1 GBP = 93.00 INR                       

BREAKING NEWS

അസുഖം ബാധിതര്‍ക്ക് മാനസിക പിന്തുണ; നിത്യോപയോഗ സാധനകളുടെ ലഭ്യത ഉറപ്പാക്കും; കൊറോണ സാഹചര്യത്തില്‍ സഹായഹസ്തവുമായി എംഎംഎ ടീം

Britishmalayali
kz´wteJI³

ഇംഗ്ലണ്ടില്‍ കൊറോണ രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സമൂഹത്തിന് ഭീഷണിയായി എത്താന്‍ സാധ്യതയുള്ള കോവിഡ് 19 ന് ചെറുത്തു തോല്‍പ്പിക്കുന്നതിനും അസുഖ ബാധ വരുന്നവരെ മാനസികവും അതോടൊപ്പം ഏകാന്ത വാസത്തിനിടയില്‍ അത്യാവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള സഹായ ഹസ്തവുമായി തയ്യാറെടുക്കുകയാണ് എംഎംഎയുടെ വാളന്റിയേഴ്സ് ടീം.

മാഞ്ചസ്റ്ററും പരിസരപ്രദേശത്തുമുള്ള പ്രാദേശിക ആളുകളെ ഉള്‍പ്പെടുവത്തിയാണ് ടീം രൂപീകരിച്ചിരിക്കുന്നത്. രോഗ ബാധ സ്ഥിരീകരിച്ചാല്‍ അവരുമായി നിത്യം ബന്ധപ്പെട്ട് രോഗവും രോഗിയും സഹായവും ഉറപ്പു വരുത്തും. മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ആളുകള്‍ക്കും ഈ സഹായം ഉറപ്പ് വരുത്തുകയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍ 07886526706 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഈ സംരംഭത്തില്‍ വോളന്റിയേഴ്സ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബന്ധപ്പെടാവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category