1 GBP = 93.50 INR                       

BREAKING NEWS

ശസ്ത്രക്രിയക്ക് വിധേയയായ മലയാളി നഴ്സ് ബ്ലാക്‌ബേണില്‍ നിര്യാതയായി; മെയ്മോള്‍ മാത്യുവിന്റെ മരണത്തില്‍ വിഷമിച്ചു യുകെയിലെ പുന്നത്തുറക്കാര്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ശസ്ത്രക്രിയക്ക് വിധേയയായ മലയാളി നഴ്സ് അകാല മരണത്തിനു കീഴടങ്ങി. ബ്ലാക്ബേണ്‍ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന മെയ്മോള്‍ (46) അതേ ആശുപത്രിയില്‍ തന്നെയാണ് ഇന്നലെ രാത്രി ഒന്‍പതരയോടെ മരണമടയുന്നത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന മെയ്മോള്‍ കൈക്കുഴയില്‍ കാണപ്പെട്ട മുഴ ശസ്ത്രക്രിയ ചെയ്തു നീക്കുന്നതിനാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഇവര്‍ ഡിസ്ചാര്‍ജ് ആയി വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ശാരീരിക അസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുക ആയിരുന്നു. തുടര്‍ന്ന് പനിയും ന്യുമോണിയയും ബാധിച്ചതായും സൂചനയുണ്ട്. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള അണുബാധയാണോ കാരണം എന്നും കുടുംബ സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന മെയ്‌മോളുടെ ജീവനുവേണ്ടി കരളുരുകി പ്രാര്‍ത്ഥിച്ചിരുന്ന ഉറ്റവരെ പ്രയാസപ്പെടുത്തി ഇന്നലെ വൈകുന്നേരത്തോടെ നില വഷളാവുകയും രാത്രി മരണത്തിനു കീഴടങ്ങുകയും ആയിരുന്നു.

പ്രസ്റ്റന്‍ സെന്റ് പയസ് ക്നാനായ യൂണിറ്റ് അംഗമായ മെയ്മോള്‍ ഏവര്‍ക്കും പ്രിയങ്കരി ആയിരുന്ന സംഘാടക കൂടിയാണ്. യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ആയും മെയ്മോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം കിടങ്ങൂര്‍ പുന്നത്തുറ കടിയംപിള്ളി കുടുംബാംഗമായ മെയ്‌മോളുടെ സഹോദരനും യുകെ മലയാളിയാണ്. മറ്റൊരു സഹോദരന്‍ കാനഡയില്‍ ഉണ്ടെന്നാണ് ലഭ്യമായ വിവരം. ഉറ്റബന്ധുക്കളുടെയും പരിചയക്കാരുടെയും സാന്നിധ്യത്തിലായിരുന്നു മരണം. അടുത്തിടെ കേരളത്തില്‍ എത്തി അമ്മയെയും അമേരിക്കയില്‍ എത്തി ഉറ്റ ബന്ധുക്കളെയും മെയ്മോള്‍ കണ്ടിരുന്നു.

ഒരു പതിറ്റാണ്ടിലേറെയായി യുകെ മലയാളിയായ മെയ്മോള്‍ മലയാളി സമൂഹത്തില്‍ ഏറെ സജീവമായിരുന്നു. ഇത് തെളിയിക്കുന്നതായിരുന്നു രാത്രി വൈകിയിട്ടും മരണമറിഞ്ഞു ബ്ലാക്ബെണ് ഹോസ്പിറ്റലില്‍ എത്തിയ ജനക്കൂട്ടം. ചിരിച്ചു കൊണ്ടല്ലാതെ മെയ്മോളെ ജോലി സ്ഥലത്തു കണ്ടിട്ടില്ലെന്നാണ് കൂടെ ജോലി ചെയ്തിരുന്നവര്‍ പറയുന്നത്. തന്റെ ഉള്ളില്‍ വിഷമം ഉണ്ടെങ്കില്‍ പോലും അതാരും അറിയാതിരിക്കുവാന്‍ മെയ്‌മോളുടെ ചിരിയില്‍ നിറഞ്ഞ മുഖം വഴി സാധിച്ചിരുന്നു എന്നതാണ് സത്യം.

രാത്രി വൈകിയും മെയ്‌മോളുടെ നിര്യാണം അറിഞ്ഞു കിടങ്ങൂര്‍, പുന്നത്തുറ പ്രദേശങ്ങളില്‍ ഉള്ള യുകെ മലയാളികള്‍ ഒരു കുടുംബാംഗത്തെ നഷ്ടമായ സങ്കടമാണ് പങ്കു വയ്ക്കുന്നത്. ഇരുനാടുകളുമായി ബന്ധമുള്ള ഇരുന്നൂറോളം കുടുംബങ്ങള്‍ യുകെ മലയാളികള്‍ക്കിടയില്‍ ഉണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന മരണങ്ങള്‍ വീണ്ടും യുകെ മലയാളികള്‍ക്ക് ആശങ്ക ഉയര്‍ത്തുകയാണ്. ഈ മാസം ആദ്യം ഹാറോവില്‍ മുംബൈ മലയാളിയായ യുവാവ് ആകസ്മികമായി മരിക്കുക ആയിരുന്നു. പിന്നീട് ഈ മരണം ഹൃദ്രോഗത്തെ തുടര്‍ന്നാണെന്നു സൂചന ലഭിച്ചു. ഇദ്ദേഹത്തിന്റെ പിതാവും ഹൃദ്രോഗ ബാധിതനായാണ് മരണപ്പെടുന്നത്.

യുകെയില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. കൊറോണ വൈറസ് ബാധ മൂലം ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള സമ്പര്‍ക്ക വിലക്ക് മൂലം മൃതദേഹം നാട്ടിലെത്തിക്കാന്‍ സമയം എടുത്തേക്കും എന്നാണ് കരുതപ്പെടുന്നത്. ഇതേ കാരണം മൂലം ഒരാഴ്ച മുന്‍പ് ക്രോയിഡോണില്‍ ഹൃദ്രോഗം മൂലം മരണപ്പെട്ട സിജി അലക്സിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുക ആയിരുന്നു. ഇക്കഴിഞ്ഞ വ്യഴാഴ്ച ആണ് സിജി മരിക്കുന്നത്. കാലില്‍ വേദന തോന്നി എ ആന്റ് ഇയില്‍ എത്തിയ സിജി കുഴഞ്ഞു വീഴുക ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ മാസം യുകെ മലയാളികളെ തേടിയെത്തിയ മൂന്നു മരണങ്ങളും അമ്പതു വയസിനു താഴെ ഉള്ളവര്‍ ആണെന്നതും കൂടുതല്‍ വേദനാജനകമാകുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category