1 GBP = 95.60 INR                       

BREAKING NEWS

ഇന്നലെ മാത്രം 34 പേര്‍ മരിച്ചതോടെ ദുരന്തത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ് ബ്രിട്ടന്‍; ഒറ്റയടിക്ക് ഉയര്‍ന്നത് 1000ത്തില്‍ അധികം രോഗികള്‍; ലണ്ടന്‍ നഗരം അടച്ചു പൂട്ടി സീല്‍ ചെയ്യും; 20,000 പട്ടാളക്കാര്‍ തെരുവില്‍; ദിവസം 25,000 പേരെ പരിശോധിക്കും; കണക്കെടുക്കാനാവാത്ത വിധം മരണവും രോഗവും പടര്‍ന്ന് ഇംഗ്ലണ്ട്

Britishmalayali
kz´wteJI³

കൊറോണ യുകെയില്‍ മരണം വാരിവിതറിക്കൊണ്ട് സംഹാരതാണ്ഡവമാടുന്നുവെന്ന പേടിപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത് വന്നു. കോവിഡ് 19 ബാധിച്ച് ഇന്നലെ മാത്രം യുകെയില്‍ 34 പേര്‍ മരിച്ചതോടെ ദുരന്തത്തിന്റെ ഭീകരത തിരിച്ചറിഞ്ഞിരിക്കുകയാണ് ബ്രിട്ടന്‍. ആകെ 104 പേരാണ് ഇതുവരെ യുകെയില്‍ കൊറോണക്കിരയായി മരിച്ചത്. രാജ്യത്ത് ഒറ്റയടിക്ക് ഉയര്‍ന്നത് 1000ത്തില്‍ അധികം രോഗികളാണ്. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തിരിച്ചറിഞ്ഞതോടെ ലണ്ടന്‍ നഗരം അടച്ചു പൂട്ടി സീല്‍ ചെയ്യാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തിയിട്ടുമുണ്ട്. ആള്‍ക്കൂട്ടത്തെ തടയാന്‍ 20,000 പട്ടാളക്കാര്‍ തെരുവില്‍ ഇറങ്ങിയിട്ടുമുണ്ട്.

കോവിഡ്-19 മായി ബന്ധപ്പെട്ട് ദിവസം 25,000 പേരെ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കണക്കെടുക്കാനാവാത്ത വിധം മരണവും രോഗവും പടര്‍ന്ന് ഇംഗ്ലണ്ട് കടുത്ത പ്രതിസന്ധിയിലാണ് എത്തിയിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2626 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചതെന്ന് പറയുമ്പോഴും യഥാര്‍ത്ഥ രോഗികളുടെ എണ്ണം ഇതിലും എത്രയോ അധികമാണെന്നാണ് കരുതുന്നത്. 24 മണിക്കൂറിനിടെയാണ് പ്രതിദിനം മരണനിരക്ക് ഇരട്ടിയായി 33ല്‍ എത്തിയിരിക്കുന്നത്. ലണ്ടനിലെ തിരക്കേറിയ തെരുവുകളാണ് രോഗം പടരുന്നതിന്റെ പ്രധാന ഉറവിടങ്ങളെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് തലസ്ഥാനം അടച്ച് പൂട്ടി സീല്‍ ചെയ്യാന്‍ ബോറിസ് ആലോചിക്കുന്നത്.

കൊറോണ ബാധിച്ച് തലസ്ഥാനത്ത് മാത്രം ചികിത്സിക്കപ്പെടുന്നത് 953 പേരാണ്. അതായത് യുകെയിലാകമാനമുള്ള രോഗികളുടെ മൂന്നിലൊന്നിലധികവും ലണ്ടനിലാണെന്ന് ചുരുക്കം. ഇത്തരത്തില്‍ രോഗം അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് ബോറിസ് സൂചന നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏവരും വീടുകളിലിരുന്ന് ജോലി ചെയ്യുന്നതും എല്ലാ സാമൂഹിക കൂട്ടായ്മകളും ഒഴിവാക്കുന്നതും പബുകളും സിനിമാതിയേറ്ററുകളും റസ്റ്റോറന്റുകളും വരെ അടച്ച് പൂട്ടുകയും ചെയ്യേണ്ടി വരുമെന്നുമാണ് ബോറിസ് പറയുന്നത്.

കൊറോണയെ നേരിടുന്നതിനായി വിന്യസിച്ചിരിക്കുന്ന 20,000 സൈനികര്‍ ബ്രിട്ടനിലെ തെരുവുകളിലും ഹോസ്പിറ്റലുകളിലും മറ്റ് പ്രധാനപ്പെട്ട് സൈറ്റുകളിലും നിലകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. വിദേശത്തെ പ്രോഗ്രാമുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് സൈനികരെ വന്‍തോതില്‍ ബ്രിട്ടനിലേക്ക് കൊണ്ടു വരാനും പുതിയ കോവിഡ് സപ്പോര്‍ട്ട് ഫോഴ്സായി ഉപയോഗിക്കുകയും ചെയ്യും. കൊറോണ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരെ കൂടി അപകടത്തിലാക്കുന്നുവെന്ന മുന്നറിയിപ്പ് ഇന്നലെ രാത്രി ബോറിസ് ആവര്‍ത്തിച്ചിട്ടുണ്ട്.
സാമൂഹികമായ ഇടപെടലുകള്‍ പരമാവധി ഒഴിവാക്കണമെന്ന ഔദ്യോഗിക നിര്‍ദേശം നിരവധി ലണ്ടന്‍കാര്‍ ലംഘിക്കുന്നുവെന്നും തല്‍ഫലമായാണ് തലസ്ഥാനത്ത് കോവിഡ് 19 വളരെ വേഗത്തില്‍ പടര്‍ന്ന് രൂക്ഷമായിരിക്കുന്നതെന്നുമുള്ളതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. രോഗം ലോകമാകമാനം ദുരന്തം വിതച്ച് കൊണ്ടിരിക്കുന്നതിന്റെ പ്രത്യേകിച്ച് ചൈനയിലും ഇറ്റലിയിലും മരണതാണ്ഡവമാടിയതിന്റെ ചൂടാറാത്ത അനുഭവങ്ങള്‍ കണ്‍മുമ്പിലുള്ളപ്പോഴും ലണ്ടനില്‍ നിരവധി പേര്‍ പബുകളിലും ക്ലബുകളിലും റെസ്റ്റോറന്റുകളിലും ഒത്ത് കൂടി വളരെ നേരം അടുത്തിടപഴകിയതാണ് ഇത്തരത്തില്‍ കൊറോണ തലസ്ഥാനത്ത് മഹാവ്യാധിയായിത്തീര്‍ന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ നിര്‍ദേശങ്ങളെ അവഗണിച്ച് നിരവധി പേര്‍ പൊതു ഗതാഗത സംവിധാനത്തില്‍ ജോലിക്കായി പോകുന്നതും രോഗം പടരുന്നതിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.

ഇത്തരത്തില്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ രോഗപ്പകര്‍ച്ചയുള്ള ഇടമായി ലണ്ടന്‍ മാറാന്‍ തുടങ്ങിയിരിക്കുന്നതിനാലാണ് കോവിഡ് 19 ബാധ രൂക്ഷമായ ലോകത്തിലെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളില്‍ ചെയ്തത് പോലെ ലണ്ടനെയും അടച്ച് പൂട്ടി സീല്‍ ചെയ്യാന്‍ ബോറിസ് ഒരുങ്ങുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 2182 കൊറോണ കേസുകളും സ്‌കോട്ട്ലന്‍ഡില്‍ 227കേസുകളും വെയില്‍സില്‍ 149 കേസുകളും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 68 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെസ്റ്റ് മിന്‍സ്റ്റര്‍ മോര്‍ച്ചറിയില്‍ നിലവില്‍ 102 മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥലമാണുള്ളത്.

കൊറോണ മരണങ്ങള്‍ അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മോര്‍ച്ചറിയുടെ  കപ്പാസിറ്റി ഇരട്ടിയാക്കുന്നതായിരിക്കും. യുകെയില്‍ കൊറോണ ടെസ്റ്റ് ചെയ്യുന്നതിനുള്ള കപ്പാസിറ്റി ഇരട്ടിയാക്കിതോടെ നിലവില്‍ പ്രതിദിനം 25,000 ടെസ്റ്റുകള്‍ നടത്താനാവും. ഇത്തരത്തില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സ്‌കോട്ട്ലന്‍ഡിലും വെയില്‍സിലും ചെയ്തത് പോലെ ഇംഗ്ലണ്ടിലെ സ്‌കൂളുകളും അടച്ച് പൂട്ടുന്നതിനുള്ള സമ്മര്‍ദം ബോറിസിന്റെ മേല്‍ ശക്തമായിട്ടുമുണ്ട്.

കൊറോണ കാരണമുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അനുവദിച്ചിരിക്കുന്ന അടിയന്തിര ഫണ്ടായ 350 ബില്യണ്‍ പൗണ്ട് അപര്യാപ്തമാണെന്ന് ഇന്നലെ രാജ്യത്തെ ബിസിനസുകള്‍ ചാന്‍സലര്‍ ഋഷി സുനകിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കൊറോണ കാരണം രാജ്യത്തെ മില്യണ്‍ കണക്കിന് പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ശക്തമാണ്. രോഗഭീതിയില്‍ പ്രധാനപ്പെട്ട സ്ഥാപനങ്ങളെല്ലാം അടച്ച് പൂട്ടുകയോ അടച്ച് പൂട്ടാന്‍ ഒരുങ്ങുകയോ ആണ്. യുഎസ് ഡോളറിനെതിരെ പൗണ്ട് വില ഇടിഞ്ഞ് താണ് പൗണ്ട് വില 1.1875 ഡോളറായിത്തീര്‍ന്നു. 1985ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category