1 GBP = 93.00 INR                       

BREAKING NEWS

ഒടുവില്‍ ആരാധകര്‍ പ്രതീക്ഷിച്ചത് സംഭവിച്ചു; കോപ്പാ അമേരിക്കയും യൂറോ കപ്പും ഒരു വര്‍ഷത്തേക്ക് നീട്ടി വെച്ചു: യൂറോ കപ്പ് 2021 ജൂണ്‍ 11 ജൂലൈ 11 കാലയളവില്‍ നടത്തിയേക്കും

Britishmalayali
kz´wteJI³

സ്വിറ്റ്സര്‍ലന്‍ഡ്: കൊറോണ ഭീതിയില്‍ പ്രധാനപ്പെട്ട ഫുട്ബോള്‍ മത്സരങ്ങളും മാറ്റിവയ്ക്കുന്നു. ലോക ഫുട്ബോളിലെ ഈ വര്‍ഷത്തെ രണ്ട് പ്രധാന ചാംപ്യന്‍ഷിപ്പുകളായ യൂറോ കപ്പും കോപ്പ അമേരിക്കയുമാണ് നീട്ടി വയ്ക്കുന്നത്. ഇരു മത്സരങ്ങളും ഒരു വര്‍ഷത്തേക്ക് നീട്ടി വച്ചാണ് ഉത്തരവായിരിക്കുന്നത്. കോവിഡ് ഭീതി മൂലം യൂറോ നീട്ടിവയ്ക്കാന്‍ തീരുമാനമെടുത്തതായി യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫയുടെ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫെറിന്‍ അറിയിച്ചു.

യൂറോ കപ്പ് 2021 ജൂണ്‍ 11 ജൂലൈ 11 കാലയളവില്‍ നടത്താനാണു തീരുമാനം എന്നാണ് നോര്‍വീജിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ യുവേഫ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. യുവേഫയും അംഗരാജ്യങ്ങളിലെ അസോസിയേഷനുകളും യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രതിനിധികളുമെല്ലാം ചേര്‍ന്ന അടിയന്തിര യോഗത്തിലാണു തീരുമാനം. ടൂര്‍ണമെന്റ് നീട്ടിവയ്ക്കുമെന്നു നേരത്തേതന്നെ നോര്‍വെ, സ്വീഡിഷ് ഫുട്ബോള്‍ ഫെഡറേഷനുകള്‍ ട്വീറ്റ് ചെയ്തിരുന്നു.

ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 വേദികളിലായി യൂറോ നടത്താനാണു നിശ്ചയിച്ചിരുന്നത്. ന്നൊല്‍ അടുത്ത വര്‍ഷം ഇതേ സമയത്തേക്ക് മത്സരം നീട്ടി വയ്ക്കുകയാണ്. ഇതേ സമയക്രത്തില്‍ കൊളംബിയയിലും അര്‍ജന്റീനയിലുമായി നിശ്ചയിച്ചിരുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റും മാറ്റിയതായി തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനായ കോംബോളും അറിയിച്ചു. യൂറോ കപ്പ് നീട്ടിവയ്ക്കാനുള്ള യുവേഫയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കോംബോള്‍ പ്രസിഡന്റ് അലജാന്ദ്രോ ഡോമിന്‍ഗ്വെസ് പറഞ്ഞു.

യൂറോ കപ്പ് നീട്ടുമെന്നു യുവേഫയുടെ ഭാഗത്തുനിന്ന് നേരത്തേതന്നെ സൂചനകളുണ്ടായിരുന്നു. മത്സരവേദികളിലൊന്നായ ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടല്‍ മുറികളെല്ലാം യുവേഫ ക്യാന്‍സല്‍ ചെയ്തതോടെയാണ് ഇത്തരം ഒരു സൂചന ആരാധര്‍ക്്ക ലഭിച്ചത്. ഡാനിഷ് തലസ്ഥാനത്തെ സിപിഎച്ച് ഹോട്ടലിലെ 102ല്‍ 80 റൂമുകളും യുവേഫ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച അതെല്ലാം റദ്ദാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category