1 GBP = 92.00INR                       

BREAKING NEWS

ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ മിഷന്‍ ഉദ്ഘാടനം വികാരി ജനറല്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ നിര്‍വഹിച്ചു

Britishmalayali
സാജന്‍ പടിക്കമ്യാലില്‍

ലണ്ടന്‍: ലണ്ടനിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇരുന്നുറോളം ക്നാനായ കുടുംബങ്ങളെ കോര്‍ത്തിണക്കി രൂപീകരിച്ചിരിക്കുന്ന തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള സെന്റ് ജോസഫ് ക്നാനായ മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം സീറോ മലബാര്‍ ഗേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറല്‍ ഫാ: സജി മലയില്‍, പുത്തന്‍ പുരയില്‍ ഈ മാസം 15നു ഞായറാഴ്ച നിര്‍വ്വഹിച്ചു.

ലണ്ടന്‍ ഏരിയയില്‍ താമസിക്കുന്ന ക്നാനായ കുടുംബങ്ങളുടെ തനിമയും പാരബര്യവും നിലനിര്‍ത്തികൊണ്ട്, ആത്മീയ പരിപോഷണത്തിനും, കുട്ടികളുടെ വിശ്വാസ പരിശീലനത്തിനും, സമുദായ വളര്‍ച്ചയ്ക്കുമായി സെന്റ് ജോസഫ് ക്നാനായ മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള സ്രാമ്പിക്കല്‍ പിതാവിന്റെ ഡിക്രി കെന്റ്, സൗത്താംണ്ടന്‍ ക്നാനായ മിഷനുകളുടെ പ്രസിഡന്റ് കോര്‍ഡിനേറ്റര്‍ ഫാ: ജിബിന്‍ പാറടിയില്‍ വായിച്ചു. മിഷന്റെ പ്രഥമ ഡയറക്ടറായി ഫാ: ജോഷി കൂട്ടുങ്കല്‍ നിയമതിനായി.

എല്‍കെസിഎ പ്രിസിഡന്റ് ബെന്നി കൊള്ളിയില്‍ യുകെകെസിഎ പ്രതിനിധി ലുബി മാത്യൂസ് വിമന്‍സ് ഫോറം പ്രതിനിധി ലിസി റ്റോമി, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ മാത്യു വില്ലൂത്തറ, പളളി കമ്മറ്റി അംഗങ്ങള്‍, കെസിവൈഎല്‍ അംഗങ്ങള്‍, കാറ്റകിസം ടീച്ചേഴ്സ് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്ക് വികാരി ജനറാള്‍ ഫാ: സജി മലയില്‍ പുത്തന്‍ പുരയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

ഫാ: ജോഷി കൂട്ടുങ്കല്‍, ഫാ: ജിബിന്‍ പാറടി എന്നിവര്‍ സഹ കാര്‍മ്മികരും ആയിരുന്നു. മിഷന്‍ ഡയറക്ടര്‍ ഫാ: ജോഷി കൂട്ടുങ്കല്‍ ഏവര്‍ക്കും സ്വാഗതവും, കൈക്കാരന്‍ ജോര്‍ജ് പാറ്റിയാല്‍ നന്ദിയും അറിയിച്ചു. ക്നാനായ തനിമയില്‍ ബറുമറിയം പാടി ഉദ്ഘാടന പരിപാടികള്‍ സമാപിച്ചു. പരിപാടികളുടെ വിജയത്തിനായി ട്രസ്റ്റിമാരായ ജോര്‍ജ് പാറ്റിയാല്‍, സജി ഉതുപ്പ് കൊപ്പഴയില്‍, ജോബി ജോസഫ് ചരളേല്‍, സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ മേബിള്‍ അനു എന്നിവര്‍ നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category