1 GBP = 92.00 INR                       

BREAKING NEWS

പരമ്പര റദ്ദാക്കി അഞ്ച് നാള്‍ പിന്നിട്ടിട്ടും മാതൃരാജ്യത്തേക്ക് തിരികെ പോകാനാവുന്നില്ല; കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുരുങ്ങി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍: ചൊവ്വാഴ്ച നാട്ടിലേക്ക് തിരികെ പോകാനാവുമെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാതൃരാജ്യത്തേക്ക് മടങ്ങാനാവാതെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യയില്‍ കുടുങ്ങിയിട്ട് അഞ്ച് നാള്‍ പിന്നിടുന്നു. ഏകദിനത്തില്‍ പങ്കെടുക്കാനെത്തിയ താരങ്ങള്‍ നിലവില്‍ഡ കൊല്‍ക്കത്ത വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലിലാണ് ഉള്ളത്. എന്നാല്‍ വിമാന സര്‍വ്വീസുകള്‍ പലതും റദ്ദാക്കിയതിനാല്‍ ദിവസം അഞ്ച് കഴിഞ്ഞിട്ടും ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവുന്നില്ല.

മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഒരു മത്സരം പോലും കളിക്കാനുമായില്ല. ചൊവ്വാഴ്ച രാവിലെ ദുബായ് വഴി ഇവര്‍ നാട്ടിലേക്കു മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീമും ഇന്ത്യന്‍ ടീമും മാര്‍ച്ച് 11ന് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ എത്തിയിരുന്നു. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന് ഈ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ പരമ്പരയിലെ ശേഷിച്ച രണ്ടു മത്സരങ്ങളും ബിസിസിഐ റദ്ദാക്കി.

15ന് ലക്നൗവിലും 18ന് കൊല്‍ക്കത്തയിലും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് റദ്ദാക്കിയത്. ഇതോടെ ഒരു മത്സരം പോലും കളിക്കാനായതുമില്ല. കൊല്‍ക്കത്തയില്‍ തങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ വിമാനത്താവളത്തിന് തൊട്ടടുത്തുതന്നെയാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) അവിഷേക് ഡാല്‍മിയ വ്യക്തമാക്കി. നഗരഹൃദയത്തിലുള്ള ഒരു പ്രമുഖ ഹോട്ടലിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന് ആദ്യം താമസം ഒരുക്കിയിരുന്നത്. എന്നാല്‍, പരമ്പര റദ്ദാക്കിയതോടെ വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലേക്ക് താമസം മാറ്റുകയായിരുന്നു.

പരമ്പര റദ്ദാക്കിയെങ്കിലും കൊല്‍ക്കത്തയില്‍ എത്തിയശേഷം നാട്ടിലേക്കു മടങ്ങാനാണ് ദക്ഷിണാഫ്രിക്കന്‍ ടീം തീരുമാനിച്ചത്. ടീം ആവശ്യപ്പെടുന്ന മെഡിക്കല്‍ സഹായം ഉറപ്പാക്കാന്‍ വിദഗ്ധ സംഘമുണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ താരങ്ങളുടെ ഭീതിയകറ്റാനും പരിശോധനകള്‍ക്കുമായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സേവനവും ഉറപ്പാക്കുന്നുണ്ട്. അസോസിയേഷന്‍ ഭാരവാഹികളും ഇതേ ഹോട്ടലിലുണ്ട്. ബിസിസിഐയുമായും ബംഗാള്‍ ഭരണകൂടവുമായും ഞങ്ങള്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. പൊലീസും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്' ഡാല്‍മിയ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category