1 GBP = 92.00INR                       

BREAKING NEWS

ടോയ്‌ലെറ്റില്‍ പോലുംപോകാതെ ഉറക്കമിളച്ചിരിക്കുന്ന ഒരു ടീച്ചറമ്മ മാത്രം ഉള്ളതുകൊണ്ട് ഒന്നും ശരിയാവണമെന്നില്ല: ബന്ധപ്പെട്ട ഉദ്യാഗസ്ഥന്മാര്‍ നന്നായെ പറ്റൂ;മൂന്നാറില്‍ രോഗം പടര്‍ത്തി 19 സായിപ്പന്മാര്‍ ഉലകം ചുറ്റിയതും ഇറ്റലിയില്‍ നിന്നും പരിശോധിച്ചിട്ടും രോഗി പുറത്തുവന്നതുമൊക്കെസൂചിപ്പിക്കുന്നത് എന്താണ്? ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പെങ്കില്‍ ഈ മഹാവ്യാധി നമ്മളേയും കൊണ്ടേ പോകൂ...

Britishmalayali
kz´wteJI³

ഇന്ന് വീണ്ടും കേരളത്തില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തില്‍ ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പോലെ തന്നെ നിരുത്തരവാദപരമായി ആളുകളില്‍ ആശങ്ക സൃഷ്ടിച്ചുകൊണ്ടാണ് ഇരുപതാമത്തെ ഈ കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിക്കുകയും അവിടെയൊക്കെ താമസിക്കുകയും ചെയ്ത ഒരു സംഘത്തിലെ ഒരാള്‍ക്കാണ് രോഗബാധ. അതായത്, ഇംഗ്ലണ്ടില്‍ നിന്നെത്തിയ ആ 19 അംഗ സംഘത്തിലെ രോഗബാധ സ്ഥിരീകരിച്ച വ്യക്തി ഇതിനോടകം കേരളത്തിലെ വിവിധ ഇടങ്ങളില്‍ രോഗം വിതറി എന്നര്‍ത്ഥം.

എന്നിട്ടും രോഗബാധക്ക് ചികിത്സ തേടുകയോ മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയോ ചെയ്യാതെ വിമാനത്താവളത്തിലെത്തി വിമാനം കയറി മടങ്ങിപ്പോകാനാണ് ശ്രമിച്ചത്. ഇന്ന് ആരോഗ്യമന്ത്രി പറഞ്ഞത് ഇന്നലെ തന്നെ ഇയാള്‍ രോഗബാധിതന്‍ എന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു എന്നാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഇന്നലെ ഇയാളെ ആശുപത്രിയില്‍ ആക്കിയില്ല? എന്തുകൊണ്ട് ഇയാളുടെ വിമാനയാത്ര തടഞ്ഞില്ല എന്നതിനുള്ള ഉത്തരം പറയേണ്ടത് സര്‍ക്കാരാണ്. ഇയാള്‍ എവിടെയായിരുന്നു എന്ന് അന്വേഷിക്കുകയായിരുന്നു എന്നും അയാള്‍ ഒളിവില്‍ പോയി രക്ഷപെടാന്‍ ശ്രമിച്ചു എന്നുമാണ് മന്ത്രി പറയുന്നത്.

വിദേശത്ത് നിന്നും യാത്ര ചെയ്തെത്തിയ ഒരാള്‍ക്ക കൊറോണ ബാധയുണ്ട് എന്ന് സംശയിക്കുകയും അയാളുടെ സാംമ്പിള്‍ എടുത്ത് പരിശോധിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ ഒരിടത്തേക്കും പോകാതെ സര്‍ക്കാരിന്റെ നിരീക്ഷണ കണ്ണുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതിനുള്ള സംവിധാനം ഇവിടെയില്ലാ എന്ന് മന്ത്രി തന്നെ വ്യക്തമാക്കുന്നു. ഓര്‍ക്കേണ്ടതുകൊറോണ ബാധിത രാജ്യത്ത് നിന്നും ഈ നാട്ടിലെത്തിയ 19 അംഗ സംഘത്തിലെ ഒരാള്‍ക്ക് അതിനിടയില്‍ കൊറോണ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ അയാളുടെ ശ്രവങ്ങളും രക്തവും അടക്കമുള്ള വസ്തുതകള്‍ എടുത്ത് പരിശോധനക്കയച്ചിട്ടും അയാള്‍ എവിടേക്ക് പോകുന്നു എന്ന് ട്രാക്ക് ചെയ്യാന്‍ ഈ സര്‍ക്കാരിന് സംവിധാനം ഇല്ലാ എന്നതാണ്. അതുകൊണ്ടാണ് മന്ത്രി പറഞ്ഞത്, രോഗപരിശോധനാ ഫലം പുറത്ത് വന്നപ്പോള്‍ അയാളെ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്ന്.

ടീകൗണ്ടി പോലെ മൂന്നാറിലെ ഏറ്റവും വലിയ റിസോര്‍ട്ടുകളില്‍ ഒന്നിലാണ് അയാള്‍ ഒളിവില്‍ താമസിച്ചത്. അയാളെ അവിടെ എത്തിച്ച ട്രാവല്‍ ഏജന്റിനും അയാളെ അവിടെ താമസിപ്പിച്ച ഹോട്ടല്‍ ഉടമക്കും ഒക്കെ ഇതിന്റെ ഉത്തരവാദിത്തമുണ്ട്. ആരാണ് ഹോട്ടലുടമ? സാക്ഷാല്‍ കേരള സര്‍ക്കാര്‍ തന്നെ. അതായതുകൊറോണ ബാധ സംശയിക്കുന്ന ഒരാളും അയാള്‍ക്കൊപ്പമുള്ള 18 പേരും ഒരു ഹോട്ടലില്‍ താമസിച്ചിട്ട് അയാളുടെ മെഡിക്കല്‍ പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുമ്പ് അവര്‍ മുങ്ങാന്‍ ശ്രമിച്ചിട്ട് അത് പൊലീസില്‍ അറിയിക്കുകയോ ആരോഗ്യ വകുപ്പില്‍ അറിയിക്കുകയോ ചെയ്യാതിരുന്ന ഹോട്ടലിന്റെ മാനേജര്‍മാരും മറ്റ് ഉത്തരവാദിത്തപ്പെട്ട ഉദ്യാഗസ്ഥരും പ്രതികളാണ് എന്നര്‍ത്ഥം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category