1 GBP = 94.00 INR                       

BREAKING NEWS

ഇംഗ്ലണ്ടില്‍ നിന്നും കളിക്കാനെത്തിയ താരത്തിന് കോവിഡ് എന്ന് സംശയം; പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് താരങ്ങള്‍ ആശങ്കയില്‍

Britishmalayali
kz´wteJI³

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) സെമിഫൈനലിനു തൊട്ടുമുന്‍പ് റദ്ദാക്കാന്‍ കാരണം വിദേശ താരങ്ങളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതുകൊണ്ടെന്ന് വെളിപ്പെടുത്തല്‍. വിദേശ താരങ്ങളില്‍ ഒരാളായ ഇംഗ്ലണ്ടിന്റെ അലക്സ് ഹെയില്‍സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്ലേ ഓഫില്‍ കടന്ന നാലു ടീമുകളില്‍ ഒന്നായ കറാച്ചി കിങ്സിന്റെ താരമായിരുന്നു ഹെയില്‍സ്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലീഗിനിടെ ഹെയില്‍സ് നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ താരത്തെ ഐസലേഷനിലേക്കു മാറ്റിയതായി അറിയിപ്പു കിട്ടിയതിനെ തുടര്‍ന്ന് പിഎസ്എല്‍ മത്സരങ്ങള്‍ റദ്ദാക്കുന്നതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു. ഹെയില്‍സ് പാക്കിസ്ഥാന്‍ വിടും മുന്‍പുതന്നെ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി മുന്‍ പാക്കിസ്ഥാന്‍ താരം റമീസ് രാജ വെളിപ്പെടുത്തിയിരുന്നു.

പാക്കിസ്ഥാന്‍ താരം ഇമാദ് വാസിം നയിക്കുന്ന കറാച്ചി കിങ്സില്‍ മുഹമ്മദ് ആമിര്‍, ഉമൈദ് ആസിഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഉസാമ മിര്‍, അര്‍ഷാദ് ഇഖ്ബാല്‍, വെസ്റ്റിന്‍ഡീസ് താരം ഷാഡ്വിക് വാള്‍ട്ടന്‍, ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാന്‍ തുടങ്ങിയവരും കളിക്കുന്നുണ്ട്. അതേസമയം, തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ഹെയില്‍സ് രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ചത്തേക്കു മാറ്റിയതും ഇപ്പോഴത്തെ സാഹചര്യത്തില്‍ നീട്ടിവച്ചു. സെമിഫൈനല്‍ മത്സരങ്ങളും ഫൈനലും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുമെന്നാണ് പിസിബി ആദ്യം അറിയിച്ചിരുന്നത്.

പാക്കിസ്ഥാനില്‍ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ലീഗ് റദ്ദാക്കാന്‍ കാരണമായി. ലഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇന്നു നടക്കേണ്ടിയിരുന്ന ഒന്നാം സെമിയില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സും പെഷാവര്‍ സാല്‍മിയുമാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം അല്‍പം മുന്‍പാണ് നീട്ടിവച്ചതായി പിസിബി അറിയിച്ചത്. കറാച്ചി കിങ്സും ലഹോര്‍ ക്വാലാന്‍ഡേഴ്സും തമ്മിലുള്ള രണ്ടാം സെമിയും ഇന്നു വൈകീട്ട് ഏഴു മണിക്കാണ് നിശ്ചയിച്ചിരുന്നത്. ഇതും നീട്ടിവച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category