രസിഡന്റ്), അമൃതാ ജെയിംസ്, രഹനാ പോള്‍ എന്നിവര്‍ വനിതകളുടെ ശക്തമായ സാന്നിധ്യമാകുമ്പോള്‍ ഷിബു സേവ്യറിനോടൊപ്പം ജിതാ ജോളി, അലീന പോല്‍ പാലാട്ടി, അമൃതാ ദിലീപ് എന്നിവര്‍ കൂടി ചേരുമ്പോള്‍ കലാകായിക മേഘലയില്‍ ഈകെസിയ്ക്ക് ശക്തമായ മുന്നേറ്റം നടത്തുവാന്‍ കഴിയും.

കൂടാതെ സംഘടന പ്രവര്‍ത്തനത്തില്‍ പരിണതപ്രഞ്ജരും ഇമയുടെ വളര്‍ച്ചയില്‍ വളരേയേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള പൊന്നച്ചയാനും (മാത്യു കൊച്ചുമ്മന്‍) ദിലീപ് കുമാറും പീറ്റര്‍ ജോസഫും ഒന്നിക്കുമ്പോള്‍ സംഘടന കെട്ടുറപ്പോടെ ഭദ്രമായി മുന്നോട്ട് പോകും എന്നു തന്നെ പ്രതീക്ഷിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category