1 GBP = 92.80 INR                       

BREAKING NEWS

ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കുമെന്നൊരു ചൊല്ലുണ്ടെന്ന് കളിയാക്കി രജിത് ആര്‍മി; കോവിഡ് ഭീതിയില്‍ എല്ലാ ഷോകളും നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ച് എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ; ഏഷ്യാനെറ്റിലെ സൂപ്പര്‍ റിയാലിറ്റി ഷോ ബിഗ് ബോസിന് താല്‍കാലിക അന്ത്യമെന്ന് സൂചന; ആര്യക്കൊരു ഫ്ളാറ്റ് എന്ന പരിപാടിയും തീര്‍ന്നെന്ന് കളിയാക്കി സോഷ്യല്‍ മീഡിയ; രജിത് കുമാറിന്റെ പുറത്താകലിന് പിന്നാലെ ബിഗ് ബോസ് അവസാനിക്കുമോ? ചര്‍ച്ചകള്‍ക്ക് വ്യക്തത നല്‍കാതെ ഏഷ്യാനെറ്റും

Britishmalayali
kz´wteJI³

കൊച്ചി: ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ താല്‍കാലികമായി അവസാനിപ്പിക്കുന്നുവെന്ന് സൂചന. കോവിഡ് 19 വൈറസ് പടര്‍ന്ന് പടിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് നിര്‍മ്മിക്കുന്നത് എന്‍ഡമോള്‍ ഷൈന്‍ എന്ന ഗ്രൂപ്പാണ്. ഇതിന്റെ ഫെയ്സ് ബുക്ക്, ട്വിറ്റര്‍ പേജുകളിലാണ് കൊറോണ വൈറസ് ഭീതിയുടെ നിഴലില്‍ പ്രോഗ്രാമുകള്‍ നിര്‍ത്തുന്നതായി അറിയിക്കുന്നത്.

ജീവനക്കാരുടേയും അഭിനേതാക്കളുടേയും അണിയറക്കാരുടേയും സുരക്ഷയും നന്മയും ലക്ഷ്യമിടുന്നവാണ് എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യാ ഗ്രൂപ്പ്. കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജോലികളും തങ്ങള്‍ താല്‍കാലികമായി അവസാനിപ്പിക്കുകയാണെന്നാണ് എന്‍ഡമോള്‍ ഷൈന്‍ അറിയിക്കുന്നത്. ഇതില്‍ ഭരണപരവും പ്രൊഡക്ഷനുമായി ബന്ധപ്പെട്ട എല്ലാം നിര്‍ത്തി വയ്ക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് മുഖവിലയ്ക്കെടുത്താല്‍ ബിഗ് ബോസ് ഷോയ്ക്കും താല്‍കാലിക അവസാനം ഉണ്ടാകുന്നുവെന്ന് വേണം വിലയിരുത്താന്‍. കോവിഡ് 19 വൈറസ് പടരുന്നത് തടയാനാണ് ഇതെന്നാണ് എന്‍ഡോള്‍ ഷൈന്‍ ഗ്രൂപ്പ് അറിയിക്കുന്നത്.

എന്‍ഡമോള്‍ഷൈനിലെ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്നും അറിയിക്കുന്നുണ്ട്. എന്നാല്‍ സമൂഹ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. എല്ലാവരും തങ്ങളുടെ അവസ്ഥ മനസ്സിലാക്കണമെന്നും താമസിയാതെ തിരിച്ചെത്തുമെന്നുമാണ് ട്വിറ്ററിലും ഫെയ്സ് ബുക്കിലും എന്‍ഡമോള്‍ ഷൈന്‍ ഗ്രൂപ്പ് നല്‍കുന്ന സന്ദേശം. ബിഗ് ബോസ് അടക്കമുള്ള പരിപാടികള്‍ക്ക് ഇത് ബാധകമാണോ എന്ന് വ്യക്തമല്ല. എങ്കിലും ബിഗ് ബോസ് പ്രേക്ഷകരെ ആകെ അസ്വസ്ഥ പെടുത്തുന്നതാണ് ഈ സന്ദേശം. മലയാളത്തിലെ ബിഗ് ബോസ് ഷോ വഴിത്തിരവിലാണ്. രജിത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയത് ഏറെ വിവാദമായി. ഇതിന് ശേഷം ബിഗ് ബോസിന് പ്രേക്ഷക പിന്തുണ കുറഞ്ഞതായും വിലയിരുത്തലുണ്ടായി.

ചെന്നൈയിലാണ് ബിഗ് ബോസിന്റെ സെറ്റ്. നഗരത്തില്‍ നിന്ന് ഏറെ മാറി ആളൊഴിഞ്ഞ സ്ഥലത്താണ് സെറ്റ്. അതുകൊണ്ട് തന്നെ മത്സരാര്‍ത്ഥികള്‍ കോവിഡില്‍ നിന്ന് അകലത്തിലും. എന്നാല്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകരും മറ്റും പൊതു സമൂഹവുമായി അടുത്ത് ഇടപെഴുകുന്നുണ്ട്. ഈ സാഹചര്യം എല്ലാം ചര്‍ച്ചകളില്‍ എത്തുമ്പോഴാണ് എന്‍ഡമോള്‍ ഷൈന്‍ ഗ്രൂപ്പും കോവിഡില്‍ വിശദീകരണവുമായി എത്തുന്നത്. ഈ ഘട്ടത്തില്‍ ബിഗ് ബോസ് നിലച്ചാല്‍ അത് രജിത് ആര്‍മി ആഘോഷിക്കുകയും ചെയ്യും. ആര്യയ്ക്ക് ഫ്ളാറ്റ് നല്‍കാനാണ് പരിപാടി ഏഷ്യാനെറ്റ് നടത്തുന്നതെന്ന വിവാദം ആളികത്തുമ്പോഴാണ് ബിഗ് ബോസ് ഷോ തന്നെ നിലയ്ക്കുന്നതായി വാര്‍ത്തകളും അഭ്യൂഹങ്ങളും എത്തുന്നത്.


എന്‍ഡമോള്‍ ഷൈന്‍ഗ്രൂപ്പിന്റെ വിശദീകരണത്തില്‍ ഏതെല്ലാം പരിപാടിയാണ് നിര്‍ത്തുന്നതെന്ന് വ്യക്തമാക്കുന്നില്ല. ഇപ്പോള്‍ തുടരുന്ന റിയാലിറ്റി ഷോകളെ കുറിച്ചും വ്യക്തതയില്ല. അതുകൊണ്ട് തന്നെ ഭാവിയില്‍ തുടങ്ങാനിരിക്കുന്ന പദ്ധതികളാവാം നിര്‍ത്തിയതെന്ന വിലയിരുത്തലുകളും സജീവമാണ്. അങ്ങനെയാണെങ്കില്‍ നലാഴ്ച കൂടി ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പ് തുടരും. മറിച്ചാണ് തീരുമാനമെങ്കില്‍ ബിഗ് ബോസിന് അവസാനമാവുകയും ചെയ്യും. ഇത്തവണ ഏറെ റേറ്റിങ് ഉണ്ടാക്കാന്‍ മോഹന്‍ലാലിന്റെ അവതരണത്തിലൂടെ ബിഗ് ബോസിന് കഴിഞ്ഞിരുന്നു. കളികള്‍ വേറെ ലേവലാണെന്ന മോഹന്‍ലാലിന്റെ പറച്ചില്‍ വൈറലാകുകയും ചെയ്തു.
എന്‍ഡോള്‍ഷൈന്‍ ഗ്രൂപ്പിന്റെ പ്രസ്താവന ഇങ്ങനെ
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ബിഗ് ബോസ് ഷോയുടെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ 'ബിഗ് ബോസ്' എന്ന ജനപ്രിയ ഷോ ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ഡച്ച് കമ്പനിയായ എന്‍ഡെമോള്‍ ഷൈനിന്റെ ഇന്ത്യന്‍ യൂണിറ്റ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

'എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ തങ്ങളുടെ ജീവനക്കാരുടെയും അഭിനേതാക്കളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രതിജ്ഞാബദ്ധമാണ്. കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ വെളിച്ചത്തില്‍, കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെയും പ്രവര്‍ത്തനം ഞങ്ങള്‍ സ്വമേധയാ നിര്‍ത്തിയിട്ടുണ്ട്.. COVID-19 ന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ സുരക്ഷാ, മുന്‍കരുതല്‍ നടപടികള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാനും ലക്ഷ്യമിട്ടുള്ള ഒരു താല്‍ക്കാലിക നടപടിയാണിത്. ഈ നടപടികള്‍ വളരെയധികം ജാഗ്രതയോടെയാണ് സ്വീകരിച്ചിട്ടുള്ളത്, കൂടാതെ സ്ഥാപനത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ച കേസുകളൊന്നും ഉണ്ടായിട്ടില്ല. എല്ലാവരും സുരക്ഷിതരായിരിക്കാനും ആവശ്യമായ ആരോഗ്യ നടപടികള്‍ ഉറപ്പാക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളെ ഉടന്‍ വിനോദത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. '- എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category