
രാജ്യത്ത് കൊറോണാ വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുമായി കലാ ഹാംപ്ഷെയറും രംഗത്ത്. ഇന്ന് അടിയന്ത എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് മെയ് മാസത്തില്‍ നടത്താനിരുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടി പിന്നിടത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുക യായിരുന്നു. പുതുക്കിയ തീയതി പിന്നീട് നിശചയിക്കും.
കലാ ഹാംപ്ഷെയര്‍ പത്താം വാര്‍ഷികവും ഓള്‍ഡ് ഈസ് ഗോള്‍ഡ് 'അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം' സംഗീത സായാഹ്നവും മേയ് ഒന്പതിനു സൗത്താംപടണില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നത് വൈറസ് പടരുന്നതോടെ സര്‍ക്കാര്‍ വിവിധ നിയന്ത്രണങ്ങള്‍ പുറപ്പെടുവിക്കുകയും ബഹുജന സമ്മേളനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംഗീത പരിപാടിയും മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സാഹചര്യം നിയന്ത്രണത്തിലായിക്കഴിഞ്ഞാല്‍ ഉചിതമായ സമയത്ത് ഒരു പുതിയ തീയതി അറിയിക്കും.മലയാള സിനിമയിലെ സംഗീതമേഖലകളിലെ കുലപതികള്‍ക്ക് ആദരവേകുവാന് കല ഹാംപ്ഷെയര്‍ തുടങ്ങിവച്ച ഓള്‍ഡ് ഈസ് ഗോള്‍ഡ് 'അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം' എന്ന രാഗ താള ലയ സംഗമത്തിലൂടെ മലയാള സിനിമയിയിലെ മഹാരഥന്മാര്‍ക്കു സ്മരണാഞ്ജലി അര്‍പ്പിക്കുവാനും വെള്ളിവെളിച്ചത്തില്‍ നിന്നും അകന്ന് അശരണരായി വാര്ദ്ധക്യപീഡകളാലും മറ്റും കഴിയുന്ന മലയാളത്തിന്റെ പ്രിയ കലാകാരന്മാര്ക്ക് സ്വാന്തനമാകാനും ലക്ഷ്യമിട്ട് തുടങ്ങിയതാണ്.
യുകെയിലെ മലയാളി കലാകാരന്മാര്ക്കും കലാസ്വാദകര്‍ക്കും ഒരു പൊതുവേദിയായി രൂപീകരിച്ച കേരളാ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന് എന്ന കലാ ഹാംപ്ഷെയര്‍ മഹത്തായ പത്തുവര്‍ഷം പിന്നിടുകയാണ് ഈ വര്‍ഷമെന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam