കേരളം എന്നല്ല ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതുകൊറോണയെക്കുറിച്ച് ആണെങ്കിലും കഴിഞ്ഞ 48 മണിക്കൂറുകളായി ഏറ്റവും കൂടുതല്‍ മലയാളികള്‍ ചര്‍ച്ച ചെയ്തതുകൊറോണയെക്കുറിച്ച് അല്ല നേരെ മറിച്ച് രജത്ത് കുമാര്‍ എന്ന കോളജ് അദ്ധ്യാപകനെക്കുറിച്ചാണ്. ആ കോളജ് അദ്ധ്യാപകന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ക്കും പാരമ്പര്യ മൗലികവാദികള്‍ക്കും മുന്‍പേ പ്രിയപ്പെട്ടവാനായിരുന്നു എങ്കിലും പൊതു സമൂഹത്തിന് അത്രത്തോളം സ്വീകാര്യത ലഭിച്ചിരുന്നില്ല.
എന്നാല്‍ ഇദ്ദേഹം ഏഷ്യാനെറ്റ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസ് എന്ന പരിപാടിയിലെ അതിഥികളില്‍ ഒരാളായി എത്തുകയും. രണ്ട് ദിവസം മുന്‍പ് അവിടെ നിന്ന് പുറത്താകുകും ചെയ്തപ്പോള്‍ കേരളീയ സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയമായി രജിത്ത് കുമാര്‍ മാറി.
കുറേ വര്‍ഷമായി നേരിട്ട് പരിചയമുള്ള ഒരു മോട്ടിവേഷണല്‍ സ്പീക്കറും പൊതു പ്രഭാഷകനും എന്നതിന് അപ്പുറം എന്തെങ്കിലും പ്രസക്തി രജിത്ത് കുമാറിനുണ്ട് എന്ന് വിശ്വസിക്കാതിരിരുന്നതുകൊണ്ടു തന്നെ എന്നെ പോലെയുള്ളവര്‍ക്ക് ഈ വിവാദമൊരു അത്ഭുതമായിരുന്നു. ആദ്യം നമ്മള് കാണുന്നത മോഹന്‍ലാലിന്റെ സൈറ്റില്‍ കയറി തെറി വിളിക്കുന്ന രജിത്ത് കുമാര്‍് ഫാന്‍സിനെയാണ്. തൊട്ടുപിന്നാലെ ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജില്‍ ഡിസ്ലൈക്കുകളുടെ ക്യാമ്പയിന് തുടങ്ങിയപ്പോള്‍ ലക്ഷങ്ങള്‍ വിട്ടൊഴിഞ്ഞു പോയി.
അതുകഴിഞ്ഞ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ വിശദീകരിക്കാന്‍ കഷ്ടപ്പെടുന്നതും അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഇതിനൊക്കെ മുന്‍പ് തന്നെ ലണ്ടനില്‍ പോലും രജത് കുമാര്‍ ആര്‍മി എന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ രൂപപ്പെട്ടപ്പോള്‍ തുടങ്ങിയ ഞെട്ടലാണ് കഴിഞ്ഞ 48 മണിക്കൂറായി ഇപ്പോഴും തുടരുന്നത്. എന്തുകൊണ്ടാണ് രജിത്ത് കുമാര്‍ ഇങ്ങനെ സൂപ്പര്‍സ്റ്റാറായി മാറിയത് എന്ന് എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുകയാണ്. പലവട്ടം ചിന്തിച്ചപ്പോള്‍ ഒരുകാര്യം എനിക്ക് മനസിലായി.
നമ്മള് സെലിബ്രിറ്റികളായി ചര്‍ച്ച ചെയ്യുകയും വാര്‍ത്ത എഴുതുകയും സംവാദത്തിന് വിളിക്കുകയുമൊക്കെ ചെയ്യുന്ന സിനിമക്കാരും രാഷ്ട്രിയക്കാരും കായികതാരങ്ങള്‍ക്കും അപ്പുറം സാധാരണക്കാര്‍ക്ക് പ്രധാനപ്പെട്ട വിഷയമായി മാറുന്നത് രജത്ത് കുമാറിനെ പോലെയുള്ള വ്യക്തികളാണ് എന്നത്. ഒരു തരത്തില്‍ എന്നെ പോലെയുള്ളവര്‍ക്ക് ആശ്വാസമായിട്ടാണ് അത് അനുഭവപ്പെട്ടത്. ചിലരെങ്കിലും നുണ പറഞ്ഞും വ്യാജവാര്‍ത്ത എഴുതിയും എന്നെ പോലെയുള്ളവരുടെ ആത്മവിശ്വാസം തല്ലിക്കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഈ ലോകത്ത് പലരും ഇങ്ങനെയാണല്ലോ എന്നോര്‍ത്ത് കുണ്ഠിതപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്നവര്‍ക്ക് ഇതൊന്നും ഒരു വിഷയമേയല്ലെന്നും. രാഷ്ട്രീയക്കാരും സിനിമക്കാരും പോലും അവരുടെ വിഷയമല്ലെന്നും രജിത്ത് കുമാറിനെ പോലെ സാധാരണക്കാരുടെ ഹീറോയാണ് അവരുടെ വിഷയമെന്നും തിരിച്ചറിയാനുള്ള അനുഭവപാഠമായി അത് മാറി.
മോഹന്‍ലാലിനെ പോലൊരു നടനെതിരെ ഇത്രയധികം ശക്തമായ ആക്രമണം ഉണ്ടാകണം എങ്കില്‍ ഏഷ്യാനെറ്റോ അവരുടെ എതിരാളികളോ ബോധപൂര്‍വം കെട്ടിയുണ്ടാക്കുന്ന ഒരു സംവിധാനത്തിന് സാധിക്കുകയില്ല. നേരെ മറിച്ച് അതൊരു ജനവികാരമായി തന്നെ രൂപപ്പെടണം. ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരൂപം വീഡിയോ കാണാം.